തലശ്ശേരി – മാഹി ബൈപ്പാസ് പാലത്തിന് മുകളിൽ നിന്ന് വീണ് വിദ്യാർഥി മരിച്ചു

തലശ്ശേരി – മാഹി ബൈപ്പാസിലെ പാലത്തിന് മുകളിൽ നിന്ന് വീണ് വിദ്യാർഥി മരിച്ചു. തലശ്ശേരി തോട്ടുമ്മൽ സ്വദേശി മുഹമ്മദ് നിദാലാണ് മരിച്ചത്. തലശ്ശേരി സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്‌കൂൾ പ്ലസ് ടു വിദ്യാർഥിയാണ് മുഹമ്മദ് നിദാൽ. ഇരു പാലങ്ങൾക്കിടയിലുള്ള വിടവ് ചാടിക്കടക്കാൻ ശ്രമിക്കുന്നതിനിടെ നിദാൽ താഴേക്ക് വീഴുകയായിരുന്നു.

ഉടൻ തന്നെ നിദാലിനെ ആശുപത്രിയിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.െ മൃതദ്ദേഹം ജനറൽ ആശുപത്രിയിലെ പോസ്റ്റുമോർട്ടത്തിനു ശേഷം ഇന്ന് ഉച്ചക്ക് ഒന്നിന് ഉമ്മൻചിറ ജുമുഅ മസ്ജിദ് കബർസ്ഥാനിൽ കബറടക്കി. മകന്‍റെ മരണവിവരമറിഞ്ഞ് വിദേശത്തു നിന്നും പിതാവ് നജീബ് ഇന്ന് രാവിലെ നാട്ടിലെത്തി. ‌

തലശേരി സെന്‍റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു ഹ്യുമാനിറ്റീസ് വിദ്യാർഥിയാണ്. മാതാവ്: നൗഷീന. സഹോദരി: നിദ.

About The Author

You may have missed