പുറച്ചേരി യു പി സ്‌കൂള്‍ ഗ്രൗണ്ട് ഉദ്ഘാടനം ചെയ്തു

ചെറുതാഴം ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച പുറച്ചേരി ഗവ. യു പി സ്‌കൂള്‍ ഗ്രൗണ്ടിന്റെ ഉദ്ഘാടനം എം വിജിന്‍ എംഎല്‍എ നിര്‍വഹിച്ചു.  ചെറുതാഴം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. മുന്‍ ദേശീയ വനിത വോളിബോള്‍ കോച്ചും തലശ്ശേരി സായി കായിക പരീശീലകനുമായ ടി ബാലചന്ദ്രന്‍, മുന്‍ ഗോവന്‍ ഫുട്‌ബോള്‍ താരം ടാര്‍സന്‍ തോമസ് എന്നിവര്‍ മുഖ്യാതിഥികളായി.

ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പ് അക്രെഡിറ്റഡ് എഞ്ചിനീയര്‍ കെ സി വിപിന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചെറുതാഴo ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി പി രോഹിണി, സ്ഥിരം സമിതി അധ്യക്ഷരായ ടി വി ഉണ്ണികൃഷ്ണന്‍, എം ടി സബിത, അംഗം കെ ശശിധരന്‍, കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ എ വി രവീന്ദ്രന്‍, സെക്രട്ടറി കെ സുനില്‍കുമാര്‍, ആസൂത്രണസമിതി ഉപാധ്യക്ഷന്‍ എം വി രാജീവന്‍, പുറച്ചേരി ഗവ യു പി സ്‌കൂള്‍ പ്രധാനാധ്യാപകന്‍ എ ജയന്‍, പി ടി എ പ്രസിഡണ്ട് ടി വി ധനേഷ്, തൊഴിലുറപ്പ് തൊഴിലാളികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.

About The Author