പട്ടാഴിമുക്ക് അപകടം: കാര്‍ ലോറിയിലേക്ക് മനപൂര്‍വം ഇടിച്ചുകയറ്റിയതെന്ന് റിപ്പോര്‍ട്ട്

പാട്ടാഴിമുക്കില്‍ കാര്‍ ലോറിയിലിടിച്ച് അധ്യാപികകയും യുവാവും മരണപ്പെട്ട സംഭവത്തില്‍ അപകടം ബോധപൂര്‍വ്വം സൃഷ്ടിച്ചതാണെന്ന് മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് റിപ്പോര്‍ട്ട്. കാര്‍ മനപൂര്‍വം ലോറിയിയലേക്ക് ഇടിച്ചു കയറ്റിയതാണെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശം.

കെ പി റോഡില്‍ ഏഴംകുളം പട്ടാഴിമുക്കില്‍ വ്യാഴാഴ്ച രാത്രിയിലുണ്ടായ അപകടത്തിലാണ് തുമ്പമണ്‍ നോര്‍ത്ത് ഹയര്‍ സെക്കന്‍ഡറി അധ്യാപിക നൂറനാട് മറ്റപ്പള്ളി സുശീന്ദ്രം വീട്ടില്‍ അനുജ രവീന്ദ്രന്‍(37), സ്വകാര്യ ബസ് ഡ്രൈവര്‍ ചാരുംമൂട് ഹാഷിം വില്ലയില്‍ ഹാഷിം (31) എന്നിവര്‍ മരണപ്പെട്ടത്. കാര്‍ അമിത വേഗത്തിലായിരുന്നുവെന്നും അപകട സമയത്ത് ഇരുവരും സീറ്റ് ബെല്‍ട്ട് ധരിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് ആര്‍ടിഒ എന്‍ഫോഴ്‌സ്‌മെന്റ് ട്രാന്‍സ്‌പോര്‍ട്ട് കമീഷണര്‍ക്ക് കൈമാറും. ട്രാക്ക് മാറി അമതവേഗത്തില്‍ ഓടിയ കാര്‍ ലോറിയില്‍ നിയമ വിരുദ്ധമായി ഘടിപ്പിച്ച ക്രാഷ് ബാരിയറിലിടിച്ചത് അപകടത്തിന്റെ ആഘാതം കൂട്ടി. അപകടം ബോധപൂര്‍വ്വം സൃഷ്ട്ടിച്ചതാണെന്ന സംശയം ആദ്യമേ ഉയര്‍ന്നിരുന്നു. സ്‌കൂളില്‍ നിന്നും വിനോദയാത്ര കഴിഞ്ഞ് മടങ്ങവെ അനൂജയെ ബസ്സില്‍ നിന്ന് കാറിലേക്ക ഹാഷിം നിര്‍ബന്ധപൂര്‍വ്വം വിളിച്ചിറക്കി കയറ്റുകയായിരുന്നു. ബസ്സില്‍ നിന്നും അുജയെ വിളിച്ചെങ്കിലും ആദ്യം അവര്‍ ഇറങ്ങിയില്ല. അവര്‍ ഇരുന്ന സീറ്റിന്റെ ഭാഗത്തേക്കു വന്നപ്പോള്‍ സഹോദരന്‍ വിഷ്ണു ആണെന്ന് പറഞ്ഞാണ് അനൂജയെ വിളിച്ചിറക്കിയതെന്ന് സഹഅധ്യാപകര്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു.

About The Author