കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

ഹാൾ ടിക്കറ്റ്

2024 മാർച്ച് 21 ന് ആരംഭിക്കുന്ന കണ്ണൂർ സർവകലാശാലയുടെ അഫിലിയേറ്റഡ് കോളേജുകളിലെ ആറാം സെമസ്റ്റർ ഏപ്രിൽ 2024 ബിരുദ (റഗുലർ/ സപ്ലിമെൻററി/ ഇംപ്രൂവ് മെൻറ്/ മേഴ്സി ചാൻസ്) പരീക്ഷയുടെ ഹാൾ ടിക്കറ്റ് സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

പരീക്ഷാ ഫലം

ഇൻറഗ്രേറ്റഡ് എം എസ് സി ഇൻ കമ്പ്യൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ആൻറ് മെഷീൻ ലേണിംഗ് പ്രോഗ്രാമിൻറെ മൂന്നാം സെമസ്റ്റർ ഒക്ടോബർ 2023 (റഗുലർ/ സപ്ലിമെൻററി/ ഇംപ്രൂവ് മെൻറ്) പരീക്ഷകളുടെ ഫലം വെബ്‌സൈറ്റിൽ ലഭ്യമാണ്. ഉത്തരക്കടലാസ് പുനർമൂല്യനിർണ്ണയം/ സൂക്ഷ്മ പരിശോധന/ പകർപ്പ് ലഭ്യമാക്കൽ എന്നിവക്കുള്ള അപേക്ഷകൾ 26.03.2024 വൈകുന്നേരം 5 മണി വരെ ഓൺലൈൻ ആയി സ്വീകരിക്കുന്നതാണ്

പ്രായോഗിക പരീക്ഷകൾ

ഒന്നാം സെമസ്റ്റർ എം എസ് സി അപ്ലൈഡ് സൈക്കോളജി ഡിഗ്രി ഒക്ടോബർ 2023 പ്രായോഗിക പരീക്ഷകൾ 2024 മാർച്ച്  18 ന് വിളയങ്കോട്,  വാദിഹുദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിസർച്ച് ആൻഡ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ വച്ച് നടത്തുന്നതാണ്. വിശദമായ ടൈംടേബിൾ വെബ്‌സൈറ്റിൽ ലഭ്യമാണ്.

സർവകലാശാല പഠന വകുപ്പുകളിലെ/ സെന്ററുകളിലെ പി ജി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനം; അപേക്ഷ ക്ഷണിച്ചു

2024-25 അധ്യയന വർഷത്തിൽ, കണ്ണൂർ സർവകലാശാലയുടെ കീഴിലുള്ള വിവിധ പഠനവകുപ്പുകളിൽ/ സെന്‍ററുകളിൽ  പി ജി പ്രോഗ്രാമുകളിലേക്കും മഞ്ചേശ്വരം ക്യാമ്പസിലെ ത്രിവത്സര എൽ എൽ ബി പ്രോഗ്രാമിനുമുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈൻ രജിസ്ട്രേഷൻ 15-3-2024 മുതൽ 30-4-2024 വൈകന്നേരം 5 മണിവരെ ആയിരിക്കും. മുൻ സെമസ്റ്റർ/ വർഷ പരീക്ഷകളെല്ലാം വിജയിച്ചവരും അവസാന സെമസ്റ്റർ/ വർഷ ബിരുദ പരീക്ഷാഫലം കാത്തിരിക്കുന്നവരും ആയ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാവുന്നതാണ്. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ്. ഫോൺ: 7356948230, 0497-2715284, 0497-2715261

About The Author