കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

സിന്റിക്കേറ്റ് യോഗം

കണ്ണൂർ സർവകലാശാലയുടെ ഇത്തവണത്തെ സിന്റിക്കേറ്റ് യോഗം സർവകലാശാലാ ആസ്ഥാനത്ത് വച്ച് ചേർന്നു. അകാലത്തിൽ അന്തരിച്ച സർവകലാശാലയുടെ മാനേജ്‌മെന്റ് പഠനവിഭാഗം അധ്യാപികയായ ഡോ. കെ അനഘയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് യോഗ നടപടികൾ ആരംഭിച്ചു. യോഗത്തിലെ പ്രധാന തീരുമാനങ്ങൾ.

  1. അലൂമ്നി ഫണ്ട് ശേഖരിക്കുന്നതുമായി ബന്ധപ്പെട്ട് മാർഗ്ഗനിർദ്ദേശങ്ങൾ രൂപീകരിക്കാൻ തീരുമാനിച്ചു.

  2. ബി ബി എ/ ബി സി എ മുതലായ വിഷയങ്ങൾ എ ഐ സി ടി ഇ യുടെ കീഴിലാക്കുന്നത് സംബന്ധിച്ച് ആക്ഷേപങ്ങൾ ഉയരുന്ന സാഹചര്യത്തിൽ പ്രസ്തുത വിഷയം എ ഐ സി ടി ഇ യുടെ ശ്രദ്ധയിൽ കൊണ്ടുവരാൻ തീരുമാനിച്ചു.

  3. ശ്രീകണ്ഠാപുരം എഡ്യൂക്കേഷനൽ സൊസൈറ്റിയുടെ കീഴിൽ പുതുതായി ആരംഭിക്കുന്ന ആർട്സ് & സയൻസ് കോളേജുമായി ബന്ധപ്പെട്ട പരിശോധനാ റിപ്പോർട്ടിന് അംഗീകാരം നൽകി.

  4. കോളേജ് ഓഫ് അപ്ലൈഡ് സയൻസിന്റെ സ്ഥിരമായി നിർമ്മിച്ച കെട്ടിടത്തിൻ്റെ പരിശോധനാ റിപ്പോർട്ടിന് അംഗീകാരം നൽകാൻ തീരുമാനിച്ചു.

  5. സർക്കാർ നിർദ്ദേശപ്രകാരം തലശ്ശേരി ഗവൺമെന്റ് ബ്രണ്ണൻ ട്രെയിനിങ് കോളേജിൽ ഉറുദു ഐച്ഛിക വിഷയമായി ഉൾപ്പെടുത്താൻ തീരുമാനിച്ചു.

  6. നിലവിലുള്ള എൻ സി സി ഗ്രേസ് മാർക്കും ഗ്രേഡും നിജപ്പെടുത്തുന്നതിന് ആവശ്യമായ മാർഗ്ഗനിർദേശങ്ങൾ ഭേദഗതി ചെയ്യാൻ തീരുമാനിച്ചു.

  7. മാങ്ങാട്ടുപറമ്പ ക്യാമ്പസിലെ ഫിസിക്കൽ എഡ്യൂക്കേഷൻ പഠനവകുപ്പിൽ കരാർ അടിസ്ഥാനത്തിൽ ഇംഗ്ലീഷ് അധ്യാപകനെ നിയമിക്കാൻ തീരുമാനിച്ചു.

  8. റാഗിംഗ് പരാതിയുമായി ബന്ധപ്പെട്ട ഡബ്ള്യൂ എം ഒ ഇമാം ഗസ്സാലി ആർട്സ് & സയൻസ് കോളേജിലെ കോളേജ് തല ആന്റി റാഗിംഗ് സെൽ റിപ്പോർട്ട് അംഗീകരിച്ചു.

  9. കണ്ണൂർ സർവകലാശാല, കേരള ഫാർമസ്യൂട്ടിക്കൽ കോർപ്പറേഷനുമായി ധാരണാപത്രം ഒപ്പുവെക്കാൻ തീരുമാനിച്ചു.

  10. “പ്രാദേശിക ആസൂത്രണവും, സഹകരണവും സുസ്ഥിര വികസനത്തിനായി” പദ്ധതിയുമായി ബന്ധപ്പെട്ട് കണ്ണൂർ സർവകലാശാലയും വടകര ബ്ലോക്ക് പഞ്ചായത്തും തമ്മിലുള്ള ധാരണാപത്രത്തിന് അംഗീകാരം നൽകാൻ തീരുമാനിച്ചു.

  11. ഇരിട്ടി എംജി കോളേജിലെ ഡോ.  ആർ സ്വരൂപയെ പ്രിൻസിപ്പാൾ ആയി നിയമിച്ച തീരുമാനത്തിന് അംഗീകാരം നൽകി.

  12. കണ്ണൂർ സർവകലാശാലയും മെക്സിക്കോയിലെ ഓട്ടോനോമ ഡി ന്യൂയോ ലിയോൺ സർവകലാശാലയുമായി അക്കാദമിക/ സാംസ്കാരിക/ ശാസ്ത്ര രംഗത്തെ സഹകരണത്തിനായി ധാരണാപത്രം ഒപ്പുവെക്കുന്നതിനുള്ള അംഗീകാരം നൽകി.

  13. 4 അസിസ്റ്റൻറ് പ്രൊഫസർമാർക്ക് അസോസിയേറ്റ് പ്രൊഫസർമാരായി സ്ഥാനക്കയറ്റം നൽകാൻ തീരുമാനിച്ചു.

  14. 7 അസിസ്റ്റൻറ് പ്രൊഫസർമാർക്ക് സ്ഥാനക്കയറ്റം നൽകാൻ തീരുമാനിച്ചു.

  15. പയ്യന്നൂർ കോളേജിലെ ഇംഗ്ലീഷ് പഠന വകുപ്പിൽ അസിറ്റന്റ് പ്രൊഫസർ ഡോ. ആർ രശ്മിയുടെ നിയമനത്തിന് അംഗീകാരം നൽകി.

പരീക്ഷാ വിജ്ഞാപനം

  • 22.05.2024 ന് ആരംഭിക്കുന്ന ആറാം സെമസ്റ്റർ ബിരുദ (പ്രൈവറ്റ് രജിസ്ട്രേഷൻ – റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്) ഏപ്രിൽ 2024 പരീക്ഷകൾക്ക് 03.04.2024 മുതൽ 10.04.2024 വരെ പിഴയില്ലാതെയും 12.04.2024 വരെ പിഴയോടു കൂടിയും അപേക്ഷിക്കാം.

  • 22.05.2024 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ ബിരുദാനന്തര ബിരുദ(പ്രൈവറ്റ് രജിസ്ട്രേഷൻ – റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്) നവംബർ  2023 പരീക്ഷകൾക്ക് 15.04.2024 മുതൽ 19.04.2024 വരെ പിഴയില്ലാതെയും 22.04.2024 വരെ പിഴയോടു കൂടിയും അപേക്ഷിക്കാം.

പരീക്ഷാ വിജ്ഞാപനങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.                                                                                                       

പരീക്ഷാ ഫലം

ഒന്നാം സെമസ്റ്റർ പി ജി ഡിപ്ലോമ ഇൻ യോഗ എഡ്യൂക്കേഷൻ, നവംബർ 2022 പരീക്ഷാ ഫലം സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. മാർക്ക് ലിസ്റ്റുകൾ 27.03.2024 മുതൽ മങ്ങാട്ടുപറമ്പ, സ്കൂൾ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ ആൻഡ് സ്പോർട്സ് സയൻസിൽ നിന്നും ലഭിക്കുന്നതാണ്.

യാത്രയയപ്പ് നൽകി

കണ്ണൂർ സർവകലാശാലയിൽ നിന്നും വിരമിക്കുന്ന സുവോളജി പഠനവകുപ്പിൽ പ്രൊഫസറും സിന്റിക്കേറ്റംഗവുമായ ഡോ. പി കെ പ്രസാദൻ, ഫിനാൻസ് ഓഫീസർ ഇൻ ചാർജ് പി ശിവപ്പു എന്നിവർക്ക് കണ്ണൂർ സർവകലാശാല യാത്രയയപ്പ് നൽകി. സർവകലാശാലാ ആസ്ഥാനത്ത് വച്ച് നടന്ന ചടങ്ങിൽ വൈസ് ചാൻസലർ സീനിയർ പ്രൊഫസർ ഡോ. എസ് ബിജോയ് നന്ദൻ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽവച്ച് ഇവർക്കുള്ള സ്നേഹോപഹാരങ്ങൾ കൈമാറി. ജോയിന്റ് രജിസ്ട്രാർ ആർ കെ വിജയൻ സ്വാഗതവും രജിസ്ട്രാർ പ്രൊഫ. ജോബി കെ ജോസ് അധ്യക്ഷതയും വഹിച്ചു. ഡോ. ടി വി രാമകൃഷ്ണൻ, ഡോ. എൻ ദീപക്, ടി ബാലകൃഷ്‌ണൻ, , മറിയം മമ്മിക്കുട്ടി എന്നിവർ സംസാരിച്ചു. പരീക്ഷാ കൺട്രോളർ ഡോ. മുഹമ്മദ് ഇസ്മായിൽ നന്ദി പറഞ്ഞു.

About The Author