എയർ ഇന്ത്യയ്ക്ക് 80 ലക്ഷം രൂപ പിഴ ചുമത്തി ഡിജിസിഎ

ഡ്യൂട്ടി സമയത്തെ നിയമ ലംഘനങ്ങള്‍ക്ക് എയർ ഇന്ത്യക്ക് 80 ലക്ഷം രൂപ പിഴ ചുമത്തി. ഡ്യൂട്ടി സമയത്തെ നിയന്ത്രണങ്ങള്‍, ഫാറ്റിഗ് മാനേജ്മെൻ്റ് സിസ്റ്റം എന്നിവയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ക്കാണ് എയർ ഇന്ത്യയ്ക്ക് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ 80 ലക്ഷം രൂപ പിഴ ചുമത്തിയത്. അൾട്രാ ലോംഗ് റേഞ്ച് ഫ്ലൈറ്റുകൾക്ക് ശേഷമുള്ള വിശ്രമങ്ങൾ, ഫ്ലൈറ്റ് ക്രൂവിന്‍റെ വിശ്രമ കാലയളവ് എന്നിവയുൾപ്പെടെ നിരവധി ലംഘനങ്ങൾ ജനുവരിയിലെ ഓഡിറ്റിൽ കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് നടപടി.

ഫ്ലൈറ്റ് ക്രൂവിന് മതിയായ വിശ്രമം സമയം ഉദ്യോഗസ്ഥൻ നൽക്കുന്നില്ലയെന്നാണ് ഡിജിസിഎ യുടെ റിപ്പോർട്ടിൽ പറയുന്നത്. പൈലറ്റുമാരുടെ ഡ്യൂട്ടി കാലയളവിനെ കുറിച്ച് ഓഡിറ്റിൽ തെറ്റായ രേഖകൾ നൽകുന്നതിനെ പറ്റിയും ജനുവരിയിലെ ഓഡിറ്റിൽ കണ്ടെത്തിയിരുന്നു.ഇത്തരം ലംഘനങ്ങൾ 1937 ലെ വിമാനത്തിൻ്റെ റൂൾ 28 [A]യിലെ സബ് റൂൾ (2) ലംഘനമാണെന്ന് ഡിജിസിഎയുടെ പ്രസ്താവനയിൽ പറയുന്നു

About The Author