കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

പരീക്ഷാഫലം

  • സർവകലാശാല പഠനവകുപ്പിലെ മൂന്നാം സെമസ്റ്റർ എം കോം (ഫൈവ് ഇയർ ഇന്റഗ്രേറ്റഡ്) സി ബി സി എസ് എസ് (റെഗുലർ – 2022 അഡ്മിഷൻ), നവംബർ 2023 പരീക്ഷയുടെ ഫലം വെബ്സൈറ്റിൽ ലഭ്യമാണ്. ഉത്തര കടലാസുകളുടെ പുനഃപരിശോധന/ സൂക്ഷ്മപരിശോധന/ ഫോട്ടോകോപ്പി എന്നിവയ്ക്ക് 01.04.2024 ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം.

  • അഞ്ചാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം എസ് സി ഇൻ കമ്പ്യൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്)  ഒക്ടോബർ 2023 പരീക്ഷാ ഫലം വെബ്‌സൈറ്റിൽ ലഭ്യമാണ്. ഉത്തരക്കടലാസ് പുനർ മൂല്യ നിർണ്ണയം/ സൂക്ഷ്മ പരിശോധന/ പകർപ്പ് ലഭ്യമാക്കൽ എന്നിവയ്ക്കുള്ള അപേക്ഷകൾ 27.03.2024 ന് വൈകുന്നേരം 5 മണിവരെ ഓൺലൈൻ ആയി സ്വീകരിക്കുന്നതാണ്.

പരീക്ഷാ സമയം 

അഫിലിയേറ്റഡ് കോളേജുകളിലെ ആറാം സെമസ്റ്റർ ബിരുദ (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്/ മേഴ്‌സി ചാൻസ്) പരീക്ഷകൾ വെള്ളിയാഴ്ചകളിൽ രാവിലെ 9 .30 നും  മറ്റു ദിവസങ്ങളിൽ 10 മണിക്കും ആരംഭിക്കും.

About The Author