സമരാഗ്നി സമാപന വേദിയിലെ ദേശീയ ഗാന വിവാദം; സംഭവിച്ചത് മനഃപൂർവമായ പിഴവല്ലെന്ന് ടി. സിദ്ദിഖ്

സമരാഗ്നി സമാപന വേദിയിലെ ദേശീയ ഗാന വിവാദത്തിൽ പ്രതികരിച്ച് ടി. സിദ്ദിഖ് എം.എൽ.എ. പാലോട് രവിയുടെ ഭാ​ഗത്ത് നിന്നുണ്ടായത് മനഃപൂർവമായ പിഴവല്ലെന്നും എന്നാൽ ബിജെപിക്ക് ഇത് രാഷ്ട്രീയമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. തെറ്റ്പറ്റിയാൽ തിരുത്തി മുന്നോട്ടു പോകുന്ന ദേശീയ ബോധമാണ് ഞങ്ങളെ നയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൂക്കോട് സംഭവത്തിൽ ആളുകളെ ആക്രമിച്ചു ഭയപ്പെടുത്തി നിയന്ത്രിക്കാൻ സിപിഐഎമ്മും എസ്എഫ്ഐയും ശ്രമിക്കുകയാണ്. എസ്എഫ്ഐ ക്രിമിനൽ സംഘത്തെ കേരളത്തിന്റെ മുഖ്യമന്ത്രി തലോടുകാണ്.

എസ്.എഫ്.ഐ ക്രിമിനലകളുടെ ഹീറോ മുഖ്യമന്ത്രിയാണ്. സിദ്ധാർത്ഥിനെ കൊലപ്പെടുത്തിയത് ജീവൻരക്ഷ പ്രവർത്തനമാണോ?. മുഖ്യമന്ത്രി ഇതിനൊക്കെ മറുപടി പറയണം. എസ്എഫ്ഐ, DYFI ക്രിമിനലുകൾക്ക് മുഖ്യമന്ത്രി നൽകിയ സർട്ടിഫിക്കറ്റ് ആണ് ജീവൻ രക്ഷ പ്രവർത്തനം എന്ന പ്രയോഗം.

‘സിത്ഥാർഥിനെ കൊന്നതാണ്’ എന്ന പേരിൽ കോൺഗ്രസ് സംസ്ഥാന വ്യാപക പ്രക്ഷോഭ പരമ്പര നടത്തും. നാളെ വയനാട്ടിൽ ജില്ല കോൺഗ്രസ്സ് കമ്മിറ്റിയുടെ വെറ്റിനറി സർവകലാശാല മാർച്ച്‌ നടത്തും. നാളെ വൈകിട്ട് എല്ലാ ബ്ലോക്ക് കമ്മിറ്റികളുടെയും നേതൃത്വത്തിൽ ‘തീപന്ത തെരുവ്’ പരിപാടി സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

About The Author