കോതമംഗലത്ത് കാട്ടാനക്കൂട്ടം വീട് തകര്‍ത്തു; ആളപായമില്ല

മണികണ്ഠന്‍ചാലില്‍ കാട്ടാനകള്‍ വീട് തകര്‍ത്തു. വെള്ളാരംകുത്തിലെ ശാരദയുടെ വീടാണ് തകര്‍ത്തത്. സംഭവ സമയം വീട്ടില്‍ ആരുമില്ലാതിരുന്നതിനാല്‍ വലിയ അപകടമാണ് ഒഴിവായത്. പ്രദേശത്തെ മറ്റൊരു വീടും കാട്ടാനകള്‍ തകര്‍ത്തിട്ടുണ്ട്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.

അതേസമയം വയനാട് മാനന്തവാടിയില്‍ ഒരാളുടെ ജീവനെടുത്ത കാട്ടാന ബേലൂര്‍ മഗ്നയെ മയക്കുവെടി വെക്കുന്നത് സംന്ധിച്ച പരിശോധനകള്‍ തുടരുകയാണ്. ആന കാട്ടിലേക്ക് നീങ്ങുകയാണെങ്കില്‍ വെടിവെക്കേണ്ട സാഹചര്യമില്ലെന്ന് വനംവകുപ്പ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ചെമ്പകപ്പാറ വനമേഖലയിലാണ് ആന നിലവിലുള്ളതെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം. ഇങ്ങനെയെങ്കില്‍ ആനയെ മയക്കുവെടി വെക്കാനുള്ള നടപടികള്‍ ഉടന്‍ ആരംഭിച്ചേക്കും.

ആനയെ മയക്കുവെടി വച്ച് പിടിക്കണമെന്ന അഭിപ്രായത്തില്‍ ഉറച്ച് നില്‍ക്കുകയാണ് നാട്ടുകാര്‍. ഉള്‍ക്കാട്ടിലേക്ക് കയറിയാലും ആന വീണ്ടും തിരികെ വരാനുള്ള സാധ്യതയുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. നാട്ടില്‍ ധാരാളം ഫലവൃക്ഷങ്ങള്‍ ഉള്ളതിനാലും കാട്ടില്‍ വരള്‍ച്ച ഉള്ളതിനാലും പുറത്തേക്കിറങ്ങാന്‍ സാധ്യത കൂടുതലാണെന്നും നാട്ടുകാര്‍ പറയുന്നു.

About The Author