ഹരിതപെരുമാറ്റച്ചട്ടം പ്രോത്സാഹിപ്പിക്കുന്നതിന് ഹരിതകിറ്റ് നല്കി
ഹരിതപെരുമാറ്റച്ചട്ടം പ്രോത്സാഹിപ്പിക്കുന്നതിന് ജില്ലാ ഭരണകൂടവും ശുചിത്വമിഷനും ചേര്‍ന്ന് ബുധനാഴ്ച പത്രിക സമര്‍പ്പിക്കാനെത്തിയ എൽഡിഎഫ്, യുഡിഎഫ് , എൻഡിഎ സ്ഥാനാര്‍ഥികള്‍ക്ക് ഹരിതകിറ്റ് നല്കി. കിറ്റില്‍ ഒരു സ്റ്റീല്‍ ഫ്ളാസ്ക്, സ്റ്റീല്‍ ഗ്ലാസ്, മണ് കപ്പ്, കോട്ടണ്‍ ടൗവ്വല്, ഇലക്ഷന് ഗ്രീന്‍ പ്രോട്ടോക്കോള്‍ ഹാന്‍ഡ് ബുക്ക്, ഹരിതപെരുമാറ്റ ചട്ടവുമായി ബന്ധപ്പെട്ട ലഘുലേഖ, ശുചിത്വ മിഷൻ പദ്ധതികൾ പരിചയപ്പെടുത്തുന്ന ബ്രോഷറുകൾ തുടങ്ങിവയാണ് ഉണ്ടായിരുന്നത്.