ഗോഡ്‌സെയെ മഹത്വവത്ക്കരിച്ച കമന്റിട്ട സംഭവം; അധ്യാപികയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മന്ത്രി ആര്‍ ബിന്ദു

ഗാന്ധി ഘാതകന്‍ നാഥുറാം വിനായക് ഗോഡ്‌സെയെ മഹത്വവത്ക്കരിച്ച് കമന്റിട്ട സംഭവത്തെ അപലപിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദു. ഗോഡ്‌സെയെക്കുറിച്ച് ഫേസ്ബുക്കില്‍ കമന്റിട്ട കോഴിക്കോട് എന്‍ഐടിയിലെ അധ്യാപികയുടെ നടപടി അപമാനകരമാണ്. വിദ്യാര്‍ത്ഥികളിലേക്ക് ശരിയായ ചരിത്ര ബോധം നല്‍കേണ്ടവരാണ് അധ്യാപകര്‍. എന്നാല്‍ ഈ പ്രവൃത്തി തെറ്റായ സന്ദേശമാണ് സമൂഹത്തിന് നല്‍കുക. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായതുകൊണ്ട് വിഷയത്തില്‍ നിയമപരമായി ഇടപെടാന്‍ സംസ്ഥാനത്തിന് കഴിയില്ലെന്നും മന്ത്രി ബിന്ദു വ്യക്തമാക്കി.

കോഴിക്കോട് എന്‍ഐടി പ്രൊഫസറായ ഷൈജ ആണ്ടവനാണ് ഗോഡ്‌സെയെ മഹത്വവത്ക്കരിച്ചുകൊണ്ട് സമൂഹമാധ്യമത്തില്‍ കമന്റിട്ടത്. എസ് എഫ് ഐ നല്‍കിയ പരാതിയില്‍ കുന്നമംഗലം പൊലീസ് 153 വകുപ്പ് പ്രകാരം അധ്യാപികയ്‌ക്കെതിരെ കേസെടുത്തിരുന്നു. മഹാത്മഗാന്ധി രക്തസാക്ഷിത്യവുമായി ബന്ധപ്പെട്ട ഫേയ്‌സ്ബുക്ക് പോസ്റ്റിലായിരുന്നു എന്‍ഐടി മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിഭാഗം പ്രൊ. ഷൈജ ആണ്ടവന്റെ ഗോഡ്‌സെ അനുകൂല കമന്റ്. ഗോഡ്‌സെ ഇന്ത്യയെ രക്ഷിച്ചതില്‍ അഭിമാനം ഉണ്ട് എന്നതായിരുന്നു കമന്റ്.

സംഭവം വിവാദമായതോടെ പ്രതിക്ഷേധവും ശക്തമായി. കലാപ ആഹ്വാന കുറ്റം ചുമത്തിയാണ് അധ്യാപികയ്‌ക്കെതിരെ കേസ് എടുത്തത്. ഒരു വര്‍ഷം തടവോ പിഴയോ ലഭിക്കാവുന്ന ജാമ്യം ലഭിക്കുന്ന കുറ്റമാണ് ചുമത്തിരിക്കുന്നത്. നടപടി ആവിശ്യപ്പെട്ട് എം കെ രാഘവന്‍ എം പി കോഴിക്കോട് ചകഠ ഡയറക്ടര്‍ക്കും ഡി വൈ എഫ് ഐ കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണര്‍ക്കും കെ എസ് യു നടക്കാവ് പൊലീസിനും പരാതി നല്‍കിട്ടുണ്ട്. എന്നാല്‍ വിവാദത്തില്‍ അധ്യാപിക പ്രതികരിച്ചിട്ടില്ല. അതേ സമയം അയോധ്യ പ്രതിഷ്ട ദിനത്തിന്‍ ക്യാമ്പസില്‍ നടന്ന സംഘര്‍ഷത്തില്‍ സിനീയര്‍ വിദ്യാര്‍ത്ഥി ശിവ പാണ്ഡേ അടക്കം കണ്ടാല്‍ അറിയാവുന്ന 10 ലപര്‍ക്കെതിരെയും കേസ് എടുത്തു.

About The Author