പൗരത്വത്തിന് മതം മാനദണ്ഡമായി വരുന്നത് രാജ്യത്തിന്റെ മതനിരപേക്ഷതയെ തകർക്കും: എ എ റഹിം എംപി

പരത്വ ഭേദഗതി നിയമം ഭരണഘടനയോടുള്ള വെല്ലുവിളിയെന്ന് എ എ റഹീം എം പി. ഡി വൈ എഫ് ഐ ശക്തമായ എതിർക്കും. പൗരത്വത്തിന് മതം മാനദണ്ഡമാകുന്നത് മതനിരപേക്ഷതയെ തകർക്കും. വരും ദിവസങ്ങളിൽ ശക്തമായ പ്രതിഷേധം ഉണ്ടാകും. ഡി വൈ എഫ് ഐ നിയമപരമായി നേരിടും. സുപ്രിം കോടതിയെ സമീപിച്ചേക്കും.

മറ്റു സംസ്ഥാനങ്ങളിലെ കോൺഗ്രസ് മുഖ്യമന്ത്രിമാർ പൗരത്വ ഭേദഗതിയെ എതിർക്കുമോ എന്നും എ എ റഹീം ചോദിച്ചു. കേരള സർക്കാർ ഉയർത്തിപ്പിടിക്കുന്ന ഈ വിഷയത്തിലുള്ള നിലപാട് കോൺഗ്രസ് പിന്തുടരണം. യോജിച്ച പ്രക്ഷോഭത്തിനില്ലെന്ന പ്രതിപക്ഷ നേതാവിന്റെ പരാമർശം. ഒന്നിനോടും ആരോടും യോജിപ്പില്ലാത്ത ആളാണ് പ്രതിപക്ഷ നേതാവ്. കെ പി സി സി പ്രസിഡന്റിനോട് പോലും യോജിപ്പില്ലാത്ത ആളാണ് പ്രതിപക്ഷ നേതാവ്.

പ്രതിഷേധക്കാർക്കെതിരെ കേസെടുത്ത സംഭവത്തിൽ നിയമ വിരുദ്ധമായതിനാലാണ് കേസെടുക്കുന്നത്. അത് സ്വാഭാവികമായ നിയമപരമായ നടപടി.ആദ്യം ഒരു കോൺഗ്രസ് നേതാവിന്റെ മകൻ ബിജെപിയിൽ പോയി. പിന്നെ മറ്റൊരു നേതാവിന്റെ മകൾ പോയി.

ഇക്കാര്യത്തിൽ ജെൻഡർ ഇക്വാളിറ്റി സൂക്ഷിക്കുന്നവരാണ് കോൺഗ്രസ് എന്നും എ എ റഹീം പരിഹസിച്ചു. അനിൽ ആന്റണിയുടെ കാവിക്കൊടി പാറിച്ചുള്ള ഡാൻസ് കണ്ട് സമുന്നതനായ ഒരു കോൺഗ്രസ് നേതാവിന്റെ രോമം എണീറ്റ് നിന്നിട്ടുണ്ടാകുമെന്നും എ എ റഹീം വ്യക്തമാക്കി.

About The Author