ചിഹ്നം ഈനാംപേച്ചിയോ മരപ്പട്ടിയോ ആകാതിരിക്കാനാണ് എല്‍ഡിഎഫ് മത്സരം; രമേശ് ചെന്നിത്തല

സിപിഐഎം ഈ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് ചിഹ്നം നിലനിർത്താനാണെന്ന് രമേശ്‌ ചെന്നിത്തല. മരപ്പട്ടി ചിഹ്നത്തിലോ, ഈനാംപേച്ചി ചിഹ്നത്തിലോ ഇനി മത്സരിക്കേണ്ടി വരുമെന്ന ഭയമാണ് അവർക്കുള്ളത്. ദേശീയ പാർട്ടിയുടെ അംഗീകാരം നഷ്ടപ്പെടുന്നത് കൊണ്ടാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതെന്ന് എ.കെ ബാലൻ തന്നെ പറഞ്ഞു. സിപിഐഎമ്മും സിപിഐയും മത്സരിക്കുന്നത് ജനങ്ങൾക്ക് വേണ്ടിയല്ലെന്നും അരിവാൾ ചുറ്റിക നക്ഷത്രവും അരിവാൾ നെൽക്കതിരും നിലനിർത്താനാണെന്നും അദ്ദേഹം ആരോപിച്ചു.

ഇടതുപാർട്ടികൾ ചിഹ്നം സംരക്ഷിക്കണമെന്ന് സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം എ.കെ. ബാലൻ പറഞ്ഞിരുന്നു. ദേശീയപാർട്ടി പദവി നഷ്ടപ്പെട്ടാൽ അടുത്ത തെരഞ്ഞെടുപ്പിൽ ഈനാംപേച്ചി, നീരാളി പോലുള്ള ചിഹ്നങ്ങളാകും തെരഞ്ഞെടുപ്പ് കമ്മിഷൻ നൽകുകയെന്നും അദ്ദേഹം പറഞ്ഞിരിന്നു.

സി.പി.ഐ.എമ്മിന്റെ ദേശീയപാർട്ടി പദവി ഇല്ലാതാക്കാൻ ശ്രമം നടക്കുന്നുണ്ട്. ദേശീയപാർട്ടി പദവി നഷ്ടപ്പെട്ടാൽ അടുത്ത തെരഞ്ഞെടുപ്പിൽ എന്ത് ചിഹ്നമാകും നമുക്ക് ലഭിക്കുക, സൈക്കിൾ വരെയുള്ള ചിഹ്നങ്ങൾ മറ്റുള്ളവർക്ക് അനുവദിച്ചു. ഈനാംപേച്ചി, നീരാളി പോലുള്ള ചിഹ്നങ്ങളാകും നമുക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകുക. അതിലേക്ക് എത്തരുതെന്നും എ.കെ. ബാലൻ പറഞ്ഞിരുന്നു.

About The Author