കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

പരീക്ഷാ ടൈംടേബിൾ

കണ്ണൂർ സർവകലാശാല പഠന വകുപ്പുകളിലെ ഒന്നാം സെമസ്റ്റർ എംഎ/ എം എസ് സി/ എം ബി എ/ എം എൽ ഐ എസ് സി/ എം സി എ/ എൽ എൽ എം/ എം എഡ്/ എം പി ഇ എസ് (സി ബി സി എസ് എസ് – റെഗുലർ/ സപ്ലിമെന്ററി), നവംബർ 2023 പരീക്ഷയുടെ ടൈംടേബിൾ വെബ് സൈറ്റിൽ ലഭ്യമാണ്.

തീയതി നീട്ടി 

അഫിലിയേറ്റഡ്  കോളേജുകളിലെ നാലാം സെമസ്റ്റർ ബിരുദ (റെഗുലർ/ സപ്ലിമെന്ററി ഇംപ്രൂവ്മെന്റ് – മേഴ്‌സി ചാൻസ് ഉൾപ്പെടെ), ഏപ്രിൽ 2024 പരീക്ഷകൾക്ക് പിഴയില്ലാതെ 07.03.2024 വരെയും പിഴയോടുകൂടി 11.03.2024,5 pm വരെയും അപേക്ഷിക്കാവുന്നതാണ്.

അപേക്ഷകളുടെ പ്രിന്റൗട്ട് / ഫീ റെസിപ്റ്റ് എന്നിവ 13.03.2024 വൈകുന്നേരം 5 മണി വരെ സർവകലാശാലയിൽ സമർപ്പിക്കാം.

അക്കോലെയ്ഡ്; ഏകദിന മാനേജ്‌മെന്റ് ഫെസ്റ്റ്

കണ്ണൂർ സർവകലാശാല സെൻ്റർ ഫോർ മാനേജ്മെൻ്റ് സ്റ്റഡീസ് സംഘടിപ്പിക്കുന്ന ഏകദിന മാനേജ്‌മെന്റ് ഫെസ്റ്റ് അക്കോലെയ്ഡ് സർവകലാശാലയുടെ മാങ്ങട്ടുപറമ്പ് ക്യാമ്പസിൽ സമാപിച്ചു. പതിനൊന്നോളം ഇനങ്ങളിലായി സർവകലാശാലക്കകത്തും പുറത്തമുള്ള ക്യാമ്പസുകളിലെ വിദ്യാർത്ഥികൾ പങ്കെടുത്തു. സെൻ്റർ ഫോർ മാനേജ്മെൻ്റ് സ്റ്റഡീസ് അസിസ്റ്റൻ്റ് ഡയറക്ടർ എം. ഷൈജ കരുണാകരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ സീനിയർ പ്രൊഫസർ ഡോ. എസ്. ബിജോയ് നന്ദൻ  ഉദ്ഘാടന കർമം നിർവഹിച്ചു. മഹേഷ് ചന്ദ്ര ബാലിഗ മുഖ്യാതിഥിയായിരുന്നു. സ്റ്റാഫ് കോർഡിനേറ്റർ കെ വി ദിപിൻ, ഡിപ്പാർട്ട്മെൻ്റ് സ്റ്റുഡൻ്റ്സ് യൂണിയൻ ഫൈൻ ആർട്സ് സെക്രട്ടറി അനുപ്രിയ, ചാവറ ഇൻ്റർാഷണൽ മാനേജിംഗ് ഡയറക്ടർ ഷിനോ ജോസ് എന്നിവർ സംസാരിച്ചു. സ്റ്റുഡൻ്റ് കോർഡിനേറ്റർ മുഹമ്മദ് അജ്നാസ് നന്ദി പറഞ്ഞു.

അക്കോലെയ്ഡ്; ഏകദിന മാനേജ്‌മെന്റ് ഫെസ്റ്റ് കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ സീനിയർ പ്രൊഫസർ ഡോ. എസ്. ബിജോയ് നന്ദൻ  ഉദ്ഘാടനം ചെയ്യുന്നു.

About The Author