വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന തലശ്ശേരിയിലെ ലോട്ടറി തൊഴിലാളി മരിച്ചു

തലശ്ശേരി കീഴന്തി മുക്കിൽ വെച്ച് ബസ്സ് ഇടിച്ച് പരിക്കേറ്റ് ചികിൽസയിലായിരുന്ന ലോട്ടറി തൊഴിലാളി മരിച്ചു.കീഴന്തി മുക്കിലെ കോവിലകത്ത് ഹേമന്ദ് കുമാർ(73) ആണ് ചികിൽസക്കിടയിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെയായിരുന്നു അപകടം.അവിവാഹിതനാണ്.പരേതരായ ടി.കെ.അമ്പുവിന്റെയും കെ.രാധയുടെയും മകനാണ്. സംസ്കാരം ഇന്ന് വൈകീട്ട് 5 ന് കണ്ടിക്കൽ നിദ്രാ തീരത്ത് നടക്കും.

ഹേമന്ദ് കുമാർ ലോട്ടറി വിൽപ്പനക്കൊപ്പം വാഹനങ്ങൾ നിയന്ത്രിച്ച് വിദ്യാർത്ഥികൾക്ക് വഴിയൊരുക്കുന്നത് ഏറെ ശ്രദ്ധേയവുമായിരുന്നു. കയ്യിൽ ഒരു വിസിലുമായി രാവിലെയും,വൈകീട്ടും കീഴന്തി മുക്കിൽ വിദ്യാർത്ഥികളെ സഹായിക്കാനായി എന്നും ഹേമന്ദ് ഉണ്ടായിരുന്നു.

About The Author