കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

പ്രായോഗിക പരീക്ഷകൾ

രണ്ടാം സെമസ്റ്റർ എം എസ് സി സ്റ്റാറ്റിസ്റ്റിക്സ് വിത്ത് ഡാറ്റാ അനലിറ്റിക്സ്  ഡിഗ്രി (റെഗുലർ – 2022  അഡ്മിഷൻ) ഏപ്രിൽ 2023  പ്രായോഗിക പരീക്ഷകൾ 2024 മാർച്ച് 26 ന് അങ്ങാടിക്കടവ്  ഡോൺ ബോസ്കോ ആർട്സ് ആൻഡ് സയൻസ് കോളേജിൽ വച്ചുനടത്തുന്നതാണ്. ടൈം ടേബിൾ വെബ്‌സൈറ്റിൽ ലഭ്യമാണ്. രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ കോളേജുമായി ബന്ധപ്പെടുക.

ടൈം ടേബിൾ

2014 മുതൽ 2018 വരെയുള്ള  കാലയളവിൽ  അഫിലിയേറ്റഡ് കോളേജുകളിൽ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്കുള്ള നാലാം സെമസ്റ്റർ ബിരുദ  സപ്ലിമെന്ററി/ മേഴ്‌സി ചാൻസ് (ഏപ്രിൽ 2024 ), നാലാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം എസ്  സി ഇൻ കമ്പ്യൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിങ്, ഏപ്രിൽ 2024 പരീക്ഷകളുടെ ടൈം ടേബിൾ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. പരീക്ഷകൾ, വെള്ളിയാഴ്ചകളിൽ രാവിലെ 9 .30 നും മറ്റു ദിവസങ്ങളിൽ 10 മണിക്കും ആരംഭിക്കും.

പരീക്ഷാ രജിസ്ട്രേഷൻ 

ഒന്ന്, രണ്ട് വർഷ അഫ്സൽ ഉൽ ഉലമ പ്രിലിമിനറി, ഏപ്രിൽ 2024 (പ്രൈവറ്റ്‌ രജിസ്ട്രേഷൻ/ വിദൂര വിദ്യാഭ്യാസം ഉൾപ്പെടെ) പരീക്ഷകൾക്ക്  22.03.2024 വൈകുന്നേരം 5 മണിവരെ അപേക്ഷിക്കാം.

പ്രൊഫ. എ അയ്യപ്പൻ ചെയർ ത്രിദിന നരവംശശാസ്ത്ര ദേശീയ സെമിനാർ

കണ്ണൂർ സർവകലാശാല നരവംശശാസ്ത്ര വകുപ്പിലെ പ്രൊഫസർ എ അയ്യപ്പൻ ചെയറിൻറെ ആഭിമുഖ്യത്തിൽ പാലയാട്  ഡോ. ജാനകി അമ്മാൾ ക്യാമ്പസിൽ നടത്തുന്ന ത്രിദിന ദേശീയ സെമിനാറിൻറെ രണ്ടാം ദിവസം കോഴിക്കോട് കിർടാഡ്സ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. കെ എസ് പ്രദീപ് കുമാർ    കേരളത്തിലെ പാർശ്വവത്ക്കരിക്കപ്പെട്ട സമൂഹങ്ങളുടെ സമകാലിക പ്രശ്നങ്ങൾ എന്ന വിഷയത്തിൽ  മുഖ്യ പ്രഭാഷണം നടത്തി.  ഒഡിഷയിലെ പട്ടിക ജാതി പട്ടിക വർഗ്ഗ പഠന പരിശീലന സ്ഥാപനത്തിൻറെ മുൻ ഡയറക്ടർ പ്രൊഫ. പ്രേമാനന്ദ പാണ്ട നരവംശശാസ്ത്ര വകുപ്പ് മേധാവി ഡോ. എം എസ് മഹേന്ദ്രകുമാർ  പ്രൊഫ. ബി ബിന്ദു, ഡോ. എം സിനി, വിദ്യാർത്ഥികളായ ഹർഷ ഷാജി, അഞ്ജലി സുരേന്ദ്രൻ, ഇന്ദുലേഖ, യഹിയ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ഹൈദരാബാദ് സർവകലാശാലയിലെ സായ് ശ്രീസംഹിത ബത്വല, മൈസൂർ സർവകലാശാലയിലെ കെ എസ് സഹാന, തിരുവനന്തപുരം സെക്രട്ടേറിയറ്റിലെ എസ് വിനോദ്, കണ്ണൂർ സർവകലാശാലയിലെ മണിപ്പൂർ വിദ്യാർത്ഥിനി കിംഷി ലാക് നിം, നരവംശശാസ്ത്രവകുപ്പിലെ അസിസ്റ്റന്റ് പ്രൊഫ. ഷബീർ തച്ചോളി , ഗവേഷണ വിദ്യാർത്ഥിനി പി സ്നേഹ  എന്നിവർ പ്രബദ്ധങ്ങൾ അവതരിപ്പിച്ചു. തുടർന്ന് ഡോ. എം സിനി സംവിധാനം ചെയ്ത  സ്റ്റോൺ ക്രാഫ്റ്റ് കമ്മ്യൂണിറ്റി ഓഫ് നോർത്ത് മലബാർ എന്ന ഡോക്യുമെന്ററി പ്രദർശിപ്പിച്ചു. നാളെ സെമിനാർ സമാപിക്കും.

ആശാൻ വരാനിരിക്കുന്ന കാലത്തിന്റെ കവി: രാജേന്ദ്രൻ എടത്തുംകര

പെരിയ: വരാനിരിക്കുന്ന കാലത്തിനു വേണ്ടി എഴുതിയ കവിയായിരുന്നതിനാലാണ് കുമാരനാശാൻ ഇക്കാലത്തും പ്രസക്തനാവുന്നതെന്ന് എഴുത്തുകാരനും പ്രഭാഷകനുമായ ഡോ. രാജേന്ദ്രൻ എടത്തുംകര അഭിപ്രായപ്പെട്ടു. ജീവിച്ചിരുന്ന കാലത്തെ അപേക്ഷിച്ച് പിൽക്കാലത്ത് ഏറെ തിരിച്ചറിയപ്പെട്ട കവിയാണ് ആശാൻ. എഴുത്തച്ഛനു ശേഷം വിരൽ മടക്കി എണ്ണാവുന്ന കവികളിൽ എന്തുകൊണ്ടും മുമ്പനാണ് ആശാനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേന്ദ്ര സർവകലാശാല മലയാളം വകുപ്പും നാട്യരത്‌നം കണ്ണൻ പാട്ടാളി സ്മാരക കഥകളി ട്രസ്റ്റും കണ്ണൂർ സർവകലാശാല ബഹുഭാഷാ പഠന കേന്ദ്രത്തിന്റെ സഹകരണത്തോടെ നടത്തുന്ന രണ്ടു ദിവസത്തെ ആശാൻ ചരമശതാബ്ദി സെമിനാറിൽ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

സെമിനാർ കേന്ദ്ര സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. കെ സി ബൈജു ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ ആധുനികതയിലേയ്ക്കുള്ള പ്രയാണത്തിൽ ആശാൻ കവിതകൾക്കുള്ള സംഭാവന വളരെ വലുതാണെന്ന് അദ്ദേഹം പറഞ്ഞു. ഡോ. എ എം ശ്രീധരൻ അധ്യക്ഷത വഹിച്ചു. ഡോ. ആർ ചന്ദ്രബോസ് സ്വാഗതവും കെ ദേവി നന്ദിയും പറഞ്ഞു.

വായന – എഴുത്ത് – പുനരെഴുത്ത് എന്ന വിഷയത്തിൽ ഡോ. സി ജെ ജോർജും മുണ്ടശ്ശേരിയുടെ ആശാൻ എന്ന വിഷയത്തിൽ ഡോ. പി പ്രജിതയും പ്രബന്ധങ്ങൾ അവതരിപ്പിച്ചു. പ്രൊഫ. വി രാജീവ്, ഡോ. കെ ഹരിദാസ് എന്നിവർ മോഡറേറ്റർമാരായി. ഉച്ചയ്ക്കുശേഷം കലാമണ്ഡലം ആദിത്യനും സംഘവും അവതരിപ്പിച്ച കരുണാ കാവ്യത്തിന്റെ കഥകളി ആവിഷ്ക്കാരം ഏറെ ശ്രദ്ധേയമായി. തുടർന്ന് ഗവേഷകരായ ഡോ. എൻ ശരൺ ചന്ദ്രൻ, പി പ്രിയലത, ആയിഷത്ത് ഹസൂറ ബി എ, അരുൺ രാജ് എം കെ എന്നിവരും പ്രബന്ധങ്ങൾ അവതരിപ്പിച്ചു. സെമിനാർ നാളെ വൈകിട്ട് സമാപിക്കും.

കേരള കേന്ദ്ര സർവകലാശാല വൈസ് – ചാൻസലർ പ്രൊഫ.കെ.സി.ബൈജു ഉദ്ഘാടനം ചെയ്യുന്നു.

About The Author