കേരളത്തിന് എത്ര തുക അടിയന്തിരമായി നൽകാൻ കഴിയും?; നാളെ അറിയിക്കാൻ കേന്ദ്രത്തോട് സുപ്രിംകോടതി

സാമ്പത്തിക പ്രതിസന്ധി വിഷയത്തിൽ കേരളത്തിന് പ്രത്യേക പരിഗണന നൽകാൻ നിർദേശിച്ച് സുപ്രിം കോടതി. കേരളത്തിന് എത്ര തുക അടിയന്തിരമായി നൽകാൻ കഴിയുമെന്ന് നാളെ അറിയിക്കാൻ കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. പ്രഖ്യാപിച്ച 13,600 കോടി രൂപ സഹായത്തിൽ 8000 കോടി രൂപ ഇതിനോടകം തന്നെ സംസ്ഥാനത്തിന് നൽകിയതായി കേന്ദ്രം അറിയിച്ചു.‌

32,432 കോടി രൂപയാണ് ഈ സാമ്പത്തിക വർഷം കേരളത്തിന് കടമെടുക്കാൻ കഴിയുക എന്ന് കേന്ദ്രം സുപ്രിം കോടതിയിൽ നിലപാട് സ്വീകരിച്ചു. ഇതിൽ 34,230 കോടി രൂപ കടമെടുത്തു കഴിഞ്ഞു. എതാണ്ട് പൂർണ്ണമായ തുകയും കൈപറ്റിയ ശേഷമാണ് സുപ്രിം കോടതിയിൽ ഹർജ്ജി സമർപ്പിച്ചത്.

ഊർജ മേഖലയിലെ പരിഷ്കാരങ്ങൾക്കുള്ള വായ്പ ഒഴിവാക്കിയുള്ളതാണ് സംസ്ഥാനത്തിന്റെ കണക്ക്. ഇത് കൂടി കൂട്ടിയാൽ കേരളത്തിന്റെ വായ്പാപരിധി ഈ വർഷം 48,049 കോടി ആകും എന്നും കേന്ദ്രം വ്യക്തമാക്കി .കടമെടുപ്പു പരിധി പ്രകാരമുള്ള 11,731 കോടി രൂപയ്ക്കു പുറമേ രണ്ടായിരത്തോളം കോടി രൂപ അടക്കം 13,608 കോടി രൂപ യാണ് ഉടൻ സംസ്ഥാനത്തിന് നല്കുക. കേന്ദ്രത്തിന്റെ വാദങ്ങളെ ശക്തമായ് സംസ്ഥാനം ഖണ്ഡിച്ചു. നിയമാനുസ്യതം, കേരളത്തിനു 11,731 കോടി രൂപ വായ്പയെടുക്കാം. 24,000 കോടി രൂപ വായ്പയെടുക്കാൻ അടിയന്തരമായി അനുവദിക്കണം. കേരളത്തിന് അടുത്ത പത്തു ദിവസത്തിനുള്ളിൽ എന്തു സഹായം ചെയ്യാൻ കഴിയുമെന്നും കോടതി കേന്ദ്രസർക്കാരിനോടു ചോദിച്ചു. കേരളത്തിന് എത്ര തുക നൽകാൻ കഴിയുമെന്നതിൽ വ്യക്തത വേണം. ഇത് ആലോചിച്ച് നാളെ അറിയിക്കാൻ കോടതി ആവശ്യപ്പെട്ടു. സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി ഉയർത്തിക്കൂടെ എന്നും കോടതി കേന്ദ്രത്തോട് ചോദിച്ചു.

About The Author

You may have missed