വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

പെരുമാറ്റചട്ടലംഘനം: നിരീക്ഷണത്തിന് 24 എംസിസി സ്‌ക്വാഡുകള്‍

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ പെരുമാറ്റചട്ടം കൃത്യമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനും പെരുമാറ്റ ചട്ടലംഘനത്തിനെതിരെ നടപടി സ്വീകരിക്കുന്നതിനും ജില്ലയില്‍ 24 നിരീക്ഷണ സ്‌ക്വാഡുകള്‍ രൂപീകരിച്ച് ഉത്തരവായി. ജില്ലാതലത്തില്‍ മാതൃകാ പെരുമാറ്റ ചട്ട (എംസിസി) നിരീക്ഷണത്തിനുള്ള നോഡല്‍ ഓഫീസര്‍ എഡിഎം കെ നവീന്‍ബാബുവാണ്. നോഡല്‍ ഓഫീസറുടെ മേല്‍നോട്ടത്തില്‍ ഓരോ നിയമസഭാ മണ്ഡലത്തിലേക്കും രണ്ട് വീതം എംസിസി സ്‌ക്വാഡുകളാണ് പ്രവര്‍ത്തിക്കുക. ഇതിനു പുറമെ ജില്ലാതലത്തില്‍ രണ്ട് പ്രത്യേക സ്‌ക്വാഡും രംഗത്തുണ്ടാകും. എംസിസി ലംഘനങ്ങള്‍ നിരീക്ഷിച്ച് നടപടി എടുക്കുന്നതിനൊപ്പം അനധികൃത പ്രചാരണ സാമഗ്രികള്‍ നീക്കം ചെയ്യുന്ന ഡീഫേസ്മെന്റ് നടപടികളും ഈ സ്‌ക്വാഡുകളുടെ ചുമതലയാണ്. തെരഞ്ഞടുപ്പ് വിജ്ഞാപനം നിലവില്‍ വരുന്നത് മുതല്‍ തന്നെ ഈ സ്‌ക്വാഡുകള്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ അറിയിച്ചു.
നിയമസഭാ മണ്ഡലംതലത്തിലുള്ള ഓരോ സ്‌ക്വാഡിലും ഒരു പൊലീസ് ഉദ്യോഗസ്ഥനും ഒരു വീഡിയോഗ്രാഫറുമടക്കം അഞ്ച് പേരുണ്ടാകും. 22 സ്‌ക്വാഡുകളിലായി 110 പേരും ജില്ലാതലത്തിലുള്ള രണ്ട് സ്‌ക്വാഡുകളിലായി 34 പേരും ഉണ്ടാകും. ഈ സ്‌ക്വാഡിലും പൊലീസ് ഉദ്യോഗസ്ഥനും വീഡിയോഗ്രാഫറും ഉണ്ടാകും. അങ്ങനെ ആകെ 144 പേരെയാണ് എംസിസി സ്‌ക്വാഡിന്റെ ഭാഗമായി ജില്ലയില്‍ നിയോഗിച്ചിരിക്കുന്നത്.
എംസിസി സ്‌ക്വാഡില്‍ നിയോഗിച്ചിട്ടുള്ളവര്‍ക്കുള്ള പരിശീലനം മാര്‍ച്ച് അഞ്ചിന് രാവിലെ 10.30ന് കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ നടക്കും. സ്‌ക്വാഡിന്റെ ഭാഗമായി നിയോഗിച്ചിട്ടുള്ള മുഴുവന്‍ ഉദ്യോഗസ്ഥരും പരിശീലന ക്ലാസില്‍ പങ്കെടുക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗം അറിയിച്ചു.

പട്ടയകേസ് മാറ്റി

മാര്‍ച്ച് 13, 14, 21, 22, 26, 27 തീയതികളില്‍ കലക്ടറേറ്റില്‍ വിചാരണക്ക് വെച്ച ഇരിട്ടി, തലശ്ശേരി താലൂക്കുകളിലെ ദേവസ്വം പട്ടയ കേസുകള്‍ യഥാക്രമം ജൂണ്‍ 20, 21, 27, 28, ജൂലൈ 11, 12 തീയതികളിലേക്ക്  മാറ്റിയതായി ഡെപ്യൂട്ടി കലക്ടര്‍ (ഡി എം) അറിയിച്ചു.

മള്‍ട്ടിപര്‍പ്പസ് ഹെല്‍ത്ത് വര്‍ക്കര്‍  നിയമനം

നാഷണല്‍ ഹെല്‍ത്ത് മിഷന്‍ വഴി മള്‍ട്ടി പര്‍പ്പസ് ഹെല്‍ത്ത് വര്‍ക്കര്‍ തസ്തികയില്‍ നായാട്ടുപാറ ഗവ. ഹോമിയോ ഡിസ്പെന്‍സറിയില്‍ കരാര്‍ നിയമനം നടത്തുന്നു. 40 വയസില്‍ താഴെയുള്ള ജി എന്‍ എം/ ബി എസ് സി നഴ്സിങ് കഴിഞ്ഞവര്‍ക്ക് മാര്‍ച്ച് 12ന് പകൽ  10.30 ന്       നായാട്ടുപാറ ഗവ. ഹോമിയോ ഡിസ്പെന്‍സറിയില്‍ നടക്കുന്ന അഭിമുഖത്തിന് പങ്കെടുക്കാം. ഫോണ്‍: 0490 2486430, 9447954370
നാഷണല്‍ ഹെല്‍ത്ത് മിഷന്‍ വഴി മള്‍ട്ടി പര്‍പ്പസ് ഹെല്‍ത്ത് വര്‍ക്കര്‍ തസ്തികയില്‍ കുറ്റിയാട്ടൂര്‍ ഗവ. ആയൂര്‍വേദ ഡിസ്പെന്‍സറിയില്‍ കരാര്‍ നിയമനം നടത്തുന്നു. 40 വയസില്‍ താഴെയുള്ള ജി എന്‍ എം നഴ്സിങ് കഴിഞ്ഞവര്‍ക്ക് മാര്‍ച്ച് 11ന് പകൽ പതിനൊന്ന് മണിക്ക് കുറ്റിയാട്ടൂര്‍ പഞ്ചായത്ത് ഓഫീസിന് സമീപത്തെ ആയൂര്‍വേദ ഡിസ്പെന്‍സറിയില്‍ നടക്കുന്ന അഭിമുഖത്തിന് പങ്കെടുക്കാം. ഫോണ്‍: 0497 2790510, 9497697351.
 നാഷണല്‍ ഹെല്‍ത്ത് മിഷന്‍ വഴി മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ തസ്തികയില്‍ കതിരൂര്‍ ഗവ. ആയൂര്‍വേദ ഡിസ്പെന്‍സറിയില്‍ കരാര്‍ നിയമനം നടത്തുന്നു. 40 വയസില്‍ താഴെയുള്ള ജി എന്‍ എം നഴ്സിങ് കഴിഞ്ഞവര്‍ക്ക് മാര്‍ച്ച് ഏഴിന് രാവിലെ 11 മണിക്ക് കതിരൂര്‍ ഗവ. ആയൂര്‍വേദ ഡിസ്പെന്‍സറിയില്‍ നടക്കുന്ന അഭിമുഖത്തിന് പങ്കെടുക്കാം. ഫോണ്‍: 0490 2305770

പ്രതിമാസ ധനസഹായം; അപേക്ഷ ക്ഷണിച്ചു

മലബാര്‍ ദേവസ്വം ബോര്‍ഡ് തലശ്ശേരി ഡിവിഷന്‍ ക്ഷേത്ര ആചാര സ്ഥാനികര്‍, കോലധാരികള്‍ എന്നിവര്‍ക്കുള്ള ധനസഹായ പദ്ധതിയില്‍ അപേക്ഷ ക്ഷണിച്ചു. കാവുകളിലെയും ക്ഷേത്രങ്ങളിലെയും  ആചാര സ്ഥാനം വഹിക്കുന്ന ആചാര സ്ഥാനികര്‍, അന്തിത്തിരിയന്‍, അച്ഛന്‍ (ക്ഷേത്ര ശ്രീകോവിലിനകത്തെ കര്‍മ്മം ചെയ്യുന്ന വിഭാഗം മാത്രം) കോമരം, വെളിച്ചപ്പാട്, കര്‍മ്മി, തെയ്യം/തിറ കെട്ടിയാടുന്ന കോലധാരികള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. കോലധാരികള്‍ക്ക് 50 വയസ് പൂര്‍ത്തിയാകണം.  അപേക്ഷിക്കുന്ന സ്ഥാനികര്‍ ക്ഷേത്രം തന്ത്രി/ ആചാരപ്പേര് വിളിക്കുന്നവര്‍ എന്നിവരില്‍ ആരെങ്കിലും ഒരാളുടെ സാക്ഷ്യപത്രം, വില്ലേജ് ഓഫീസറില്‍ നിന്നുള്ള വരുമാന സര്‍ട്ടിഫിക്കറ്റ്, മറ്റ് ക്ഷേമ പെന്‍ഷന്‍ കൈപ്പറ്റുന്നില്ലെന്ന് പഞ്ചായത്ത് സെക്രട്ടറിയുടെ സാക്ഷ്യപത്രം എന്നിവ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. കോലധാരികള്‍ ബന്ധപ്പെട്ട പഞ്ചായത്ത് പ്രസിഡണ്ടിന്റെ സാക്ഷ്യപത്രം ഹാജരാക്കണം.  ധനസഹായത്തിന് അര്‍ഹമായ സ്ഥാനികരും കോലധാരികളും നിശ്ചിത മാതൃകയിലുള്ള മൂന്ന് പകര്‍പ്പുകള്‍ മാര്‍ച്ച് 13നകം ബോര്‍ഡിന്റെ തലശ്ശേരി ഡിവിഷന്‍ അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ സമര്‍പ്പിക്കണം. അപേക്ഷയുടെ മാതൃകയും വിശദ വിവരങ്ങളും ബോര്‍ഡിന്റെ തലശ്ശേരി ഡിവിഷന്‍ അസി.കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കും. വെബ്‌സൈറ്റ്: www.malabardevaswom.kerala.gov.in.

ഫാര്‍മസിസ്റ്റ് നിയമനം

ജില്ലാ ആയൂര്‍വേദ ആശുപത്രിയില്‍ ഫാര്‍മസിസ്റ്റ് തസ്തികയില്‍ നിയമനം നടത്തുന്നു. യോഗ്യത സര്‍ക്കാര്‍ അംഗീകൃത ആയൂര്‍വേദ ഫാര്‍മസിസ്റ്റ് ട്രെയിനിങ് കോഴ്‌സ് പാസായിരിക്കണം, ഡിസിഎ, പ്രവൃത്തി പരിചയം അഭികാമ്യം. പ്രായ പരിധി 45 വയസ്സ്. താല്‍പര്യമുള്ളവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍, സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, ആധാര്‍ കാര്‍ഡ് എന്നിവ സഹിതം മാര്‍ച്ച് ആറിന് രാവിലെ 11 മണിക്ക് ആയൂര്‍വേദ ആശുപത്രി ഓഫീസില്‍ ഹാജരാകണം. ഫോണ്‍: 0497 2706666.

രേഖകള്‍ ഹാജരാക്കണം

കേരള കള്ളുവ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും പെന്‍ഷന്‍ കൈപ്പറ്റുന്ന എല്ലാ തൊഴിലാളി, കുടുംബ -സാന്ത്വന പെന്‍ഷന്‍ ഗുണഭോക്താക്കളും തുടര്‍ന്ന് പെന്‍ഷന്‍ ലഭിക്കുന്നതിനായി ലൈഫ് സര്‍ട്ടിഫിക്കറ്റ്, അറുപത് വയസ് പൂര്‍ത്തിയാകാത്ത കുടുംബ പെന്‍ഷന്‍കാര്‍ പുനര്‍വിവാഹിതയല്ലെന്ന സര്‍ട്ടിഫിക്കറ്റ് എന്നിവ മാര്‍ച്ച് 31നകം ജില്ലാ വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ ഓഫീസില്‍ ഹാജരാക്കേണ്ടതാണെന്ന് ജില്ലാ വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ അറിയിച്ചു.

ഇലക്ട്രീഷ്യന്‍/ പ്ലംബര്‍ നിയമനം

ജില്ലാ ആയൂര്‍വേദ ആശുപത്രിയില്‍ ഇലക്ട്രീഷ്യന്‍/പ്ലംബര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. യോഗ്യത എസ് എസ് എല്‍ സി,  ഇലക്ട്രീഷ്യന്‍ ട്രേഡിൽ  ഐ ടി ഐ സര്‍ട്ടിഫിക്കറ്റ്  അല്ലെങ്കില്‍ തത്തുല്യ യോഗ്യത. താല്‍പര്യമുള്ളവര്‍ മേല്‍വിലാസം, വയസ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകളുമായി മാര്‍ച്ച് അഞ്ചിന് രാവിലെ 11 മണിക്ക് മുമ്പ് ആശുപത്രി ഓഫീസില്‍ ഹാജരാകണം. ഫോണ്‍: 0497 2706666

About The Author