കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

ഹാൾ ടിക്കറ്റ്

സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് ഡിപ്പാർട്ട്മെന്റിലെ നാലാം സെമസ്റ്റർ ബി എ എൽ എൽ ബി (റെഗുലർ/ സപ്ലിമെന്ററി), മെയ് 2024 പരീക്ഷകളുടെ ഹാൾ ടിക്കറ്റുകൾ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്. ഓഫ് ലൈൻ ആയി അപേക്ഷിച്ച വിദ്യാർത്ഥികളുടെ ഹാൾ ടിക്കറ്റ് പരീക്ഷാ കേന്ദ്രത്തിൽ നിന്നും കൈപ്പറ്റേണ്ടതാണ്. ഹാൾ ടിക്കറ്റ് ലഭിക്കാത്തവർ എത്രയും പെട്ടെന്ന് സർവകലാശാല ഓഫീസുമായി ബന്ധപ്പെടേണ്ടതാണ് ഫോൺ: 0497 2715264

ടൈം ടേബിൾ

യഥാക്രമം 17.04.2024, 08.05.2024 തീയതികളിൽ ആരംഭിക്കുന്ന രണ്ട്, ഒന്ന് വർഷ അഫ്സൽ ഉൽ ഉലമ പ്രിലിമിനറി, (റഗുലർ/ സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ്) ഏപ്രിൽ 2024 (പ്രൈവറ്റ് രജിസ്ട്രേഷൻ/ വിദൂര വിദ്യാഭ്യാസം ഉൾപ്പെടെ) പരീക്ഷകളുടെ ടൈം ടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.

About The Author