വികസിത ഭാരതത്തിന് വേണ്ടിയുള്ള ബജറ്റ്; കേന്ദ്ര ധനമന്ത്രിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

രാജ്യത്തിന്റെ നിര്‍മ്മാണത്തിനുള്ള ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്ത്രീകളുടെയും കര്‍ഷകരുടെയും ശാക്തീകരണം ലക്ഷ്യമിട്ടാണ് ബജറ്റെന്നും പ്രധാനമന്ത്രി പറഞ്ഞു. ബജറ്റ് അവതരിപ്പിച്ച നിര്‍മല സീതാരാമനെ പ്രധാനമന്ത്രി അഭിനന്ദിച്ചു.

യുവാക്കളുടെ പ്രതീക്ഷകള്‍ ഉള്‍ക്കൊള്ളിച്ച ബജറ്റാണ്. യുവാക്കള്‍ക്ക് അസംഖ്യം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞാണ് ധനകാര്യമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ബജറ്റ് അവതരിപ്പിച്ചത്.

സമൃദ്ധിയുടെ രാജ്യമായി ഇന്ത്യയെ നിര്‍മ്മിക്കാനുള്ള ഉത്തരവാദിത്തം രണ്ടാം അവസരത്തില്‍ മോദി സര്‍ക്കാര്‍ ഇരട്ടിയായി ഏറ്റെടുത്തുവെന്ന് ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്‍ അവകാശപ്പെട്ടു. 2047ഓടെ ഇന്ത്യയെ ‘വികസിത് ഭാരത്’ ആക്കുമെന്നും ധനകാര്യ മന്ത്രി പ്രസ്താവിച്ചു. ‘എല്ലാവരുടെയും കൂടെ, എല്ലാവരുടെ വികസനം’ എന്നതാണ് ലക്ഷ്യമെന്നും നിര്‍മ്മല സീതാരാമന്‍ ബജറ്റ് അവതരണത്തിന്റെ വ്യക്തമാക്കി.

About The Author