ഉപഭോക്തൃ ദിനാചരണം നടത്തി

ലോക ഉപഭോക്തൃ അവകാശ ദിനത്തിന്റെ ഭാഗമായി പൊതുവിതരണ ഉപഭോക്തൃ കാര്യ വകുപ്പ് ജില്ലാതല ദിനാഘോഷം സംഘടിപ്പിച്ചു. കണ്ണപുരം ഗ്രാമ പഞ്ചായത്ത് ഹാളില്‍ പഞ്ചായത്ത് പ്രസിഡണ്ട് കെ രതി ഉദ്ഘാടനം ചെയ്തു. ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ അംഗം അഡ്വ. മോളിക്കുട്ടി മാത്യു ക്ലാസെടുത്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം ഗണേശന്‍ അധ്യക്ഷത വഹിച്ചു.

ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ എ വി പ്രഭാകരന്‍, അംഗം ഒ മോഹനന്‍, സി ഡി എസ് ചെയര്‍പേഴ്‌സണ്‍ വി സുനില, ജില്ലാ സപ്ലൈ ഓഫീസര്‍ കെ അജിത് കുമാര്‍, സീനിയര്‍ സൂപ്രണ്ട് ഇ കെ പ്രകാശന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം ഡെമോണ്‍സ്‌ട്രേഷനും നടന്നു.

വാണിജ്യ ആവശ്യങ്ങള്‍ ഒഴിച്ച് ഒരു ഉപഭോക്താവ് വാങ്ങുന്ന സാധനങ്ങളിലെ പോരായ്മയും സേവനത്തിലെ വീഴ്ചയും കണ്ടെത്തിയാല്‍ ഉപഭോക്തൃ കമ്മീഷനില്‍ പരാതി നല്‍കാം. ഉപഭോക്തൃ നിയമ പ്രകാരം ഉപഭോക്താക്കളുടെ തര്‍ക്കങ്ങള്‍ പരിശോധിച്ച് നിയമങ്ങള്‍ക്ക് വിധേയമായി തീര്‍പ്പാക്കാന്‍ അധികാരപ്പെടുത്തിയിട്ടുള്ള മൂന്ന് തലത്തിലുള്ള അധികാര കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ജില്ലാ തലത്തില്‍ ജില്ലാ കമ്മീഷനും സംസ്ഥാന തലത്തില്‍ സംസ്ഥാന കമ്മീഷന്‍, ദേശീയതലത്തില്‍ ദേശീയ കമ്മീഷന്‍ എന്നിവയാണവ.

About The Author