Month: February 2024

ഓപ്പറേഷൻ തിയേറ്ററിൽ പ്രീ വെഡ്ഡിംഗ് ഷൂട്ട്; ഡോക്റ്ററെ പിരിച്ച് വിട്ട് സർക്കാർ

ഓപ്പറേഷന്‍ തീയറ്ററിനുള്ളില്‍ പ്രീ വെഡ്ഡിംഗ് ഫോട്ടോ ഷൂട്ട് നടത്തിയ യുവ ഡോക്ടര്‍ക്കെതിരെ നടപടി. കര്‍ണാടകയിലെ ചിത്രദുര്‍ഗയിലുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ താത്ക്കാലിക ജോലിയിലുള്ള ഡോക്ടര്‍ അഭിഷേകാണ് പ്രതിശ്രുത വധുവിനൊപ്പം...

കുന്ദമംഗലത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്ന് പേര്‍ മുങ്ങിമരിച്ചു

കോഴിക്കോട് കുന്ദമംഗലത്ത് മൂന്ന് പേര്‍ മുങ്ങിമരിച്ചു. ചാത്തമംഗലം പഞ്ചായത്തിലെ പിലാശ്ശേരിയില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ അമ്മയും മകളും ഉള്‍പ്പെടെ ബന്ധുക്കളായ മൂന്ന്പേരാണ് മരിച്ചത്. കാരിപ്പറമ്പത്ത് മിനി(48) മകള്‍ ആതിര(24),...

തിരഞ്ഞെടുപ്പിന് മുമ്പായി സിഎഎ നടപ്പാക്കും, ആരുടെയും പൗരത്വം കളയാന്‍ നിയമത്തിൽ വ്യവസ്ഥയില്ല: അമിത് ഷാ

ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് പൗരത്വ ഭേദഗതി നിയമം നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ആരുടെയും പൗരത്വം തട്ടിയെടുക്കാൻ വേണ്ടിയുള്ളതല്ല CAA. പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്...

നെടുങ്കയത്ത് വിദ്യാര്‍ത്ഥിനികള്‍ മുങ്ങി മരിച്ച സംഭവം: അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ട് മന്ത്രി വി ശിവന്‍കുട്ടി

മലപ്പുറത്ത് വിദ്യാർത്ഥിനികൾ മുങ്ങിമരിച്ച സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ മന്ത്രി വി ശിവൻകുട്ടി മലപ്പുറം ജില്ലാ കലക്ടറെ ചുമതലപ്പെടുത്തി. ഇതു സംബന്ധിച്ച് വകുപ്പുതല റിപ്പോർട്ട് സമർപ്പിക്കാൻ...

കനത്ത ചൂട്; പൂജപ്പുരയിൽ അപ്രതീക്ഷിത ചുഴലിക്കാറ്റ്, ഡസ്റ്റ് ഡെവിളെന്ന് നിരീക്ഷകർ

തിരുവനന്തപുരം പൂജപ്പുര മൈതാനത്ത് ഡസ്റ്റ് ഡെവിൾ എന്നറിയപ്പെടുന്ന ഹ്രസ്വ ചുഴലിക്കാറ്റ് രൂപപ്പെട്ടു. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് മൈതാനത്തിന്റെ മധ്യത്തിൽനിന്ന് പൊടി ചുഴലിക്കാറ്റിന്റെ രൂപത്തിൽ ഉയർന്നുപൊങ്ങിയത്. ക്രിക്കറ്റ് കളി നടക്കുന്നതിനിടയിലാണ്...

കാട്ടാന ആക്രമണം: മൃതദേഹവുമായി നാട്ടുകാരുടെ പ്രതിഷേധം; മാനന്തവാടിയില്‍ ഹര്‍ത്താല്‍

വയനാട്ടിൽ റേഡിയോ കോളര്‍ ഘടിപ്പിച്ച കാട്ടാനയുടെ ആക്രമണത്തില്‍ മധ്യവയസ്കൻ കൊല്ലപ്പെട്ട സംഭവത്തില്‍ മാനന്തവാടിയില്‍ വന്‍ പ്രതിഷേധം. കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അജിയുടെ മൃതദേഹവുമായി നാട്ടുകാരുടെ പ്രതിഷേധം തുടരുകയാണ്....

വയോധികയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരത്ത് വയോധികയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കിളിമാനൂർ തട്ടത്തുമലയിലാണ് സംഭവം. വീടിന് സമീപത്തെ തോട്ടിൽ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. തട്ടത്തുമല സ്വദേശിനി ലീല (60)...

ഒന്നാം പ്രതി വനംവകുപ്പും വനംമന്ത്രിയും, മുഖ്യമന്ത്രി നേരിട്ട് ഇടപെടണം; ടി സിദ്ദിഖ്

വയനാട് മാനന്തവാടി പടമലയില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഇന്ന് രാവിലെയാണ് പയ്യമ്പള്ളി ചാലിഗദ്ദ പനച്ചിയില്‍ അജി (47) കാട്ടാനയുടെ ആക്രമണത്തിൽ വീട്ടുമുറ്റത്തുവച്ച് കൊല്ലപ്പെട്ടത്. സുഹൃത്തിന്റെ വീട്ടുമുറ്റത്ത്...

‘നമ്മുടെ സർവകലാശാലകൾ ഇടയ്ക്ക് വിദ്യാർത്ഥികളെ മറക്കുന്നു’; സ്വകാര്യ സർവകലാശാലകൾ വരണമെന്ന് സ്പീക്കർ

സ്വകാര്യ സർവകലാശാലകൾ ആരംഭിക്കാനുള്ള സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്ത് സ്പീക്കർ എ.എൻ ഷംസീർ. സ്വകാര്യ സർവകലാശാലകൾ വരണം. ഇത്തരം യൂണിവേഴ്സിറ്റികളുടെ വരവോടെ നിലവിലെ സർവകലാശാലകൾ തകരില്ല. നമ്മുടെ...

വയനാട്ടിലേക്ക് കൂടുതൽ ദൗത്യസംഘത്തെ അയയ്ക്കാൻ വനംമന്ത്രി; മാനന്തവാടിയിൽ നിരോധനാജ്ഞ

വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ മധ്യവയസ്കൻ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി വനം മന്ത്രി എ.കെ ശശീന്ദ്രൻ. വളരെയേറെ ഉത്കണ്ഠയുണ്ടാക്കുന്ന വാർത്തയാണ് വയനാട്ടിൽ നിന്നും പുറത്തു വരുന്നത്. കൂടുതൽ ടാസ്ക്...