എക്സൈസ് ഓഫീസിലെ ലോക്കപ്പ് മരണം; അന്വേഷണം ക്രൈം ബ്രാഞ്ചിന്

എക്സൈസ് ഓഫീസിലെ ലോക്കപ്പിനുളളിൽ പ്രതി ഷോജോ ജോൺ മരിച്ച സംഭവത്തിൽ അന്വേഷണം ക്രൈംബ്രാഞ്ചിന്. ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലായിരിക്കും അന്വേഷണം നടക്കുക. ഇന്ന് രാവിലെയാണ് പ്രതിയായ ഇടുക്കി സ്വദേശി ഷോജോ ജോണിനെ പാലക്കാട് എക്സൈസ് റേഞ്ച് ഓഫീസിലെ ലോക്കപ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ ദുരൂഹത ഉണ്ടെന്ന് ഷോജോ ജോണിൻ്റെ ഭാര്യ ആരോപിച്ചിരുന്നു.

കഴിഞ്ഞ ദിവസം വൈകിട്ടാണ് ഷോജോ ജോണിനെ രണ്ട് കിലോ ഹാഷിഷ് ഓയിലുമായി എക്സൈസ് പിടികൂടിയത്. കാടാങ്കോട്, ഇയാളുടെ വാടക വീട്ടിൽ നിന്നാണ് ഹാഷിഷ് ഓയില്‍ പിടികൂടിയത്. മെഡിക്കൽ പരിശോധനയുൾപ്പടെ പൂർത്തിയാക്കി ഇന്നലെ രാത്രിയോടു കൂടി ഷോജോയെ എക്സൈസ് ഓഫീസിലേക്ക് എത്തിച്ചിരുന്നു.

About The Author