കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

പ്രായോഗിക പരീക്ഷകൾ

  • നാലാം സെമസ്റ്റർ എം.എ ഭരതനാട്യം ഡിഗ്രി ഏപ്രിൽ  2024 പ്രായോഗിക പരീക്ഷകൾ, സ്റ്റേജ് പെർഫോമൻസ്, പ്രൊജക്റ്റ് മൂല്യനിർണയം  എന്നിവ  2024 ഏപ്രിൽ 8 ,9 തിയ്യതികളിലായി  പിലാത്തറ ലാസ്യ കോളേജ് ഓഫ് ഫൈൻ ആർട്സിൽ വച്ച് നടത്തപ്പെടുന്നതാണ്. വിശദമായ ടൈംടേബിൾ വെബ്‌സൈറ്റിൽ ലഭ്യമാണ്.

  • നാലാം സെമസ്റ്റർ ബി എ ഭരതനാട്യം ഡിഗ്രി (റഗുലർ/ സപ്ലിമെൻററി) ഏപ്രിൽ 2024 പ്രായോഗിക പരീക്ഷകൾ 2024 ഏപ്രിൽ 9- ന് പിലാത്തറ ലാസ്യ കോളേജ് ഓഫ് ഫൈൻ ആർട്സിൽ വെച്ച് നടക്കും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്. രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ പരീക്ഷാകേന്ദ്രവുമായി ബന്ധപ്പെടേണ്ടതാണ്.

ഹാൾടിക്കറ്റ്

2024 ഏപ്രിൽ 8 ന് ആരംഭിക്കുന്ന അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റർ ഏപ്രിൽ 2024 ബിരുദ (റഗുലർ/ സപ്ലിമെൻററി/ ഇംപ്രൂവ്മെൻറ്) പരീക്ഷയുടെ ഹാൾടിക്കറ്റ് വെബ്സൈറ്റിൽ ലഭ്യമാണ്.

അവധിക്കാല നീന്തൽ പരിശീലന ക്ലാസുകൾ

കണ്ണൂർ സർവകലാശാലയുടെ മാങ്ങാട്ടുപറമ്പ് ക്യാമ്പസിലെ സ്വിമ്മിങ് പൂളിൽ അവധിക്കാല നീന്തൽ പരിശീലന ക്ലാസുകൾ ഏപ്രിൽ 3 മുതൽ ആരംഭിക്കുന്നു. രാവിലെയും വൈകുന്നേരങ്ങളിലുമായി നടക്കുന്ന ക്ലാസിൽ സ്ത്രീകൾക്ക് പ്രത്യേക ബാച്ച് ഉണ്ടായിരിക്കുന്നതാണ്. പങ്കെടുക്കാൻ താല്പര്യമുള്ളവർ ഏപ്രിൽ 3 ന് മാങ്ങാട്ടുപറമ്പ് ക്യാമ്പസിലെ സ്വിമ്മിങ് പൂളിൽ എത്തിച്ചേരണം. വിശദവിവരങ്ങൾക്ക് 9567029057 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

നാഷണൽ യൂത്ത് ഫെസ്റ്റിവലിൽ പുരസ്‌കാര നേട്ടവുമായി കണ്ണൂർ സർവകലാശാല

ലുധിയാന: ലുധിയാനയിൽ പഞ്ചാബ് അഗ്രിക്കൾച്ചറൽ  യൂണിവേഴ്‌സിറ്റിയിൽ വച്ച് നടക്കുന്ന നാഷണൽ യൂത്ത് ഫെസ്റ്റിവലിൽ പുരസ്‌കാര നേട്ടവുമായി കണ്ണൂർ സർവകലാശാല. സർവകലാശാലയെ പ്രതിനിധീകരിച്ച് പങ്കെടുത്ത പത്ത് വിദ്യാർത്ഥികൾക്കാണ് പാശ്ചാത്യ സംഗീതം ഗ്രൂപ്പ്, പാശ്ചാത്യ സംഗീതം സോളോ, ക്ലേ മോഡലിംഗ് എന്നിങ്ങനെ മൂന്ന് ഇനങ്ങളിലായി സമ്മാനങ്ങൾ ലഭിച്ചത്.

പാശ്ചാത്യ സംഗീതം ഗ്രൂപ്പ്(രണ്ടാം സ്ഥാനം): നകുൽ എസ് കുമാർ, എൽട്ടൻ ഫിർമിൻ, ദേവിക ഷാജി, റെജീന കിംനിയലം ബൈറ്റെ (ഡോൺ ബോസ്‌കോ ആർട്സ് ആന്റ് സയൻസ് കോളേജ്, അങ്ങാടിക്കടവ്), സയന പി വി, ഹരിത രാജേഷ്, ചൈതന്യ മോഹൻ (നിർമ്മലഗിരി കോളേജ്, കൂത്തുപറമ്പ), ജോണി റെക്സി (സെന്റ് ജോസഫ്സ് കോളേജ്, പിലാത്തറ), കുര്യൻ വി ജോസഫ് (സൈനബ് മെമ്മോറിയൽ ബി എഡ് സെന്റർ, ചെർക്കള)

പാശ്ചാത്യ സംഗീതം സോളോ(രണ്ടാം സ്ഥാനം): നകുൽ എസ് കുമാർ (ഡോൺ ബോസ്‌കോ ആർട്സ് ആന്റ് സയൻസ് കോളേജ്, അങ്ങാടിക്കടവ്)

ക്ലേ മോഡലിംഗ് (രണ്ടാം സ്ഥാനം): അവിനാശ് പി വി (സെന്റ് പയസ് ടെൻത് കോളേജ്, രാജപുരം)

പാശ്ചാത്യ സംഗീതം ഗ്രൂപ്പ് (രണ്ടാം സ്ഥാനം)

പാശ്ചാത്യ സംഗീതം സോളോ(രണ്ടാം സ്ഥാനം): നകുൽ എസ് കുമാർ (ഡോൺ ബോസ്‌കോ ആർട്സ് ആന്റ് സയൻസ് കോളേജ്, അങ്ങാടിക്കടവ്

ക്ലേ മോഡലിംഗ് (രണ്ടാം സ്ഥാനം): അവിനാശ് പി വി (സെന്റ് പയസ് ടെൻത് കോളേജ്, രാജപുരം)

About The Author