കണ്ണൂർ കണ്ണപുരത്തെ വാഹനാപകടം : മരിച്ചത് കാസർഗോഡ് സ്വദേശി

കണ്ണപുരത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച് മരിച്ച ബൈക്ക് യാത്രക്കാരനെ തിരിച്ചറിഞ്ഞു.കാസർഗോഡ് കുമ്പള സ്വദേശി അബൂബക്കർ സിദ്ധിഖ് (24) ആണ് അപകട സ്ഥലത്ത് വെച്ച് തന്നെ മരിച്ചത്. രാവിലെ 8.15 ഓടെ കണ്ണപുരം റെയിൽവേ സ്റ്റേഷന് സമീപം പഴയങ്ങാടി പാപ്പിനിശേരി കെ എസ്.പി റോഡിലാണ് അപകടം നടന്നത്. കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയും കണ്ണപുരം ഭാഗത്തേക്ക് വരികയായിരുന്ന ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു.

മൃതദേഹം പരിയാരം മെഡിക്കൽ കോളേജിലക്ക് മാറ്റി. ഗുരുതര പരിക്കേറ്റ സഹയാത്രികൻ മലപ്പുറം തിരൂർ സ്വദേ ശി മുഹമ്മദ് അൻസാറിനെ കണ്ണൂർ പരിയാരം മെഡിക്കൽ കോളേജ് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

 

About The Author