വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

നാനൂറ് വിനോദ യാത്രകള്‍ പൂര്‍ത്തിയാക്കി കെ എസ് ആര്‍ ടി സി

വിനോദയാത്രക്ക് ചിറകുമുളപ്പിച്ച ആനവണ്ടി വിനോദയാത്ര സഞ്ചാരികള്‍ക്ക് പ്രിയമേറുന്നു. കെഎസ്ആര്‍ടിസി കണ്ണൂര്‍ ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തില്‍ നടത്തുന്ന ആനവണ്ടി വിനോദയാത്ര ജില്ലയില്‍ 400 പിന്നിട്ടു. രണ്ടുവര്‍ഷത്തിനിടെ 400 യാത്രകള്‍ പിന്നിട്ടു. കഴിഞ്ഞദിവസം സര്‍വേ സൂപ്രണ്ടില്‍ നിന്നുള്ള ഗ്രൂപ്പ് പൈതല്‍മലയിലേക്ക് വിനോദയാത്ര പോയതോടെയാണ് 400ലേക്ക് എത്തിയത്. രണ്ടു വര്‍ഷത്തിനകം വിനോദയാത്രയിലൂടെ 2.5 കോടി രൂപ വരുമാനം നേടാനും കഴിഞ്ഞു. പ്രധാനമായും മൂന്ന് ദ്വിദിന പാക്കേജും നാല് ഏകദിന പാക്കേജുകളുമാണ് കണ്ണൂര്‍ ഡിപ്പോക്ക് കീഴില്‍ സര്‍വീസ് നടത്തുന്നത്.
മാര്‍ച്ച് ഏഴ്, 28 തീയ്യതികളില്‍ ഗവിയിലേക്ക് യാത്ര പുറപ്പെടും. വൈകിട്ട് അഞ്ചിന് പുറപ്പെട്ട് ഗവി, പരുന്തുംപാറ, കുമളി, കമ്പം, രാമക്കല്‍ മേട് എന്നിവ സന്ദര്‍ശിച്ചു 10, 31 തീയതികളില്‍ രാവിലെ ആറുമണിക്ക് കണ്ണൂരില്‍ തിരിച്ചെത്തുന്ന പാക്കേജില്‍ താമസവും ഭക്ഷണവും ലഭിക്കും. മാര്‍ച്ച് ഏഴ്, 28 തീയ്യതികളില്‍ വാഗമണ്‍ – മൂന്നാര്‍ യാത്ര വൈകിട്ട് ഏഴിന് പുറപ്പെടും. 10,31 തീയതികളില്‍ രാവിലെ ആറുണിക്ക് തിരിച്ചെത്തുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഇതുവരെ 54 യാത്രകള്‍ പൂര്‍ത്തിയാക്കി.
ഏറ്റവും മികച്ച ടൂറിസം വില്ലേജായ മൂന്നാര്‍-കാന്തല്ലൂര്‍ എന്നിവിടങ്ങളിലേക്ക് മാര്‍ച്ച് ഏഴ്, 28 തീയ്യതികളില്‍ പുറപ്പെട്ട് 10, 31 തീയതികളില്‍ കണ്ണൂരില്‍ തിരിച്ചെത്തും. വയനാട്ടിലേക്ക് ഇതുവരെ 175 യാത്രകളാണ് നടത്തിയത്. എല്ലാ ഞായറാഴ്ചകളിലും മുടക്കമില്ലാതെ വയനാട്ടിലേക്ക്് പാക്കേജ് ജൈത്ര യാത്ര തുടരുന്നുണ്ട്. മുത്തങ്ങ വന്യ ജീവി സാങ്കേതത്തിലൂടെ രാത്രിയാത്രയും കൗതുകമുള്ളതാണ്. മാര്‍ച്ച് ഒമ്പതിന് രാവിലെ 05.45 നു കണ്ണൂരില്‍ നിന്നും പുറപ്പെട്ടു കുറുവ ദ്വീപ്, 900 കണ്ടി ഗ്ലാസ് ബ്രിഡ്ജ് പാര്‍ക്ക്, എന്നിവ കൂടി സന്ദര്‍ശിച്ചു പുലര്‍ച്ചെ മൂന്നോടെ കണ്ണൂരില്‍ തിരിച്ചെത്തുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഡിടിഒ വി മനോജ്കുമാറിന്റെ നേതൃത്വത്തിലാണ് വിനോദയാത്രകള്‍ ഏകോപിപ്പിക്കുന്നു. ബുക്കിങിന് വേണ്ടി: ജില്ലാ കോര്‍ഡിനേറ്റര്‍ കെ ജെ റോയ് ( 9496131288 ), കെ ആര്‍ തന്‍സീര്‍ ( 8089463675).

റസിഡന്‍സ് അസോസിയേഷനുകള്‍ക്ക് -സ്റ്റാര്‍ പദവി: മാനദണ്ഡങ്ങള്‍ പ്രഖ്യാപിച്ചു

മാലിന്യ മുക്തം നവകേരളം ജില്ലാ ക്യാമ്പയിന്റെ ഭാഗമായി ജില്ലയിലെ റസിഡന്‍സ് അസോസിയേഷനുകള്‍ സ്റ്റാര്‍ പദവി നല്കുന്നതിനായി നടത്തുന്ന റേറ്റിങ് മല്‍സരത്തിന്റ മാനദണ്ഡങ്ങള്‍ പ്രഖ്യാപിച്ചു.
ഹരിതകേരളം മിഷനും ശുചിത്വ മിഷനും തദ്ദേശ സ്വയംഭരണ വകുപ്പും ചേര്‍ന്നാണ് ഫെഡറേഷന്‍ ഓഫ് റസിഡന്‍സ് അസോസിയേഷന്‍ മുഖാന്തിരം സ്റ്റാര്‍ പദവി നല്‍കുന്നത്. റസിഡന്‍സ് അസോസിയേഷനുകള്‍ക്ക് അവര്‍ നേടുന്ന പോയിന്റുകള്‍ക്ക് അനുസരിച്ച് ത്രിസ്റ്റാര്‍, ഫോര്‍ സ്റ്റാര്‍, ഫൈവ് സ്റ്റാര്‍ പദവികളാണ് നല്‍കുക. ഫോര്‍ സ്റ്റാര്‍, ഫൈവ് സ്റ്റാര്‍ പദവി കൈവരിക്കുന്നവയ്ക്ക് അനുമോദനവും ട്രോഫിയും സമ്മാനിക്കും. ത്രീ സ്റ്റാര്‍ പദവി നേടുന്നവക്ക് ശുചിത്വ പത്രം നല്‍കും.
80 മുതല്‍ 90 വരെ പോയിന്റ് ലഭിക്കുന്നവര്‍ക്ക് ത്രീ സ്റ്റാര്‍ റേറ്റിങ്ങും 91 മുതല്‍ 110 വരെ പോയിന്റ് ലഭിക്കുന്നവര്‍ക്ക് ഫോര്‍ സ്റ്റാര്‍ റേറ്റിങ്ങും 111 മുതല്‍ 130 വരെ പോയിന്റ് ലഭിക്കുന്നവര്‍ക്ക് ഫൈവ് സ്റ്റാര്‍ റേറ്റിങ്ങുമാണ് ലഭിക്കുക.

മെഗാ ജോബ് ഫെയര്‍ 28ന്

തലശ്ശേരി കാര്‍ണിവലിന്റെ ഭാഗമായി കുടുംബശ്രീ ജില്ലാ മിഷന്‍ സംഘടിപ്പിക്കുന്ന മെഗാ ജോബ് ഫെയര്‍ ഫെബ്രുവരി 28ന് തലശ്ശേരി ടൗണ്‍ ഹാളില്‍ നടക്കും. രാവിലെ 10 മണിക്ക് സ്പീക്കര്‍ എ എന്‍ ഷംസീര്‍  ഉദ്ഘാടനം ചെയ്യും. സെയില്‍സ്, മാര്‍ക്കറ്റിംഗ്, ബാങ്കിംഗ്, ഓട്ടോ മൊബൈല്‍, സോഫ്റ്റ് വെയര്‍, ടീച്ചിംഗ്, ഹോട്ടല്‍ മാനേജ്മെന്റ് തുടങ്ങിയ മേഖലകളിലെ 50ലധികം തൊഴില്‍ ദായകര്‍ മേളയില്‍ പങ്കെടുക്കും. 18 – 50 വയസ്സ് വരെയുള്ളവര്‍ക്ക് പങ്കെടുക്കാം. ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റും സഹിതം രാവിലെ 9.30ന് മുമ്പ് ഹാജരാകണം

മിനി ജോബ്ഫെയര്‍

ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി  29ന് രാവിലെ 10 മുതല്‍ ഉച്ചക്ക് ഒരു  മണി വരെ അഭിമുഖം നടത്തുന്നു.
ടാക്സ് പ്രാക്ടീഷനര്‍, അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ്, ഇലക്ട്രിഷ്യന്‍, പ്ലംബര്‍, കോഴ്സ് കൗണ്‍സലര്‍, ഫ്രണ്ട് ഓഫീസ് സ്റ്റാഫ്, ഫുഡ് ആന്‍ഡ് ബീവറേജ് വെയ്റ്റര്‍/വൈറ്റര്‍സ്, ഷെഫ് (സൗത്ത്ഇന്ത്യന്‍/നോര്‍ത്ത്ഇന്ത്യന്‍), ഹൗസ്‌കീപ്പിങ് എന്നിവയാണ് ഒഴിവുകള്‍.
താല്‍പര്യമുള്ളവര്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും 250 രൂപയും, പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത് ഇന്റര്‍വ്യൂവിന് പങ്കെടുക്കാം. നിലവില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ക്കും രജിസ്ട്രേഷന്‍ സ്ലിപ് സഹിതം വന്ന് ഇന്റര്‍വ്യൂവിന് പങ്കെടുക്കാം. ഫോണ്‍: 0497 2707610, 6282942066.

ക്ലാര്‍ക്ക് നിയമനം

സമഗ്രശിക്ഷ കേരളം, കണ്ണൂര്‍ ജില്ലാ ഓഫീസില്‍ ക്ലാര്‍ക്ക് തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. എസ് എസ് എല്‍ സിയും പ്രവൃത്തി പരിചയവുമാണ് യോഗ്യത.
താല്‍പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, വയസ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം മാര്‍ച്ച് ഒന്നിന് രാവിലെ 10.30ന് സമഗ്രശിക്ഷ കേരളം, കണ്ണൂര്‍ ജില്ലാ പ്രൊജക്ട് ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോണ്‍: 0497 2707993.

വ്യവസായ വാണിജ്യ നിക്ഷേപക സംഗമം മാര്‍ച്ച് 2ന്: സംഘാടക സമിതിയായി

ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന വ്യവസായ വാണിജ്യ നിക്ഷേപക സംഗമം മാര്‍ച്ച് രണ്ടിന് മയ്യില്‍ സാറ്റ്‌കോസ് ഓഡിറ്റോറിയത്തില്‍ നടക്കും. രാവിലെ 9.30ന് ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും. എം വി ഗോവിന്ദന്‍ എം എല്‍ എ അധ്യക്ഷത വഹിക്കും. രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍ എന്നിവര്‍ മുഖ്യാതിഥികളാകും. എം എല്‍ എമാരായ കെ കെ ശൈലജ, കെ പി മോഹനന്‍, ടി ഐ മധു സൂദനന്‍, സണ്ണി ജോസഫ്, സജീവ് ജോസഫ്, കെ വി സുമേഷ്, എം വിജിന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ എന്നിവര്‍ പങ്കെടുക്കും. വ്യവസായ വകുപ്പിന്റെ ഉത്തരവാദിത്ത സംരംഭക പദ്ധതിയുടെ ഭാഗമായാണ് സംഗമം നടത്തുന്നത്.
സംരംഭക സംഗമവും അനുബന്ധ പരിപാടികളും വിപുലമായി നടത്തുന്നതിന് സംഘാടക സമിതി രൂപീകരിച്ചു. എം വി ഗോവിന്ദന്‍ എം എല്‍ എ രക്ഷാധികാരിയായും ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. റോബര്‍ട്ട് ജോര്‍ജ് ചെയര്‍മാനായും ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ എ എസ് ഷിറാസ് ജനറല്‍ കണ്‍വീനറുമായുള്ള 51 അംഗ സംഘാടകസമിതിക്കാണ് രൂപം നല്‍കിയത്. മയ്യില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം വി അജിത, ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഒ എസ് ലിസി എന്നിവരെ വൈസ് ചെയര്‍മാന്മാരായും തെരഞ്ഞെടുത്തു. സംഗമത്തോടനുബന്ധിച്ച്  മാര്‍ച്ച് ഒന്നിന് വിളംബരജാഥ നടക്കും.

താല്‍ക്കാലിക നിയമനം

ശ്രീകണ്ഠപുരം നഗരസഭ ഓഫീസില്‍ റവന്യൂ വിഭാഗത്തില്‍ വാര്‍ഡുകളില്‍ നിന്നും നികുതി സ്വീകരിക്കുന്നതിനായി ക്ലര്‍ക്കുമാരെ താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യതയുള്ളവര്‍  അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, തിരിച്ചറിയല്‍ രേഖ എന്നിവ സഹിതം ഫെബ്രുവരി 29ന് രാവിലെ 11 മണിക്ക് നഗരസഭാ ഓഫീസില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന്
പങ്കെടുക്കണം.  കൂടുതല്‍ വിവരങ്ങള്‍ https://sreekandapurammunicipality.lsgkerala.gov.in ല്‍ ലഭിക്കും.

സ്വയംതൊഴില്‍ വായ്പ; അപേക്ഷ ക്ഷണിച്ചു

സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍ പട്ടികവര്‍ഗ യുവതികള്‍ക്കായി നടപ്പാക്കുന്ന ആദിവാസി മഹിളാ സശാക്തീകരണ്‍ യോജന പദ്ധതിക്ക് കീഴില്‍ സ്വയംതൊഴില്‍ വായ്പ അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പരമാവധി രണ്ട് ലക്ഷം രൂപയാണ് വായ്പ.
കുടുംബവാര്‍ഷിക വരുമാനം മൂന്ന് ലക്ഷം രൂപയില്‍ താഴെയുള്ള 18നും 55നും ഇടയില്‍ പ്രായമുള്ള തൊഴില്‍ രഹിതരായ യുവതികള്‍ക്ക് അപേക്ഷിക്കാം. തുകക്ക് കോര്‍പ്പറേഷന്റെ നിബന്ധനകള്‍ക്കനുസരിച്ച് ആവശ്യമായ ഉദ്യോഗസ്ഥ ജാമ്യമോ വസ്തു ജാമ്യമോ ഹാജരാക്കണം. അപേക്ഷാ ഫോറവും വിശദ വിവരങ്ങളും കോര്‍പ്പറേഷന്റെ ജില്ലാ ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0497 2705036, 9400068513.

ഇ – കെ വൈ സി അപ്ഡേഷന്‍ നടത്തണം

തളിപ്പറമ്പ് താലൂക്കിലെ മുന്‍ഗണന, അന്ത്യോദയ (പിങ്ക്, മഞ്ഞ) റേഷന്‍ കാര്‍ഡുകളിലെ മുഴുവന്‍ അംഗങ്ങളും ഇ പോസ് മെഷിനില്‍ ഇ-കെ വൈ സി അപ്ഡേഷന്‍ മാര്‍ച്ച് 31നകം നടത്തണമെന്ന് തളിപ്പറമ്പ് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. പ്രത്യേകം സജ്ജീകരിച്ച ക്യാമ്പുകളിലും റേഷന്‍ കടകളിലും ഇ-കെ വൈ സി അപ്ഡേഷന്‍ നടത്തും.

താലൂക്ക് വികസന സമിതി യോഗം

കണ്ണൂര്‍ താലൂക്ക് വികസന സമിതി യോഗം മാര്‍ച്ച് രണ്ടിന് രാവിലെ 11 മണിക്ക് കണ്ണൂര്‍ താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

വിചാരണ മാറ്റി

തലശ്ശേരി എസ് ഡി എം കോടതിയില്‍ ഫെബ്രുവരി 28ന് നടത്താനിരുന്ന എം സി കേസുകളുടെ വിചാരണ മാര്‍ച്ച് 13ന് 11 മണിയിലേക്ക് മാറ്റിയതായി തലശ്ശേരി സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് അറിയിച്ചു.

ഹ്രസ്വ ചിത്രങ്ങള്‍ ക്ഷണിച്ചു

ജില്ലാ വനിത ശിശു വികസന ഓഫീസ് ഹബ് ഫോര്‍ എംപവര്‍മെന്റ് ഓഫ് വുമണ്‍ കനല്‍ ഫെസ്റ്റ് 2023-24 ന്റെ ഭാഗമായി ജില്ലയിലെ കോളേജ് വിദ്യാര്‍ഥികളില്‍ നിന്നും സ്ത്രീധനം എന്ന വിഷയത്തെ ആസ്പദമാക്കി ഹ്രസ്വചിത്രങ്ങള്‍ ക്ഷണിച്ചു. തെരഞ്ഞെടുക്കുന്നവ സംസ്ഥാന തലമത്സരത്തിന് പരിഗണിക്കും. താത്പര്യമുള്ളവര്‍ മാര്‍ച്ച് മൂന്നിന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി ഹ്രസ്വ ചിത്രങ്ങള്‍ ബന്ധപ്പെട്ട കോളേജ് അധികാരിയുടെ സാക്ഷ്യ പത്രത്തോടൊപ്പം ഇ മെയിലില്‍ അയക്കണം.
ഇ മെയില്‍: missionshaktiknr@gmail.com ഫോണ്‍: 04972700708, 8304835788


ലോണ്‍/സബ്സിഡി മേള

പായം ഗ്രാമപഞ്ചായത്ത് പരിധിയില്‍ സംരംഭം തുടങ്ങുന്നവര്‍ക്കായി ജില്ലാ വ്യവസായ കേന്ദ്രവും പായം ഗ്രാമപഞ്ചായത്തും സംയുക്തമായി ലോണ്‍/സബ്സിഡി മേള സംഘടിപ്പിക്കുന്നു.
പഞ്ചായത്ത് ഹാളില്‍ ഫെബ്രുവരി 29ന് രാവിലെ 10.30ന് പഞ്ചായത്ത്  പ്രസിഡണ്ട് പി രജനി ഉദ്ഘാടനം ചെയ്യും. പായം പഞ്ചായത്ത്  പരിധിയിലെ മുഴുവന്‍ ബാങ്കുകളും മേളയില്‍ പങ്കെടുക്കും. ഫോണ്‍: 8848125026.

തില്ലങ്കേരി ഗ്രാമപഞ്ചായത്ത് പരിധിയില്‍ സംരംഭം തുടങ്ങുന്നവര്‍ക്കായി ജില്ലാ വ്യവസായ കേന്ദ്രവും തില്ലങ്കേരി ഗ്രാമപഞ്ചായത്തും സംയുക്തമായി ലോണ്‍/സബ്സിഡി മേള സംഘടിപ്പിക്കുന്നു.
പഞ്ചായത്ത് ഹാളില്‍ ഫെബ്രുവരി 28ന് രാവിലെ 10.30ന് പഞ്ചായത്ത്  പ്രസിഡണ്ട് കെ ശ്രീമതി ഉദ്ഘാടനം ചെയ്യും. തില്ലങ്കേരി പഞ്ചായത്ത്  പരിധിയിലെ മുഴുവന്‍ ബാങ്കുകളും മേളയില്‍ പങ്കെടുക്കും. ഫോണ്‍: 9538001530.

മള്‍ട്ടിപര്‍പ്പസ് വര്‍ക്കര്‍

നാഷണല്‍ ആയുഷ് മിഷന്‍ വഴി മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ തസ്തികയില്‍ മാങ്ങാട്ടിടം ഗവ.ആയുര്‍വേദ ഡിസ്പെന്‍സറിയില്‍ കരാര്‍ നിയമനം നടത്തുന്നു. 40 വയസില്‍ താഴെയുള്ള ജി എന്‍ എം/ ബി എസ് സി നഴ്സിങ് കഴിഞ്ഞവര്‍ക്ക് മാര്‍ച്ച് ഏഴിന് രാവിലെ 11 മണിക്ക് മാങ്ങാട്ടിടം ഗവ.ആയുര്‍വേദ ഡിസ്പെന്‍സറിയില്‍ നടക്കുന്ന അഭിമുഖത്തിന് പങ്കെടുക്കാം. ഫോണ്‍: 9496189916.

ആംബുലന്‍സ് ഡ്രൈവര്‍ ഒഴിവ്

പിണറായി സി എച്ച് സിയില്‍ എല്‍ എസ് ജി ഡി പ്രൊജക്ടിലേക്ക് ആംബുലന്‍സ് ഡ്രൈവറെ നിയമിക്കുന്നു. പി എസ് സി അംഗീകൃത യോഗ്യതയുള്ളവര്‍ മാര്‍ച്ച് ആറിന് ഉച്ചക്ക് 2.30ന് പി എച്ച് സിയില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. ഫോണ്‍: 0490 2382710.

ഹെല്‍പ്പ് ഡെസ്‌ക്ക്

ജില്ലാ വ്യവസായ കേന്ദ്രവും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റന്‍സ് ഓഫ് ഇന്ത്യയും(ഐസിഎഐ) സംയുക്തമായി നടത്തുന്ന ഹെല്‍പ്പ് ഡെസ്‌ക്കിന്റെ മാര്‍ച്ചിലെ സിറ്റിംഗ് മാര്‍ച്ച് രണ്ടിന് രാവിലെ 11 മണി മുതല്‍ പള്ളിക്കുന്ന് ഐസിഎഐ ഭവനില്‍ നടക്കും. പുതുതായി സംരംഭം തുടങ്ങുന്നവര്‍ക്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍, ടാക്‌സ്, ജിഎസ്ടി, ഫിനാന്‍സ്, ഓഡിറ്റ് എന്നിവ സംബന്ധിച്ച് വിവരങ്ങള്‍  ലഭ്യമാകും. ഫോണ്‍: 04972700928, 9645424372

ക്വട്ടേഷന്‍

ഇരിക്കൂര്‍ ഗ്രാമ ന്യായാലയയിലെ  ഫോട്ടോകോപ്പിയറിന്റെ ഒരു വര്‍ഷത്തെ വാര്‍ഷിക മെയിന്റനന്‍സ് കരാറിന്  സീല്‍ ചെയ്ത ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 15. ഫോണ്‍: 04602257110, 9497300601.

ലേലം

ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ന്യൂമാഹി ഗ്രാമപഞ്ചായത്തിലെ ന്യൂമാഹി പാര്‍ക്കില്‍ കടപുഴകി വീണ മരങ്ങളുടെ ലേലം മാര്‍ച്ച് നാലിന് രാവിലെ 11.30ന് സ്ഥലത്ത് നടക്കും.

ദര്‍ഘാസ്

കണ്ണൂര്‍ ഗവ.എഞ്ചിനീയറിങ് കോളേജിലെ മെയിന്‍ കെട്ടിട ബ്ലോക്കിലെ റൂം നമ്പര്‍ 301ന് മുകളില്‍ ലീക്ക് പ്രൂഫിങ് പ്രവൃത്തി ചെയ്യാന്‍ താല്‍പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു.  മാര്‍ച്ച് 11ന് വൈകിട്ട് നാല് മണി വരെ ദര്‍ഘാസ് സ്വീകരിക്കും.
കോളേജിലെ സിവില്‍ എഞ്ചിനീയറിങ് ഡിപ്പാര്‍ട്ട്മെന്റിലെ പി ജി സെമിനാര്‍ ഹാള്‍, പി ജി കമ്പ്യൂട്ടര്‍ ലാബ് എന്നിവിടങ്ങളില്‍ വൈറ്റ് ബോര്‍ഡ് വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.  മാര്‍ച്ച് ആറിന് ഉച്ചക്ക് 12.30 വരെ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍: 0497 2780226.

About The Author