വന്യമൃഗ ശല്യം; ഹൈക്കോടതി സ്വമേധയാ എടുത്ത ഹര്‍ജി ഇന്ന് പരിഗണിക്കും
കാടിനുള്ളിൽ മൃഗങ്ങൾക്ക് കൃത്യമായി വെള്ളവും ഭക്ഷണവും ഉറപ്പാക്കാന്‍ സ്വീകരിച്ച നടപടികള്‍ സര്‍ക്കാര്‍ ഇന്ന് കോടതിക്ക് മുമ്പാകേ വിശദീകരിക്കും. ഹൈക്കോടതി നിര്‍ദ്ദേശം അനുസരിച്ച് രൂപീകരിച്ച സംയുക്ത കര്‍മ്മ പദ്ധതിയെക്കുറിച്ച് സര്‍ക്കാര്‍ ഇന്ന് ഹൈക്കോടതിയെ അറിയിക്കും. ഈ വിഷയവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ച നടപടികളുടെ പുരോഗതിയും ഹൈക്കോടതി വിലയിരുത്തും.