ഏച്ചൂർ മാച്ചേരിയിൽ വീണ്ടും വാഹനാപകടം ഒരാൾ മരിച്ചു

ഏച്ചൂർ മാച്ചേരിയിൽ വീണ്ടും വാഹനാപകടത്തിൽ ഒരാൾ മരിച്ചു. ഏച്ചൂർ ‘പന്ന്യോട്ട് സ്വദേശി പി. സജാദ് (25) ആണ് മരിച്ചത്. പുലർച്ചെ അഞ്ചരയോടെ പ്രഭാത സവാരി നടത്തുന്ന സ്ത്രീകളെ ഇടിച്ച സ്കൂട്ടർ നിയന്ത്രണം വിട്ട് എതിർ ദിശയിൽ നിന്ന് വന്ന KSRTC ബസ്സിന്നടിയിലേക്ക് കയറിയാണ് അപകടം.


അപകടത്തിൽ പെട്ട അയ്യപ്പൻ മലയിലെ പുതിയ വീട്ടിൽ സജീവൻ്റെ ഭാര്യ റോജ യെ കണ്ണൂർ ഗവ: മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ പെട്ട സജാദ് വിദേശത്ത് പോകുന്നതിനായി മെഡിക്കൽ ടെസ്റ്റിന് കോഴിക്കോടേക്ക് പോകുന്നതിനായി സുഹൃത്തിനെ കൂട്ടാൻ ചക്കര കല്ലിലേക്ക് പോകവേയാണ് അപകടം.

ഈ കഴിഞ്ഞ തിങ്കളാഴ്ച ഇതേ സ്ഥലത്ത് വെച്ച് കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ ആംബുലൻസ് ഡ്രൈവർ മരിച്ചിരുന്നു.

About The Author