രണ്ടു ബൈക്കുകളിലായി യുവാക്കൾ മത്സര ഓട്ടം നടത്തിയപ്പോൾ എതിർ ദിശയിൽ നിന്ന് വന്ന ബസിലേക്ക് ഒരു ബൈക്ക് ഇടിച്ചു കയറുകയായിരുന്നു. ഈ ഭാഗത്ത് സ്ഥിരമായി ബൈക്കുകൾ തമ്മിൽ മത്സരം നടക്കാറുണ്ടായിരുന്നതായി ദൃക്സാക്ഷികൾ പറഞ്ഞു. യുവാവിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.