വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

പൊതുസ്ഥലത്തെ പ്രചാരണ ബോർഡുകൾ നീക്കണം
ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാതൃകാ പെരുമാറ്റചട്ടം നിലവിൽ വന്ന സാചര്യത്തിൽ രാഷ്ട്രീയ പാർട്ടികളും അനുബന്ധ സംഘടനകളും പ്രചരണത്തിനായി പൊതുസ്ഥലങ്ങളിൽ സ്ഥാപിച്ച പ്രചരണ സാമഗ്രികൾ നീക്കം ചെയ്യണം. പൊതുസ്ഥലങ്ങളിലോ സർക്കാർ ഓഫീസ് പരിസരത്തോ സ്ഥാപിച്ച ബാനറുകൾ, ഫ്ലക്സുകൾ, പോസ്റ്ററുകൾ ഉൾപ്പടെയുള്ള മുഴുവൻ പ്രചരണ സാമഗ്രികളും 24 മണിക്കൂറിനകം നീക്കം ചെയ്യണമെന്നു ഡെപ്യൂട്ടി കലക്ടർ (ജനറൽ) അറിയിച്ചു.
കൃഷിനാശം; ആനുകൂല്യം ലഭിക്കാത്തവര്‍ വിവരം നല്‍കണം

പ്രകൃതിക്ഷോഭത്തില്‍ വിളനാശമുണ്ടായി ആനുകൂല്യത്തിന് കൃഷിഭവനുകളില്‍ അപേക്ഷ സമര്‍പ്പിച്ചെങ്കിലും ബാങ്ക് അക്കൗണ്ടുകളില്‍ തുക ക്രെഡിറ്റ് ചെയ്യാന്‍ സാധിക്കുന്നില്ലെന്ന സന്ദേശം ട്രഷറിയില്‍ നിന്ന് ലഭിച്ചവര്‍ അഞ്ച് ദിവസത്തിനകം കൃഷി ഭവനുകളില്‍ കൃത്യമായ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ നല്‍കണമെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു. ഇനി സന്ദേശം ലഭിക്കുന്നവര്‍ അതത് ദിവസങ്ങളില്‍ തന്നെ വിവരം നല്‍കണം. പാസ് ബുക്കിന്റെ പകര്‍പ്പും സമര്‍പ്പിക്കണം.

ഡിപ്ലോമ കോഴ്സുകള്‍

കെല്‍ട്രോണിന്റെ ഡിപ്ലോമ, പ്രൊഫഷണല്‍ ഡിപ്ലോമ കോഴ്സുകളിലേക്ക് എസ് എസ് എല്‍ സി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 9400096100, 04902321888.

കെല്‍ട്രോണില്‍ കമ്പ്യൂട്ടര്‍ കോഴ്സുകള്‍

കെല്‍ട്രോണിന്റെ തളിപ്പറമ്പ് നോളജ് സെന്ററില്‍ വിവിധ കമ്പ്യൂട്ടര്‍ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു.  ഡിപ്ലോമ കോഴ്സുകളായ പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഗ്രാഫിക്സ് ആന്റ് ഡിജിറ്റല്‍ഫിലിം മേക്കിങ് ടെക്നിക്സ്, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്,  പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്സ് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ്, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ആന്റ് നെറ്റ്വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ഇ ഗാഡ്ജറ്റ് ടെക്നോളജി, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഫയര്‍ ആന്റ് സേഫ്റ്റി സര്‍ട്ടിഫിക്കറ്റ് കോഴ്സുകളായ വേഡ് പ്രൊസസിങ് ആന്റ് ഡാറ്റാ എന്‍ട്രി,  ഓഫീസ് ഓട്ടോമേഷന്‍, അഡ്വാന്‍സ്ഡ് ഗ്രാഫിക് ഡിസൈന്‍  എന്നിവയിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. താല്‍പര്യമുള്ളവര്‍ നോളജ് സെന്ററുമായി ബന്ധപ്പെടുക. ഫോണ്‍: 0460 2205474.

ഫിറ്റ്നസ് പരിശോധന സമയത്തില്‍ മാറ്റം

കണ്ണൂര്‍ തോട്ടടയില്‍ നടത്തുന്ന വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധനാ സമയം കടുത്ത ചൂട് കാരണം മാറ്റിയതായി റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ ഒ പ്രമോദ്കുമാര്‍ അറിയിച്ചു.
മാര്‍ച്ച് 18 മുതല്‍ ഫിറ്റ്നസ് പരിശോധനക്ക് വരുന്ന വാഹനങ്ങളുടെ വിവരം രാവിലെ എട്ട് മുതല്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തി പരിശോധന തുടങ്ങും. 10 മണിക്ക് ശേഷം രജിസ്റ്ററില്‍ ചേര്‍ക്കുന്ന വാഹനങ്ങള്‍ അന്നേദിവസം പരിശോധിക്കില്ലെന്നും ആര്‍ ടി ഒ അറിയിച്ചു.

സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ചു

ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ലോവര്‍ ഡിവിഷന്‍ ടൈപ്പിസ്റ്റ് (പാര്‍ട്ട് 2-ബൈ ട്രാന്‍സ്ഫര്‍ – 726/2022) തസ്തികയിലേക്ക് 2023 ആഗസ്റ്റ് 12ന് പി എസ് സി നടത്തിയ ഒ എം ആര്‍ ടെസ്റ്റിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ചതായി ജില്ലാ പി എസ് സി ഓഫീസര്‍ അറിയിച്ചു.
ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ലോവര്‍ ഡിവിഷന്‍ ടൈപ്പിസ്റ്റ് (പാര്‍ട്ട് 1 – നേരിട്ടുള്ള നിയമനം – 725/2022) തസ്തികയിലേക്ക് 2023 ആഗസ്റ്റ് 12ന് പി എസ് സി നടത്തിയ ഒ എം ആര്‍ ടെസ്റ്റിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ചതായി ജില്ലാ പി എസ് സി ഓഫീസര്‍ അറിയിച്ചു.അപേക്ഷ ക്ഷണിച്ചു

കണ്ണൂര്‍ ഗവ.ഐ ടി ഐയും ഐ എം സിയും സംയുക്തമായി നടത്തുന്ന ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ ലാന്റ് സര്‍വെ, സി സി ടി വി, സി എന്‍ സി മെഷിനിസ്റ്റ്, ടോട്ടല്‍ സ്റ്റേഷന്‍, ഡിപ്ലോമ ഇന്‍ മൊബൈല്‍ ഫോണ്‍ ടെക്നോളജി കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 9745479354.
 

അറിയിപ്പ്

കണ്ണൂര്‍ തോട്ടടയില്‍ നടത്തുന്ന വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധന സമയമാറ്റം സംബന്ധിച്ച് നേരത്തെ നല്‍കിയ അറിയിപ്പ് നല്‍കേണ്ടതില്ലെന്ന് റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.
ഫിറ്റ്‌നസ് പരിശോധന സമയമാറ്റമില്ലാത്തെ തുടരും.

About The Author