യാത്രക്കാരുടെ എണ്ണം വർധിക്കുമ്പോഴും അടിസ്ഥാന സൗകര്യം ഒരുക്കാതെ കണ്ണൂർ റെയിൽവേ സ്റ്റേഷൻ

യാത്രക്കാരുടെ എണ്ണം വർധിക്കുമ്പോഴും അടിസ്ഥാന സൗകര്യം ഒരുക്കാതെ കണ്ണൂർ റെയിൽവേ സ്റ്റേഷൻ. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ കണ്ണൂർ എം പി കെ സുധാകരന്റെ യാതൊരു ഇടപെടലും ഇല്ലാത്ത സ്റ്റേഷനാണ് കണ്ണൂർ. ഇരു ഭാഗത്തുമായി 110 ട്രെയിനുകൾ കടന്നു പോകുന്ന സ്റ്റേഷനാണിത്. അഞ്ച് വർഷത്തിനിടയിൽ പുതിയ ട്രെയിൻ അനുവദിച്ചത് വന്ദേഭാരത് മാത്രം. ഒരു വന്ദേഭാരത് കാസർഗോഡ് നിന്ന് യാത്ര തുടങ്ങി ഷൊർണൂർ എത്തുമ്പോഴേക്കും രണ്ട് ലക്ഷം യാത്രക്കാർ പെരുവഴിയിലാകും. മറ്റ് എല്ലാ ട്രെയിനുകളെയും മണിക്കൂറുകൾ പിടിച്ചിട്ടാണ് വന്ദേഭാരത് യാത്ര ചെയ്യുന്നത്. വന്ദേഭാരത് യാത്രക്കാർ ഏറെ ഇഷ്ടപ്പെട്ട ട്രെയിനാണെന്നും ഏത് സമയത്തും സീറ്റ് ഫുൾ ആയാണ് ട്രെയിൻ സർവ്വീസ് എന്ന് റെയിൽവേ ഹുങ്ക് പറയുമ്പോഴും മറ്റ് വഴിയില്ലാതെ ഗതികേട് കൊണ്ടാണ് കൂടുതൽ തുക നൽകി യാത്ര ചെയ്യുന്നത്. ശ്രീമതി ടീച്ചർ എംപിയായപ്പോൾ അനുവദിച്ച മൂകാംമ്പികയിലേക്കുള്ള ബൈന്ദൂർ പാസഞ്ചർ പുന:സ്ഥാപിക്കാൻ കെ സുധാകരൻ ഒന്നും ചെയ്തില്ല. പുലർച്ചെ 3.30ന് കണ്ണൂരിൽ നിന്നും പുറപ്പെടുന്ന ട്രെയിനിന് യാത്രക്കാർ കുറവെന്ന് പറഞ്ഞാണ് ട്രെയിൻ ഓട്ടം നിർത്തിയത്. സമയ ക്രമത്തിൽ ചെറിയ മാറ്റം വരുത്തി ഓട്ടാൻ തയ്യാറായിരുന്നുവെങ്കിൽ കൂടുതൽ പേര് ഇതിനെ ആശ്രയിക്കുമായിരുന്നു. ശ്രീമതി ടീച്ചറുടെ നിരന്തര ഇടപെടലിന്റെ ഭാഗമായിട്ടായിരുന്നു ആ ട്രെയിൻ അനുവദിച്ചിരുന്നത്.

കഴിഞ്ഞ അഞ്ച് വർഷത്തിനിടിയിൽ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ഉദ്ഘാടനം ചെയ്ത് പ്രവൃത്തിയെല്ലാം ശ്രീമതി ടീച്ചർ തുടക്കം കുറിച്ചതാണ്. കിഴക്കെ കവാടത്തെ പുതിയ ലിഫ്റ്റ്, അവിടെയുള്ള മറ്റ് നവീകരണമെല്ലാം ടീച്ചർ തുടങ്ങി വെച്ച പ്രവൃത്തികളാണ്. കണ്ണൂരിന്റെ വികസനത്തിന് അത്യാവശ്യമാണ് നാലാം നമ്പർ ഫ്‌ളാറ്റ്‌ഫോം. ഇതിന് വേണ്ടി ഒട്ടേറെ നീക്കം നടത്തി അനുമതി വരെയായെങ്കിലും തുടർന്ന് ഇടപെടാൻ എംപി ഉണ്ടായില്ല. ഇപ്പോൾ പല ട്രെയിനുകളും സ്റ്റേഷനിൽ കയറാൻ കഴിയാതെ കൂടുതൽ സമയം ഔട്ടറിൽ നിർത്തിയിടേണ്ടി വരുന്നു. ക്വാട്ടേഴ്‌സ് നിർമാണം, മറ്റ് അനുബന്ധ വികസന പ്രവൃത്തികളെല്ലാം അനിശ്ചിതത്ത്വത്തിലായപ്പോഴും അനങ്ങാപാറ നയമാണ് കെ സുധാകരന്റെ ഭാഗത്ത് നിന്നുണ്ടായത്.

About The Author