Month: March 2024

കണ്ണൂരില്‍ സുധാകരന്‍ തന്നെ; ഹൈക്കമാന്‍ഡിനെ നിലപാട് അറിയിച്ചു

അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ കണ്ണൂരില്‍ മത്സരിക്കാന്‍ സന്നദ്ധതയറിയിച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. സുധാകരന്‍ ഹൈക്കമാന്‍ഡിനെ നിലപാട് അറിയിച്ചു. കണ്ണൂരിലെ നേതാക്കള്‍ സുധാകരനായി ആവശ്യം ശക്തമാക്കിയ സാഹചര്യത്തിലാണ് തീരുമാനം. മണ്ഡലത്തിന്റെ...

കാട്ടുതീ, വന്യമൃഗശല്യം; മലയോര മേഖലകളില്‍ വനം വകുപ്പിന്റെ ഡ്രോണ്‍ നിരീക്ഷണം

വേനൽ കടുത്ത സാഹചര്യത്തില്‍ മലയോര മേഖലകളില്‍ വനം വകുപ്പിന്റെ ഡ്രോണ്‍ നിരീക്ഷണം. മണ്ണാര്‍ക്കാട് ഫോറസ്റ്റ് റെയ്ഞ്ചിന്റെ പരിധിയില്‍ കോട്ടോപ്പാടം, അലനല്ലൂര്‍, തെങ്കര, കരിമ്പ, തച്ചമ്പാറ പഞ്ചായത്തുകളിലാണ് പരിശോധന....

കേരളത്തിന് ആശ്വാസം: 13, 600 കോടി കടമെടുക്കാൻ സുപ്രീം കോടതി അനുമതി

കടമെടുപ്പ് പരിധി വെട്ടിക്കുറച്ച കേന്ദ്ര സർക്കാർ തീരുമാനത്തെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിൽ കേരളത്തിന് ആശ്വാസം. കേരളത്തിന് കടമെടുക്കാൻ അനുമതി നൽകിക്കൊണ്ടുള്ള സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ് ഉടൻ...

വിവാദ ‘ആൾദൈവം’ സന്തോഷ് മാധവന്‍ ചികിത്സയിലിരിക്കെ മരിച്ചു

വിവാദ താന്ത്രികന്‍ സന്തോഷ് മാധവന്‍ അന്തരിച്ചു. വൃക്കരോഗത്തെ തുടര്‍ന്നായിരുന്നു അന്ത്യം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച രാത്രിയാണ് സന്തോഷ് മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സ്വയം ദൈവീക...

പുതുച്ചേരിയിൽ കാണാതായ 9-കാരിയുടെ അഴുകിയ മൃതദേഹം അഴുക്കുചാലില്‍; പീഡന കൊലപാതകമെന്ന് പൊലീസ്

തമിഴ്നാട്ടിൽ കാണാതായ ഒമ്പത് വയസ്സുകാരിയുടെ മൃതദേഹം വീടിനു സമീപത്തെ ഓടയിൽ കണ്ടെത്തി. കൈകാലുകൾ ബന്ധിച്ച നിലയിലായിരുന്നു മൃതദേഹം. പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം മൃതദേഹം അഴുക്കുചാലിൽ തള്ളുകയായിരുന്നുവെന്ന് പൊലീസ്....

വനംവകുപ്പിനെതിരെ പ്രതിഷേധവുമായി കോളജ് വിദ്യാർത്ഥികൾ

വന്യജീവി ആക്രമണങ്ങൾ വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ വനംവകുപ്പിനെതിരെ പ്രതിഷേധവുമായി കോളജ് വിദ്യാർത്ഥികൾ. കോട്ടയം ചേർപ്പുങ്കൽ ബിവിഎം ഹോളി ക്രോസ് കോളജിലെ എംഎസ്ഡബ്ല്യു വിദ്യാർത്ഥികളാണ് എരുമേലി ഫോറസ്റ്റ് ഓഫീസിലെത്തി...

കാട്ടുപന്നി കുറുകെ ചാടി; മഞ്ചേരിയിൽ ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു

മലപ്പുറത്ത് കാട്ടുപന്നി കുറുകെ ചാടിയതിനെ തുടർന്ന് ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു. മഞ്ചേരി കാരക്കുന്ന് പഴേടം തടിയംപുറത്ത് ഷഫീഖ് (40) ആണ് മരിച്ചത്. ഇന്നലെ രാത്രി ഒൻപത്...

ഹോസ്റ്റലിൽ CCTV സ്ഥാപിക്കും, നാല് വാർഡന്മാർ; പൂക്കോട് വെറ്ററിനറി കോളജില്‍ പുതിയ മാറ്റങ്ങള്‍

പൂക്കോട് വെറ്ററിനറി കോളേജില്‍ പുതിയ മാറ്റങ്ങള്‍. ഹോസ്റ്റലിൽ ഇനി മുതൽ നാല് വാർഡന്മാർ ഉണ്ടാകും. മൂന്ന് നിലകൾ ഉള്ള ഹോസ്റ്റലിൽ ഓരോ നിലയിലും ചുമതലക്കാരെ നിയോഗിക്കും. ഒരു...

‘ഒരു സർക്കാർ ഉൽപ്പന്നം’ സിനിമയുടെ തിരക്കഥാകൃത്ത് നിസാം റാവുത്തർ അന്തരിച്ചു

‘ഒരു സർക്കാർ ഉൽപ്പന്നം’ സിനിമയുടെ രചയിതാവ് നിസാം റാവുത്തർ അന്തരിച്ചു. പത്തനംതിട്ട കടമ്മനിട്ടയിൽ രാവിലെ ആയിരുന്നു അന്ത്യം. 49 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചത്. കടമ്മനിട്ട...

അതിരപ്പിള്ളിയില്‍ വഴിയരികില്‍ കാട്ടാനക്കൂട്ടം

അതിരപ്പിള്ളി വെറ്റിലപ്പാറയിൽ ജനവാസമേഖലയിൽ കാട്ടാന. വെറ്റിലപ്പാറ പത്തയാറിലാണ് ആനയിറങ്ങിയത്. പ്ലാന്റേഷൻ കോർപ്പറേഷൻ്റെ എണ്ണപ്പനത്തോട്ടത്തിൽ രണ്ട് കാട്ടാനകൾ തമ്പടിച്ചിരിക്കുകയാണ്. കാലങ്ങളായി ഇവിടെ കാട്ടാന ശല്യം ഉള്ളതാണ്. വിവരമറിഞ്ഞ് വനം...