വലിയതുറ കടൽ പാലത്തിലേക്കും വർക്കല ഫ്ലോട്ടിംഗ് ബ്രിഡ്ജിലേക്കുമുള്ള പ്രവേശനം നിരോധിച്ചു

തിരുവനന്തപുരത്ത് വലിയതുറ കടൂൽ പാലം, വർക്കല ഫ്ലോട്ടിങ് ബ്രിഡ്ജ് എന്നിവിടങ്ങളിലേക്കുള്ള പ്രവേശനം നിരോധിച്ചു. ജില്ലാ കളക്ടർ ജെറോമിക് ജോർജിൻ്റെതാണ് ഉത്തരവ്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പ്രവേശനം അനുവദിക്കില്ലെന്ന് ഉത്തരവിൽ പറയുന്നു.

വർക്കല പാപനാശം ബീച്ചിൽ ഫ്ലോട്ടിംഗ് ബ്രിഡ്ജ് തകർന്നുണ്ടായ അപകടത്തിൽ ജില്ലാ കളക്ടർ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. അപകടത്തിൻറെ കാരണങ്ങൾ കണ്ടെത്തി റിപ്പോർട്ട് നൽകാനാണ് കള്കടറുടെ നിർദേശം. കാലാവസ്ഥാ മുന്നറിയിപ്പ് അവഗണിച്ചതാണ് അപകടത്തിന് കാരണമെന്നാണ് ടൂറിസം വകുപ്പിൻ്റെ വിലയിരുത്തൽ.

ശനിയാഴ്ച്ചയാണ് ഫ്ലോട്ടിങ് ബ്രിഡ്ജ് തകർന്ന് അപകടമുണ്ടായത്. പതിനഞ്ചോളം പേര്‍ കടലില്‍ വീണു. ബ്രിഡ്ജിന്റെ പകുതിയിലേറെ ഭാഗം അപകടത്തില്‍ തകർന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് സംസ്ഥാനത്തെ ഏഴാമത്തെയും തിരുവനന്തപുരം ജില്ലയിലെ ആദ്യത്തെയും ഫ്ലോട്ടിങ് ബ്രിഡ്ജ് വര്‍ക്കലയില്‍ ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തത്.

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ എ​ട്ടോ​ടെ​യാ​ണ് വലിയതുറ കടൽപ്പാലം ര​ണ്ടാ​യി വേ​ർ​പെ​ട്ടത്. ശക്തമായ തിര തള്ളലിനെ തുടർന്നാണ് കടൽപ്പാലം തകർന്നത്. 1956 ല്‍ ​പു​ന​ർ​നി​ർ​മി​ച്ച പാ​ലം വ​ർ​ഷ​ങ്ങ​ളാ​യി അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി​രു​ന്നു. ഇ​തോ​ടെ പ്ര​വേ​ശ​ന​വും വി​ല​ക്കി​യി​രു​ന്നു. വേ​ളി മു​ത​ല്‍ പൂ​ന്തു​റ വ​രെ​യു​ള്ള മത്സ്യത്തൊഴിലാളി​ക​ൾ മ​ണ്‍സൂ​ണ്‍ കാ​ല​ത്ത് ക​ട്ട​മ​ര​ത്തി​ൽ മീ​പി​ടി​ക്കാ​ൻ പോ​കു​ന്ന​തി​നും ഈ ​പാ​ല​ത്തെ​യാ​ണ് ആ​ശ്ര​യി​ച്ചി​രുന്ന​ത്.

About The Author