വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

ലോകസഭാ ഇലക്ഷന്‍: നോഡല്‍ ഓഫീസര്‍മാരെ നിയമിച്ചു

ലോകസഭാ ഇലക്ഷന്‍ നടത്തിപ്പുമായി ബന്ധപ്പെട്ട്  ജില്ലയിലെ വിവിധ ചുമതലകളിലേക്ക് നോഡല്‍ ഓഫീസര്‍മാരെ നിയമിച്ചു. ചുമതലകള്‍, പേര്, മൊബൈല്‍, ഓഫീസ് ഫോണ്‍ നമ്പര്‍ എന്നിവ ക്രമത്തില്‍
സ്വീപ്: അനൂപ് ഗാര്‍ഗ് (അസി. കലക്ടര്‍)  9447293139, 0497 2700645, മാന്‍ പവര്‍ മാനേജ്മെന്റ് ആന്റ് വോട്ടര്‍ അസിസ്റ്റന്‍സ് മാനേജ്മെന്റ്: പി പ്രേം രാജ് (ഹുസൂര്‍ ശിരസ്തദാര്‍ കലക്ടറേറ്റ്)  9447447680, 0497 2700242, ഇ വി എം മാനേജ്മെന്റ്: ആഷിക്   തോട്ടാൻ   (സ്പെഷ്യന്‍ തഹസില്‍ദാര്‍ എല്‍ എ എയര്‍പോര്‍ട്ട് മട്ടന്നൂര്‍)  9895563359, 0490 2471300,
ട്രാന്‍സ്‌പോര്‍ട്ട് മാനേജ്മെന്റ്: ഒ പ്രമോദ് കുമാര്‍(റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍)  9447550027, 0497 2700566, ട്രെയിനിംഗ് മാനേജ്മെന്റ്: നെനോജ് മേപ്പടിയത്ത്( ജില്ലാ പ്ലാനിംഗ് ഓഫീസര്‍)  9496240994, 0497 2700765, മെറ്റീരിയല്‍ മാനേജ്മെന്റ്: സി കെ ഷാജി (സ്പെഷ്യല്‍ തഹസില്‍ദാര്‍ എല്‍ എ എന്‍ എച്ച് നം.II ) ഫോണ്‍: 9895428385, 0497 2707623, ഇംപ്ലിമെന്റേഷന്‍ ഓഫ് കോഡ് ഓഫ് കണ്ടക്ട് ആന്റ് 002 നോമിനേഷന്‍ പ്രോസസ്: കെ നവീന്‍ ബാബു( എഡിഎം)  9447001921, 0497 2700577, എക്സ്പെന്‍ഡിച്ചര്‍ മോണിറ്ററിങ്: ശിവപ്രകാശന്‍ നായര്‍(ഫിനാന്‍സ് ഓഫീസര്‍) : 9961008451, 0497 2700592,
ഒബ്സര്‍വേഴ്സ്: രാജീവന്‍ പട്ടത്താരി (ജില്ലാ സര്‍വേ സൂപ്രണ്ട്)  9447293139, 0497 2700645,
ഇംപ്ലിമെന്റേഷന്‍ ഓഫ് ലോ ആന്റ് ഓര്‍ഡര്‍ ആന്റ് ജില്ലാ സെക്യൂരിറ്റി പ്ലാന്‍ ആന്റ് വള്‍നറബിലിറ്റി മാപ്പിങ്: പി കെ രാജു (അഡീഷണല്‍ കമ്മീഷണര്‍, കണ്ണൂര്‍ സിറ്റി)  9497990132, 9447217676, ടി പി രഞ്ജിത്ത് (കണ്ണൂര്‍ റൂറല്‍ എസ് പി),  9497990133, 9447217676, ബാലറ്റ് പേപ്പര്‍, ഡമ്മി ബാലറ്റ്, പോസ്റ്റല്‍ ബാലറ്റ് പേപ്പര്‍: പി സജീവന്‍ (സ്പെഷ്യല്‍ തഹസില്‍ദാര്‍ എല്‍ എ, കിഫ്ബി നം. 3)  7012388841, 9947590425, മീഡിയ കമ്മ്യൂണിക്കേഷന്‍ ആന്റ്് എംസിഎംസി: ഇ കെ പദ്മനാഭന്‍ ( ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍)  9447358268, 0497 2700231, ഇന്‍ഫര്‍മേഷന്‍ ആന്റ് കമ്മ്യൂണിക്കേഷന്‍ ടെക്നോളജി ആന്റ്  ആപ്ലിക്കേഷന്‍സ് (കമ്പ്യൂട്ടറൈസേഷന്‍): കെ രാജന്‍( ജില്ലാ ഇന്‍ഫോമാറ്റിക്സ് ഓഫീസര്‍)  9440158845, അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍മാര്‍ എന്‍ കെ അശ്വിന്‍, (ഐ ടി സെല്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍)  9656136700, സി എം മിഥുന്‍ കൃഷ്ണ( ഐ ടി മിഷന്‍ ജില്ലാ പ്രൊജക്ട് മാനേജര്‍)  8547736595, 0497 2700761, 0497 2712987, ഹെല്‍പ്പ് ലൈന്‍ ആന്റ് കംപ്ലെയിന്റ് റിഡ്രെസല്‍: സുനില്‍ ജോസഫ് ഫെര്‍ണാണ്ടസ് (റീസര്‍വേ അസി. ഡയറക്ടര്‍) 9447225641, 0497 2700513, എസ് എം എസ് മോണിറ്ററിങ് ആന്റ് കമ്മ്യൂണിക്കേഷന്‍ പ്ലാന്‍: കെ വി റിജിഷ( അസിസ്റ്റന്റ് ഇന്‍ഫോമാറ്റിക് ഓഫീസര്‍) ഫോണ്‍ : 9970715358, 0497 2700761, വെല്‍ഫെയര്‍ ഓഫീസേഴ്സ് ഡിപ്ലോയ്ഡ് ഓണ്‍ ഇലക്ഷന്‍ ഡ്യൂട്ടി: ഡോ. എം സുര്‍ജിത്ത് (കുടുംബശ്രീ ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍)  9847014647, 0497 2702080, പിഡബ്ല്യൂഡി, 80+ വോട്ടേഴ്സ്: പി ബിജു (ജില്ലാ സാമൂഹ്യനീതി ഓഫീസര്‍) : 9447580121, 0497 2712255,
റോള്‍ മാനേജ്മെന്റ്: കെ വിജേഷ് (സ്പെഷ്യല്‍ തഹസില്‍ദാര്‍, കൂത്തുപറമ്പ് )  9645035955, 0490 2365095, പോളിങ് പാര്‍ട്ടീസ്: എം മനോജ് ( ജില്ലാ ലേബര്‍ ഓഫീസര്‍)  8281074919, 0497 2700353,
സെക്ടറല്‍ ഓഫീസേഴ്സ്, പോലീസ് ഓഫീസേഴ്സ്, മജിസ്ട്രേറ്റ്സ്: എം സജീവ് കുമാര്‍ (ഡി വൈ എസ് പി കണ്ണൂര്‍ റൂറല്‍ ക്രൈംബ്രാഞ്ച് )  9497940976, എന്‍ ഒ സിബി ( എ സി പി നാര്‍ക്കോട്ടിക് സെല്‍, കണ്ണൂര്‍ സിറ്റി)  9497990135, 8547076908, ഫ്ളയിംഗ് സ്‌ക്വാഡ് / സ്റ്റാറ്റിക് സര്‍വയലന്‍സ് ടീം: ചിപ്പി ജയന്‍ ( ജോയിന്റ് കമ്മീഷണര്‍ (ഓഡിറ്റ് )ജി എസ് ടി).  9496192120, 0497 2700863, കണ്‍ട്രോള്‍ റൂം:  എ എ രാജ് (ജില്ലാ ലോ ഓഫീസര്‍) 9895725953, 0497 2700645, എമര്‍ജന്‍സി കോണ്‍ടാക്ട് ഫോര്‍ കോര്‍ഡിനേഷന്‍ ആന്റ് 1950 ഹെല്‍പ് ലൈന്‍: സാജന്‍ വര്‍ഗീസ് (തഹസില്‍ദാര്‍  എല്‍ എ കിഫ്ബി 2) ഫോണ്‍: 9446385974, വെബ്കാസ്റ്റിംഗ്: എസ് സലീന ബീവി ( അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനിയര്‍ പി ഡബ്ല്യു ഡി ഇലക്ട്രോണിക്സ്)  8547542954, 0497 2709896, ഗ്രീന്‍ പ്രോട്ടോക്കോള്‍: കെ എം സുനില്‍കുമാര്‍ ( ശുചിത്വമിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍)  9400400955, 0497 2700078,
അഷ്വേര്‍ഡ് മിനിമം ഫെസിലിറ്റി അറ്റ് പോളിങ് സ്റ്റേഷന്‍: ഷാജി തയ്യില്‍( എക്സി. എഞ്ചിനിയര്‍ പൊതുമരാമത്ത് കെട്ടിടം)  9447005389, സോഷ്യല്‍ മീഡിയ ഫേക്ക് ന്യൂസ് മോണിറ്ററിങ്: സി എം മിഥുന്‍ കൃഷ്ണ( ജില്ലാ പ്രൊജക്ട് മാനേജര്‍ ഐ ടി മിഷന്‍)  8547736595, 0497 2712987.

പയ്യന്നൂര്‍ താലൂക്ക് വികസന സമിതി യോഗം നാലിന്

പയ്യന്നൂര്‍ താലൂക്ക് വികസന സമിതി യോഗം മാര്‍ച്ച് നാലിന് രാവിലെ 10.30ന് പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. പരാതികള്‍ മാര്‍ച്ച് രണ്ടിന് വൈകിട്ട് അഞ്ച് മണിക്കകം താലൂക്ക് ഓഫീസില്‍ എത്തിക്കേണ്ടതും പരാതിക്കാര്‍ യോഗത്തില്‍ പങ്കെടുക്കുകയും ചെയ്യണം.

പുറച്ചേരി യു പി സ്‌കൂള്‍ ഗ്രൗണ്ട് ഉദ്ഘാടനം വെള്ളിയാഴ്ച

ചെറുതാഴം ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച പുറച്ചേരി ഗവ. യു പി സ്‌കൂള്‍ ഗ്രൗണ്ട് മാര്‍ച്ച് ഒന്നിന് വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിക്ക് എം വിജിന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും. ചെറുതാഴം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം ശ്രീധരന്‍ അധ്യക്ഷത വഹിക്കും. കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി പി ഷാജിര്‍, മുന്‍ ദേശീയ വനിത വോളിബോള്‍ കോച്ചും തലശ്ശേരി സായി കായിക പരീശീലകനുമായ ടി ബാലചന്ദ്രന്‍, മുന്‍ ഗോവന്‍ ഫുട്‌ബോള്‍ താരവും എഎഫ്‌സി സി ലൈസന്‍സ് കോച്ചുമായ ടാര്‍സന്‍ തോമസ് എന്നിവര്‍ മുഖ്യാതിഥികളാകും. മൂന്ന് ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിച്ച ഗ്രൗണ്ടിന്റെ ഒരു വശത്ത് ഗ്യാലറിയും ഒരുക്കിയിട്ടുണ്ട്.

വനിതാ ദിനം വിപുലമാക്കാന്‍ ചെങ്ങളായി പഞ്ചായത്ത്

അന്താരാഷ്ട്ര വനിതാ ദിനം വിപുലമായി ആഘോഷിക്കാനൊരുങ്ങി ചെങ്ങളായി ഗ്രാമപഞ്ചായത്ത്. വനിതാ ദിനത്തോടനുബന്ധിച്ച് സ്ത്രീകള്‍ക്കായി ‘ഉയരെ’ ക്യാമ്പയിന്‍ സംഘടിപ്പിക്കും.  മാര്‍ച്ച് ഒന്ന് മുതല്‍ എട്ട് വരെ വിവിധ പരിപാടികള്‍ നടത്തും. കുടുംബശ്രീ ഓക്‌സിലറി അംഗങ്ങള്‍ അവതരിപ്പിക്കുന്ന ഫ്‌ളാഷ് മോബോടെയാണ് പരിപാടികള്‍ക്ക് തുടക്കമാകുക. തുടര്‍ന്ന് മെന്‍സ്ട്രല്‍ കപ്പ് വിതരണം, സിഗ്‌നേച്ചര്‍ ക്യാമ്പയിന്‍, ബോധവല്‍ക്കരണ ക്ലാസ്, സംവാദം, കലാപരിപാടികള്‍, നൈറ്റ് വാക്ക്, അങ്കണവാടി കുട്ടികള്‍, വയോജനങ്ങള്‍ എന്നിവരുമായി അല്‍പനേരം എന്നിവയും സംഘടിപ്പിക്കും.

തലശ്ശേരി കാര്‍ണിവല്‍- കേരള ഗ്രോ എക്‌സ്‌പോ മാര്‍ച്ച് ഒന്ന് മുതല്‍

തലശ്ശേരി കാര്‍ണിവല്ലിന്റെ ഭാഗമായി കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ കേരള ഗ്രോ എക്‌സ്‌പോ മാര്‍ച്ച് ഒന്നിന്  വെള്ളിയാഴ്ച തുടങ്ങും. തലശ്ശേരി സെന്റിനറി പാര്‍ക്കില്‍ രാവിലെ 10 മണിക്ക് സ്പീക്കര്‍ എ എന്‍ ഷംസീര്‍ ഉദ്ഘാടനം ചെയ്യും. തലശ്ശേരി നഗരസഭാ അധ്യക്ഷ കെ എം ജമുനാറാണി ടീച്ചര്‍ അധ്യക്ഷത വഹിക്കും. മാര്‍ച്ച് ഏഴ് വരെ രാവിലെ ഒമ്പത് മണി മുതല്‍ രാത്രി ഒമ്പത് വരെയാണ് പ്രദര്‍ശനം. കേരള ഗ്രോ ബ്രാന്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത കര്‍ഷകരുടെ ഉല്‍പന്നങ്ങളുടെ പ്രദര്‍ശനവും വില്പനയും നടക്കും. കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ കലാപരിപാടികള്‍, സെമിനാറുകള്‍, കാര്‍ഷിക ശില്‍പശാല എന്നിവ നടക്കും.

വെറ്ററിനറി ബിരുദധാരികളെ നിയമിക്കുന്നു

മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കിവരുന്ന മൊബൈല്‍ ടെലി വെറ്ററിനറി യൂണിറ്റിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ വെറ്ററിനറി ബിരുദധാരികളെ നിയമിക്കുന്നു. താല്‍പര്യമുള്ളവര്‍ കെവിസി രജിസ്‌ട്രേഷന്‍, ബിരുദം എന്നിവയുടെ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം മാര്‍ച്ച് ഒന്നിന് രാവിലെ 11 മണിക്ക് ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോണ്‍: 0497 2700267.

ഹൈസ്‌കൂള്‍ ടീച്ചര്‍ (കണക്ക്); ഇന്റര്‍വ്യൂ 7ന്

ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ (കണക്ക് – മലയാളം മാധ്യമം – തസ്തികമാറ്റം വഴി – 497/2022),  ഹൈസ്‌കൂള്‍ ടീച്ചര്‍ (സോഷ്യല്‍ സയന്‍സ്- മലയാളം മാധ്യമം – ഫസ്റ്റ് എന്‍ സി എ – എല്‍ സി/എ ഐ – 343/2022) എന്നീ തസ്തികകളുടെ തെരഞ്ഞെടുപ്പിനായി യഥാക്രമം 2023 നവംബര്‍ 15, 23 തീയതികളില്‍ പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുകയും ഒറ്റത്തവണ പ്രമാണ പരിശോധന പൂര്‍ത്തിയാക്കുകയും ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്കായി മാര്‍ച്ച് ഏഴിന് ജില്ലാ പി എസ് സി ഓഫീസില്‍ ഇന്റര്‍വ്യൂ നടത്തും.  ഉദ്യോഗാര്‍ഥികള്‍ക്ക്  പ്രൊഫൈല്‍ മെസേജ്, ഫോണ്‍ മെസേജ് എന്നിവ നല്‍കിയിട്ടുണ്ട്. ഒ ടി ആര്‍ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുത്ത അഡ്മിഷന്‍ ടിക്കറ്റ്, ബയോഡാറ്റ ഫോം, വണ്‍ ടൈം വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ്, മറ്റ് എല്ലാ അസ്സല്‍ പ്രമാണങ്ങളും കമ്മീഷന്‍ അംഗീകരിച്ച ഏതെങ്കിലും ഒരു തിരിച്ചറിയല്‍ രേഖയും സഹിതം ഹാജരാകണം.

ക്യാമ്പ് ഫോളോവര്‍ ഒഴിവ്

മാങ്ങാട്ടുപറമ്പ് കെ എ പി നാലാം ബറ്റാലിയനില്‍ ക്യാമ്പ് ഫോളോവര്‍ തസ്തികയില്‍ കുക്ക്, സ്വീപ്പര്‍, ബാര്‍ബര്‍, വാട്ടര്‍ കാരിയര്‍, ധോബി എന്നീ ഒഴിവുകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍  നിയമനം നടത്തുന്നു.  മുന്‍പരിചയമുള്ളവര്‍ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പുസഹിതം മാര്‍ച്ച് നാലിന് രാവിലെ 10.30ന് കെ എ പി ബറ്റാലിയന്‍ ആസ്ഥാനത്ത് നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം.  ഫോണ്‍: 0497 2781316.

ടെണ്ടര്‍

കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടികജാതി യുവജനങ്ങള്‍ക്ക് വാദ്യോപകരണം വിതരണം ചെയ്യുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു.  മാര്‍ച്ച് അഞ്ചിന് വൈകിട്ട് മൂന്ന് മണി വരെ ടെണ്ടര്‍ സ്വീകരിക്കും.

ലേലംകോടതി കുടിശ്ശിക ഈടാക്കാന്‍ ജപ്തി ചെയ്ത ഏരുവേശ്ശി അംശം ദേശത്ത് റീ സ നമ്പര്‍ 8/336ല്‍ പെട്ട 0.4047 ഹെക്ടര്‍ വസ്തു മാര്‍ച്ച് 14ന് രാവിലെ 11.30ന് ഏരുവേശ്ശി വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും.  കൂടുതല്‍ വിവരങ്ങള്‍ ഏരുവേശ്ശി വില്ലേജ് ഓഫീസിലും തളിപ്പറമ്പ് താലൂക്ക് ഓഫീസിലും ലഭിക്കും

About The Author