വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

വോട്ടെണ്ണൽ കേന്ദ്രം: സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ്മാരെ നിയമിച്ചു.

ലോക് സഭാ തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി കണ്ണൂർ പാർലമെന്റ് മണ്ഡലത്തിലെ  വോട്ടെണ്ണൽ കേന്ദ്രത്തിൻ്റെ 24 മണിക്കൂർ മേൽ നോട്ടത്തിനായി സ്പെഷ്യൽ എക്സിക്യൂട്ടിവ് മജിസ്ട്രേറ്റ്മാരെ നിയമിച്ച് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കലക്ടർ അരുൺ കെ വിജയൻ ഉത്തരവായി. കണ്ണൂർ പാർലമെന്റ് മണ്ഡലത്തിലെ വോട്ടെണ്ണൽ കേന്ദ്രം ചാല ചിന്മയ ഇൻസ്റ്റിറ്റൂട്ട് ഓഫ് ടെക്നോളജിയാണ്.  ഇവിടേക്കായി 30 ഉദ്യോഗസ്ഥരെയാണ്  മേൽ നോട്ടത്തിനായി നിയമിച്ചിരിക്കുന്നത്. ഏപ്രിൽ 26ന് വോട്ടെടുപ്പ് പൂർത്തിയായതിനു ശേഷം  ഇലക്ട്രോണിക്  വോട്ടിങ്ങ് യന്ത്രങ്ങളും വിവിപാറ്റ് വോട്ടിങ്ങ് യന്ത്രങ്ങളും  വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് മാറ്റും. ഈ യന്ത്രങ്ങൾ ജൂൺ നാലിന്  വോട്ടെണ്ണൽ പ്രക്രിയ പൂർത്തിയാകും വരെ ഇവിടെ സൂക്ഷിക്കും. സ്പെഷ്യൽ എക്സ്ക്യൂട്ടിവ് മജിസ്ട്രേറ്റ്മാർക്ക് ഏപ്രിൽ 26 ന് രാത്രി എട്ട് മുതൽ വോട്ടെണ്ണൽ തീരുന്ന ജൂൺ നാല് വരെ മേൽനേട്ട ചുമതല ഉണ്ടായിരിക്കും. എ ഡി എം കെ നവീൻ ബാബു  വോട്ടെണ്ണൽ കേന്ദ്രത്തിലെ എക്സ്ക്യൂട്ടിവ് മജിസ്ട്രേറ്റുമാരുടെ  മേൽനേട്ട ചുമതലയുള്ള ചാർജ് ഓഫീസറായി പ്രവർത്തിക്കും.

കെ. ജി. ടി. ഇ പ്രിന്റിംഗ്‌ടെക്‌നോളജി, ഡി.ടി.പികോഴ്‌സുകളിലേക്ക്അപേക്ഷ ക്ഷണിക്കുന്നു.

സി-ആപ്റ്റും സാങ്കേതിക വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടത്തുന്ന പി എസ് സി അംഗീകൃത കെ ജി ടി ഇ കോഴ്‌സുകളായ പ്രീ-പ്രസ്സ് ഓപ്പറേഷന്‍, പ്രസ്സ് വര്‍ക്ക്, പോസ്റ്റ് പ്രസ്സ് ഓപ്പറേഷന്‍ ആന്റ് ഫിനിഷിങ് (ഒരു വര്‍ഷം), സര്‍ട്ടിഫിക്കറ്റ് ഇന്‍ കമ്പ്യൂട്ടര്‍ ആന്റ് ഡി ടി പി (ആറ് മാസം) എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ് എസ് എല്‍ സി അഥവാ തത്തുല്യ പരീക്ഷ പാസ്സായവര്‍ക്ക് അപേക്ഷിക്കാം. പട്ടികജാതി/പട്ടികവര്‍ഗ്ഗ/മറ്റര്‍ഹവിഭാഗക്കാര്‍ക്ക് നിയമാനുസൃതമായ ഫീസ് ആനുകൂല്യം ലഭിക്കും. ഒ ബി സി/എസ് ഇ ബി സി/ മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് വരുമാന പരിധിക്ക് വിധേയമായി ഫീസ് ആനുകൂല്യം ലഭിക്കും.

സി-ആപ്ടിന്റെ കോഴിക്കോട് സെന്ററിലാണ് കോഴ്‌സുകള്‍ നടത്തുന്നത്. അപേക്ഷാഫോറം 100 രൂപക്ക് നേരിട്ടും 135 രൂപക്ക് തപാലിലും ഓഫീസര്‍ ഇന്‍ ചാര്‍ജ്, സി-ആപ്ട്, റാം മോഹന്‍ റോഡ്, മലബാര്‍ ഗോള്‍ഡിന് സമീപം, കോഴിക്കോട് എന്ന വിലാസത്തില്‍ ലഭിക്കും. ഫോണ്‍: 0495 2723666, 0495 2356591, 9778751339. വെബ്‌സൈറ്റ്:  www.captkerala.com.

തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം

കണ്ണൂര്‍ വനിതാ ഐ ടി ഐയില്‍ ഐ എം സി നടത്തുന്ന ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ടാലി, ഡിപ്ലോമ ഇന്‍ ഇന്ത്യന്‍ ആന്റ് ഫോറിന്‍ അക്കൗണ്ടിങ്, ഡിപ്ലോമ ഇന്‍ മൊബൈല്‍ ഫോണ്‍ ടെക്‌നോളജി, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ സി സി ടി വി, എം എസ് എക്‌സല്‍, എം എസ് ഓഫീസ്, ടോട്ടല്‍ സ്റ്റേഷന്‍, ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ ലാന്റ് സര്‍വെ ടെക്‌നോളജി, ഡിപ്ലോമ ഇന്‍ ഇന്റീരിയല്‍ ഡിസൈനിങ് എന്നിവയാണ് കോഴ്‌സുകള്‍.  ഫോണ്‍: 9745479354, 0497 2835987.

ക്വട്ടേഷൻ ക്ഷണിച്ചു.

കണ്ണൂര്‍ ജില്ലാ ഇലക്ഷന്‍ വിഭാഗത്തിന് ഉപയോഗിക്കുന്നതിനു മാസവാടകയ്ക്കു കരാര്‍ അടിസ്ഥാനത്തില്‍ ഓടിക്കാന്‍ താല്പര്യമുള്ള ടാക്‌സി പെര്‍മ്മിറ്റുള്ളതും ഏസി സൗകര്യമുള്ളതുമായ വാഹന ഉടമകളില്‍ നിന്ന് മത്സരാടിസ്ഥാനത്തിലുള്ള ക്വട്ടേഷനുകള്‍ ക്ഷണിക്കുന്നു. ക്വട്ടേഷനുകള്‍  ഏപ്രിൽ 5 ന് വൈകുന്നേരം 4 മണിക്കകം ജില്ലാ ഇലക്ഷന്‍ വിഭാഗത്തില്‍ ലഭിക്കേണ്ടതാണ്. അതിനുശേഷം ലഭിക്കുന്ന ക്വട്ടേഷനുകള്‍ ഒരു കാരണവശാലും പരിഗണിക്കുന്നതല്ല.ഒട്ടിച്ച ക്വട്ടേഷന്‍ കവറിനു മുകളില്‍ ഇ.ഡി.സി ക്കുളള വാഹനത്തിനുള്ള ക്വട്ടേഷന്‍ എന്നു രേഖപ്പെടുത്തേണ്ടതാണ്. സമയബന്ധിതമായി ലഭ്യമായ ക്വട്ടേഷനുകളുടെ കാര്യത്തില്‍ ആവശ്യമെങ്കില്‍ ക്വട്ടേഷന് സമര്‍പ്പിച്ചവരുമായി കൂടിയാലോചന/ നെഗോഷിയേഷൻ നടത്തി ഡെപ്യൂട്ടി കലക്ടര്‍ (ഇലക്ഷന്‍ ) എടുക്കുന്ന തീര്‍പ്പ് അന്തിമമായിരിക്കുന്നതാണ്. ഏതെങ്കിലും കാരണത്താല്‍ ക്വട്ടേഷന്‍ റദ്ദു ചെയ്യേണ്ട സാഹചര്യം ഉണ്ടായാല്‍ അതിനു ഡെപ്യൂട്ടി കളക്ടര്‍ ഇലക്ഷന് അധികാരം ഉണ്ടായിരിക്കുന്നതാണ്.

About The Author