കണ്ണൂരില്‍ സുധാകരന് തന്നെ; ഹൈക്കമാന്‍ഡിനെ നിലപാട് അറിയിച്ചു
അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ കണ്ണൂരില്‍ മത്സരിക്കാന്‍ സന്നദ്ധതയറിയിച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്. സുധാകരന് ഹൈക്കമാന്‍ഡിനെ നിലപാട് അറിയിച്ചു. കണ്ണൂരിലെ നേതാക്കള്‍ സുധാകരനായി ആവശ്യം ശക്തമാക്കിയ സാഹചര്യത്തിലാണ് തീരുമാനം. മണ്ഡലത്തിന്റെ സുധാകരന് നിര്‍ദേശിച്ച കെ ജയന്തിന്റെ സാധ്യത കുറവായതും ഘടകമായി.
കണ്ണൂരില്‍ കെ സുധാകരന് വോട്ട് അഭ്യര്‍ത്ഥിച്ച് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇന്നലെ രാത്രിയോടെയാണ് അഴീക്കോട്, കണ്ണൂര്‍ സിറ്റി എന്നിവിടങ്ങളില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. പോസ്റ്ററുകള്‍ പതിച്ചത് തങ്ങളുടെ അറിവോടെയല്ലെന്നായിരുന്നു നേതൃത്വത്തിന്റെ വിശദീകരണം.
കെപിസിസി പ്രസിഡന്റ് സ്ഥാനവും എം പി പദവിയും ഒരുമിച്ചു കൊണ്ടുപോകുന്നതിലെ പ്രയാസം ചൂണ്ടിക്കാട്ടി ഇത്തവണ മത്സരിക്കാന്‍ ഇല്ലെന്നായിരുന്നു കെ സുധാകരന് നേരത്തെ പറഞ്ഞത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഏഴിനുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സംസ്ഥാനത്ത് എല്‍ഡിഎഫ് ഇതിനകം മുഴുവന്‍ സീറ്റിലേക്കും ബിജെപി 12 സീറ്റിലേക്കും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചുകഴിഞ്ഞു. കോണ്‍ഗ്രസ് പ്രഖ്യാപനം കൂടി കഴിഞ്ഞാല്‍ ലോക്സഭാ തിരഞ്ഞെടുപ്പിലേക്കുള്ള ചിത്രം തെളിയും.