തൃപ്പൂണിത്തുറ സ്‌ഫോടനം 329 വീടുകളെ ബാധിച്ചെന്ന് റിപ്പോര്‍ട്ട്

തൃപ്പൂണിത്തുറ സ്‌ഫോടനം 329 വീടുകളെ ബാധിച്ചെന്ന് റിപ്പോര്‍ട്ട്. ഒരു വീട് പൂര്‍ണമായും ആറ് വീടുകള്‍ ഭാഗികമായും തകര്‍ന്നു. നഗരസഭാ റിപ്പോര്‍ട്ട് കളക്ടര്‍ക്ക് കൈമാറി. നഗരസഭ എഞ്ചിനീയറിംഗ് വിഭാഗമാണ് പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കിയത്.

തൃപ്പൂണിത്തുറ ചൂരക്കാട് പടക്ക സംഭരണ കേന്ദ്രത്തിലുണ്ടായ സ്‌ഫോടനത്തില്‍ നഗരസഭ എഞ്ചിനീയറിംഗ് വിഭാഗമാണ് പരിശോധന നടത്തി റിപ്പോര്‍ട്ട് കൈമാറിയത്. സ്‌ഫോടനം ഒന്നര കിലോമീറ്റര്‍ പരിധിയില്‍ പ്രകമ്പനം സൃഷ്ടിച്ചു. 329 വീടുകളെയാണ് സ്‌ഫോടനം ബാധിച്ചത്. നാല് സര്‍ക്കാര്‍ ഓഫീസുകള്‍ക്കും മൂന്ന് സ്വകാര്യ സ്ഥാപനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു.

കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് നാടിനെ നടുക്കിയ സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു. നിരവധി കെട്ടിടങ്ങള്‍ക്കും വാഹനങ്ങള്‍ക്കും നാശം സംഭവിക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് നഗരസഭ വിശദമായ കണക്കെടുപ്പിലേക്ക് കടന്നത്. നഗരസഭയുടെ എഞ്ചിനീയറിംഗ് വിഭാഗം നല്‍കിയ റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ സര്‍ക്കാരിന് കൈമാറും. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആകും നഷ്ട പരിഹാരത്തുകയുടെ കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം എടുക്കുക.

About The Author