ഫ­​ലം അ­​ട്ടി­​മ­​റി­​ക്കാ​ന്‍ പ­​ല​രും സ­​മീ­​പി­​ച്ചെ­​ങ്കി​ലും വ­​ഴ­​ങ്ങി­​യി​ല്ല; ഷാ­​ജി­​ക്ക് മ​ര്‍­​ദ­​ന­​മേ­​റ്റെ​ന്നും കു­​ടും​ബം

കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല ക​ലോ­​ത്സ­​വ­​ത്തി​ല്‍ കോ­​ഴ വാ­​ങ്ങി­​യെ­​ന്ന ആ­​രോ­​പ­​ണ­​ത്തി­​ന് പി­​ന്നാ­​ലെ വി­​ധി­​ക​ര്‍­​ത്താ­​വ് ഷാ­​ജി ജീ­​വ­​നൊ­​ടു​ക്കി­​യ സം­​ഭ­​വ­​ത്തി​ല്‍ പ്ര­​തി­​ക­​ര­​ണ­​വു­​മാ­​യി കു­​ടും­​ബം. മാ​ര്‍­​ഗം​ക­​ളി മ­​ത്സ­​ര­​ത്തിന്‍റെ ഫ­​ലം അ­​ട്ടി­​മ­​റി­​ക്കാ​ന്‍ പ­​ല​രും സ­​മീ­​പി­​ച്ചെ­​ങ്കി​ലും ഷാ­​ജി വ­​ഴ­​ങ്ങി­​യി­​രു­​ന്നി​ല്ല. താ​ന്‍ ഒ­​രു തെ​റ്റും ചെ­​യ്­​തി­​ട്ടി­​ല്ലെ​ന്നും ത­​ന്നെ കു­​ടു­​ക്കി­​യ­​താ­​ണെ​ന്നും ഷാ­​ജി ക­​ര­​ഞ്ഞു­​പ­​റ­​ഞ്ഞ­​താ­​യി അമ്മ ലളിത പ്ര­​തി­​ക­​രി​ച്ചു. ഷാ­​ജി­​ക്ക് മ​ര്‍­​ദ­​ന­​മേ­​റ്റി­​രു­​ന്നെ​ന്നും ദേ​ഹ­​ത്ത് ക­​രു­​വാ­​ളി­​ച്ച പാ­​ടു­​ക­​ളു­​ണ്ടാ­​യി­​രു­​ന്നെ­​ന്നും ആ­​രോ­​പ­​ണ­​മു­​ണ്ട്. കോ­​ഴ­​ക്കേ­​സി​ല്‍ ആ​രോ​പ​ണ​വി​ധേ​യ­​നാ­​യ ഷാ­​ജി­​യെ ബു­​ധ­​നാ​ഴ്ച വൈ­​കി­​ട്ടോ­​ടെ­​യാ­​ണ് ക​ണ്ണൂ​രി​ലെ വീ­​ട്ടി​ല്‍ വി​ഷം ഉ​ള്ളി​ല്‍ ചെ​ന്ന് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി­​യ​ത്.

ഇ­​യാ­​ളു​ടെ ആ​ത്മ​ഹ­​ത്യാ​ക്കു​റി​പ്പും പൊ​ലീ​സ് ക​ണ്ടെ​ടു​ത്തി​രു​ന്നു. നി​ര​പ​രാ​ധി​യാ​ണെ​ന്നും കോ​ഴ വാ​ങ്ങി വി​ധി​നി​ര്‍​ണ​യം ന​ട​ത്തി​യിട്ടി​ല്ലെ​ന്നു​മാ​ണ് കു​റി​പ്പി​ലു​ള്ള­​ത്

About The Author