കോഴിക്കോട് എൻഐടിയിൽ അധ്യാപകന് കുത്തേറ്റു

കോഴിക്കോട് എൻഐടിയിൽ അധ്യാപകന് കുത്തേറ്റു. സിവിൽ എൻജിനീയറിങ് അസി. പ്രൊഫ. ജയചന്ദ്രനാണ് കുത്തേറ്റത്.പൂർവ വിദ്യാർഥിയായ തമിഴ്നാട് സ്വദേശി വിനോദ് കുമാറാണ് കുത്തിയത്. സർട്ടിഫിക്കറ്റ് നൽകാത്തതിലെ വിരോധമാണ് അക്രമത്തിന് കാരണം. സംഭവത്തിൽ വിനോദ് കുമാറിനെ കുന്നമംഗലം പോലീസ് കസ്റ്റഡിയിലെടുത്തു. കഴുത്തിന് പരിക്കേറ്റ അധ്യാപകനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല.

About The Author