കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

പുനർമൂല്യനിർണയ ഫലം

അഞ്ചാം സെമസ്റ്റർ ബിരുദ (നവംബർ 2023) പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം സർവകലാശാല വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയം പൂർത്തിയായ ഫലങ്ങളാണ് ഇപ്പോൾ പ്രസിദ്ധീകരിച്ചിട്ടുളളത്. പൂർണഫലപ്രഖ്യാപനം മൂല്യനിർണയം പൂർത്തിയാകുന്ന മുറയ്ക്ക് നടത്തുന്നതാണ്. റഗുലർ  വിദ്യാർത്ഥികൾ അവരുടെ പുതിയ  മാർക്കുകൾ ചേർത്ത് ലഭിക്കുന്നതിനായി പ്രത്യേക അപേക്ഷ സമർപ്പിക്കേണ്ടതില്ല. എന്നാൽ ഈ ഫലം ലഭിച്ചതോടെ ബിരുദം വിജയകരമായി പൂർത്തിയാക്കിയ വിദ്യാർത്ഥികൾ അവർക്ക് ലഭിച്ചിട്ടുള്ള ഫൈനൽ ഗ്രേഡ്/ മാർക്ക് കാർഡും, റിസൽട്ട് മെമ്മോയുടെ ഡൌൺലോഡ് ചെയ്ത പകർപ്പും സഹിതം, മാർക്ക് ലിസ്റ്റ് പുതുക്കി ലഭിക്കുന്നതിനുളള അപേക്ഷ  ബന്ധപ്പെട്ട ടാബുലേഷൻ സെക്ഷനിൽ സമർപ്പിക്കേണ്ടതാണ്.

About The Author