എക്‌സൈസ് ഓഫീസില്‍ പ്രതിയുടെ മരണം: രണ്ട് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

പാലക്കാട് എക്സൈസ് ഓഫീസിലെ ലോക്കപ്പിൽ പ്രതി മരിച്ച സംഭവത്തിൽ രണ്ട് എക്സൈസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. എക്സൈസ് റെയിഞ്ച് ഓഫീസിലെ രണ്ട് ഉദ്യോഗസ്ഥർക്കാണ് സസ്പെൻഷൻ. ഇന്നലെ ഇവരായിരുന്നു ഡ്യൂട്ടിയിലുണ്ടായിരുന്നത്.

പാലക്കാട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെതാണ് നടപടി. ജോലിയിൽ കൃത്യവിലോപം കാണിച്ചു എന്ന് ആരോപിച്ചാണ് ഇരുവർക്കും എതിരെയുള്ള നടപടി. അതേസമയം ഷോജോ ജോണിന്റെ മരണം സംബന്ധിച്ച് ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം ആരംഭിച്ചത്. ഇന്ന് രാവിലെയാണ് എക്സൈസ് റേഞ്ച് ഓഫീസിലെ ലോക്കപ്പിനുള്ളിൽ ലഹരി മരുന്ന കേസിലെ പ്രതി ഷോജോയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.

എക്സൈസ് ഉദ്യോഗസ്ഥർ കൊലപ്പെടുത്തിയതാണെന്നാണ് ഷോജോയുടെ ഭാര്യ ജ്യോതിയുടെ ആരോപണം. കുറ്റം സമ്മതിച്ചയാൾ ആത്മഹത്യ ചെയ്തു എന്ന് കരുതുന്നില്ല എന്നും അവർ പറഞ്ഞു. ആത്മഹത്യ ചെയ്തു എന്ന് പറയുന്ന സമയത്ത് ഓഫീസിൽ ആരുമില്ല എന്നാണ് ഉദ്യോഗസ്ഥരുടെ വാദം.

About The Author