എടാട്ട് എന്‍എച്ച് – പയ്യന്നൂര്‍ കോളേജ് റോഡ് ഉദ്ഘാടനം ചെയ്തു

എടാട്ട് എന്‍എച്ച് – പയ്യന്നൂര്‍ കോളേജ് റോഡിന്റെ ഉദ്ഘാടനം എം വിജിന്‍ എംഎല്‍എ നിര്‍വ്വഹിച്ചു. എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 21 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് പ്രവൃത്തി പൂര്‍ത്തികരിച്ചത്. 310 മീറ്റര്‍ നീളത്തിലെ റോഡ്  മൂന്ന് മീറ്റര്‍ വീതിയില്‍ നിന്നും 5.50 മീറ്റര്‍ വീതിയില്‍ ടാറിംഗ് ചെയ്ത് ഇരുവശവും ഇന്റര്‍ലോക്ക് പാകി. പയ്യന്നൂര്‍ കോളേജിലേക്കുള്ള പ്രധാന റോഡാണിത്.

കുഞ്ഞിമംഗലം  പഞ്ചായത്ത് പ്രസിഡണ്ട് എ പ്രാര്‍ത്ഥന അധ്യക്ഷത വഹിച്ചു. ഓവര്‍സിയര്‍ പി പവിത്രന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വികസന കാര്യ അധ്യക്ഷ കെ ജിഷാ ബേബി, പയ്യന്നൂര്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. വി എം സന്തോഷ്, എ  നിശാന്ത് മാസ്റ്റര്‍, പ്രൊഫസര്‍ രാജഗോപാലന്‍, യു ഭാസ്‌ക്കരന്‍, വി ടി അമ്പു, തേജു മാസ്റ്റര്‍, ടി പി പവിത്രന്‍ എന്നിവര്‍ സംസാരിച്ചു.

About The Author