വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

സോഷ്യല്‍ വര്‍ക്കര്‍ നിയമനം

കണ്ണൂര്‍ ഗവ.വൃദ്ധ മന്ദിരത്തില്‍ സോഷ്യല്‍ വര്‍ക്കര്‍ തസ്തികയില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.  മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമവും സംരക്ഷണവും ലക്ഷ്യമിട്ട് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന  അടല്‍ വയോ അഭ്യുദയ് യോജന പദ്ധതി പ്രകാരമാണിത്. യോഗ്യത: സോഷ്യല്‍ വര്‍ക്കില്‍ അംഗീകൃത സര്‍വകലാശാല ബിരുദം/ബിരുദാനന്തര ബിരുദം. സര്‍ട്ടിഫൈഡ് കൗണ്‍സലിങ്  കോഴ്സ് പാസായവര്‍ക്ക് മുന്‍ഗണന. സര്‍ക്കാര്‍/സര്‍ക്കാരിതര സ്ഥാപനങ്ങളില്‍ സോഷ്യല്‍ വര്‍ക്കര്‍ തസ്തികയില്‍   രണ്ടു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം അഭികാമ്യം. താല്‍പര്യമുള്ളവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലുമായി ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ ഫെബ്രുവരി 21ന് രാവിലെ 10 മണിക്ക് നടത്തുന്ന വാക്ക്-ഇന്‍-ഇന്റവ്യൂവില്‍ പങ്കെടുക്കുക. ഫോണ്‍: 0497 2997811.


ആര്‍ ടി എ ബോര്‍ഡ് യോഗം 20ന്

ആര്‍ ടി എ ബോര്‍ഡ് യോഗം ഫെബ്രുവരി 20ന് രാവിലെ 11 മണിക്ക് കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ നടക്കും.

താല്‍ക്കാലിക നിയമനം

ജില്ലാ ഹോമിയോ ആശുപത്രിയിലെ സദ്ഗമയ പ്രൊജക്ടില്‍ സ്‌പെഷ്യല്‍ എജുക്കേഷന്‍ ടീച്ചറെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു.  യോഗ്യത: സ്പെഷ്യല്‍ എജുക്കേഷന്‍ ബി എഡ് (എം ആര്‍). താല്‍പര്യമുള്ളവര്‍ ഫെബ്രുവരി 27ന് രാവിലെ 10.30ന് ജില്ലാ മെഡിക്കല്‍ ഓഫീസ് (ഹോമിയോ) ല്‍ കൂടിക്കാഴ്ചക്ക് വയസ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും ബയോഡാറ്റയും സഹിതം ഹാജരാകണം. ഫോണ്‍: 04972711726.

ഹിന്ദി അധ്യാപക ഒഴിവ്

പാലയാട് ഡയറ്റ് ലാബ് സ്‌കൂളിലെ അപ്പര്‍ പ്രൈമറി വിഭാഗത്തില്‍ ഹിന്ദി അധ്യാപക ഒഴിവിലേക്ക് നിയമനം നടത്തുന്നു. ബി എ ഹിന്ദി, രാഷ്ട്രഭാഷാ വിശാരദ്/ പ്രവീണ്‍/ ഹിന്ദി ഭൂഷണ്‍ ഇവയിലേതെങ്കിലും, കെ ടെറ്റ് കാറ്റഗറി നാലും ആണ് യോഗ്യത. താല്‍പര്യമുള്ളവര്‍ ഫെബ്രുവരി 21ന് രാവിലെ 10.30ന് യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഡയറ്റ് ഓഫീസില്‍ ഹാജരാകണം.

കുടിശ്ശിക പിരിവ് നടത്തുന്നു

മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ മലബാര്‍ ക്ഷേത്രജീവനക്കാരുടെയും എക്സിക്യൂട്ടീവ് ഓഫീസര്‍മാരുടെയും ക്ഷേമനിധി ക്ഷേത്ര വിഹിതം കുടിശ്ശിക പിരിക്കുന്നതിനുള്ള ക്യാമ്പ് മാര്‍ച്ച് 14ന് രാവിലെ 10.30 മുതല്‍ കണ്ണൂര്‍ പിള്ളയാര്‍ കോവില്‍ ക്ഷേത്രത്തില്‍ നടത്തും. ബോര്‍ഡിന് കീഴില്‍ കണ്ണൂര്‍  താലൂക്കിലുള്ള ക്ഷേത്രഭാരവാഹികള്‍ ക്ഷേമനിധിയില്‍ അടക്കാനുള്ള ക്ഷേത്രവിഹിതം നിര്‍ബന്ധമായും അടക്കണമെന്ന് ക്ഷേമനിധി സെക്രട്ടറി അറിയിച്ചു.
ക്ഷേമനിധിയില്‍ പുതിയ അംഗത്വമെടുക്കുന്നതിനുള്ള അപേക്ഷയും സ്വീകരിക്കും. ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ ജനന തീയതി തെളിയിക്കുന്നതിനുള്ള രേഖയും ശമ്പളപട്ടികയുടെ പകര്‍പ്പും സഹിതമാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ജീവനക്കാരുടെ ക്ഷേമനിധി വിഹിതം അടക്കുന്നതിന് ശമ്പളപട്ടികയുടെ പകര്‍പ്പ് ഹാജരാക്കണം. ബോര്‍ഡിന്റെ അംഗീകാരം ലഭിച്ച് ഒരു വര്‍ഷത്തിനകം ക്ഷേമനിധി അംഗത്വത്തിനായി അപേക്ഷിക്കാത്ത ജീവനക്കാര്‍ക്ക് അംഗത്വം അനുവദിക്കില്ലെന്നും സെക്രട്ടറി അറിയിച്ചു.

 
 എംപ്ലോയബിലിറ്റി സെന്റര്‍ രജിസ്ട്രേഷന്‍ ക്യാമ്പ്

എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ തലശ്ശേരി ടൗണ്‍ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചില്‍ ഫെബ്രുവരി 17ന് രാവിലെ 10 മുതല്‍  ഉച്ചക്ക് ഒരു മണി വരെ സ്വകാര്യ സ്ഥാപനങ്ങളിലേക്കുള്ള ജോലി ഒഴിവുകളിലേക്കായി വണ്‍ടൈം രജിസ്ട്രേഷന്‍ നടത്തുന്നു. രജിസ്ട്രേഷന്‍ ഫീസ് 250 രൂപ. പ്രായപരിധി – 50  വയസില്‍ കുറവ്. രജിസ്ട്രേഷന് ഹാജരാകുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് ഇമെയില്‍ ഐഡിയും ഫോണ്‍ നമ്പറും ഉണ്ടായിരിക്കണം. ആധാര്‍/ വോട്ടേഴ്സ് ഐ ഡി/ പാസ്പോര്‍ട്ട് / പാന്‍കാര്‍ഡ് എന്നിവയിലേതെങ്കിലും ഒരു തിരിച്ചറിയല്‍ രേഖയും പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും ഹാജരാക്കണം. താല്‍പര്യമുള്ളവര്‍ എംപ്ലോയബിലിറ്റി സെന്ററിന്റെ ആജീവനാന്ത രജിസ്ട്രേഷന്‍ ചെയ്ത് എല്ലാ ഇന്റര്‍വ്യൂവിനും പങ്കെടുക്കാം. ഫോണ്‍:0497-2707610, 6282942066.

ഹരിതകര്‍മ്മ സേനക്കൊപ്പം ഒരു ദിനം

യുവജനങ്ങള്‍ക്ക് പങ്കാളികളാകാം മാലിന്യ മുക്തം നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി ശുചിത്വ മിഷന്‍ ഫെബ്രുവരി 18 ന് കണ്ണപുരം ഗ്രാമപഞ്ചായത്തില്‍ യൂത്ത് മീറ്റ്സ് ഹരിത കര്‍മ്മസേന ക്യാമ്പയിന്‍ നടത്തും.
യുവജനങ്ങള്‍ ഹരിതകര്‍മ്മസേനയുടെ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് കണ്ടറിയുക അവരോടൊപ്പം ഒരു ദിവസം പ്രവര്‍ത്തനത്തില്‍ പങ്കാളികളായി പ്രായോഗിക പ്രശ്നങ്ങള്‍ കണ്ടെത്തുക എന്നിവയാണ് ക്യാമ്പയിനിന്റെ ലക്ഷ്യം.  ഹരിത കര്‍മസേനയോടൊപ്പം വാതില്‍പടി ശേഖരണം, തരംതിരിക്കല്‍, പാഴ് വസ്തുക്കള്‍ കൈമാറല്‍ തുടങ്ങിയ എല്ലാ പ്രവര്‍ത്തനങ്ങളിലും യുവജനങ്ങള്‍ക്ക് അന്ന് പങ്കാളികളാകാം. താല്‍പര്യമുള്ളവര്‍ https://bit.ly/youth-meets-harithakarmasena എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്ത് 18ന് രാവിലെ 9.30 ന് കണ്ണപുരം ഗ്രാമപഞ്ചായത്ത് ഹാളില്‍ എത്തണം. ഫോണ്‍: 9526419667, 90454 52094.

പരാതി പരിഹാര യോഗം 22ന്

മദ്രാസ് റെജിമെന്റിലെ വിമുക്തഭടന്‍മാര്‍, വിധവകള്‍, അവരുടെ ആശ്രിതര്‍ തുടങ്ങിയവരുടെ പരാതികള്‍ പരിഹരിക്കുന്നതിനുള്ള യോഗം ഫെബ്രുവരി 22ന് ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ നടക്കും.  വിമുക്തഭടന്‍മാര്‍ക്കും ആശ്രിതര്‍ക്കും പരാതികള്‍ നല്‍കാം. നോഡല്‍ ഓഫീസറുടെ ഫോണ്‍: 8289850488.

ഐ എച്ച് ആര്‍ ഡി:അപേക്ഷ ക്ഷണിച്ചു

ഐ എച്ച് ആര്‍ ഡിയുടെ വിവിധ കേന്ദ്രങ്ങളില്‍ മാര്‍ച്ചില്‍ തുടങ്ങുന്ന പി ജി ഡി സി എ, പി ജി ഡി സി എഫ്, ഡാറ്റാ എന്‍ട്രി ടെക്നിക്സ് ആന്റ് ഓഫീസ് ഓട്ടോമേഷന്‍, ഡി സി എ, സി സി എല്‍ ഐ എസ് എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. www.ihrdadmissions.org മുഖേന ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.  ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ പകര്‍പ്പും അനുബന്ധ രേഖകളും ഫെബ്രുവരി 29ന് വൈകിട്ട് നാല് മണിക്കകം സെന്ററുകളില്‍ ലഭ്യമാക്കണം. കൂടുതല്‍ വിവരങ്ങള്‍ www.ihrd.ac.in ല്‍ ലഭിക്കും.

അപേക്ഷ ക്ഷണിച്ചു

ജില്ലയില്‍ സ്ഥിരമായി ലൈസന്‍സ് റദ്ദ് ചെയ്ത റേഷന്‍ കടകള്‍ക്ക് സ്ഥിരം ലൈസന്‍സി നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. എസ് എസ് എല്‍ സി പാസ്സായിട്ടുളള ജനറല്‍, പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് അപേക്ഷിക്കാം.  അപേക്ഷകള്‍ മാര്‍ച്ച് 11ന് വൈകിട്ട് മൂന്ന് മണിക്കകം ജില്ലാ സപ്ലൈ ഓഫീസില്‍ ലഭിക്കണം. വിശദ വിവരങ്ങള്‍ ജില്ലാ സപ്ലൈ ഓഫീസ്, താലൂക്ക് സപ്ലൈ ഓഫീസ് എന്നിവിടങ്ങളില്‍ ലഭിക്കും. ഫോണ്‍: 0497 2700552(ജില്ലാ സപ്ലൈ ഓഫീസ്), 0460 2203128 (താലൂക്ക് സപ്ലൈ ഓഫീസ് – തളിപ്പറമ്പ്), 0497 2700091 (കണ്ണൂര്‍), 0490 2343714 (തലശ്ശേരി), 0490 2494930 (ഇരിട്ടി).

ടെണ്ടര്‍

ജില്ലാ ആശുപത്രിയില്‍ പുതിയ കെട്ടിട നിര്‍മാണത്തിന്റെ ഭാഗമായി പഴയ ഡയാലിസിസ് യൂണിറ്റ് പൊളിച്ചുമാറ്റുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു.  ഫെബ്രുവരി 21ന് വൈകിട്ട് അഞ്ച് മണി വരെ ടെണ്ടര്‍ സ്വീകരിക്കും.

ലേലം

പൊതുമരാമത്ത് നിരത്തുകള്‍ ഭാഗം കണ്ണൂര്‍ അസി.എഞ്ചിനീയറുടെ കാര്യാലയത്തിന് കീഴിലുള്ള മുള്ളുവേങ്ങ മരം ഫെബ്രുവരി 23ന് രാവിലെ 11 മണിക്ക് കാര്യാലയത്തില്‍ ലേലം ചെയ്യും.

കെ എ പി നാലാം ബറ്റാലിയന്‍ അധീനതയിലുള്ള ഭൂമിയില്‍ അപകടാവസ്ഥയിലുള്ളതും കടപുഴകി വീണതുമായ മരങ്ങളുടെ ലേലം ഫെബ്രുവരി 21ന് രാവിലെ 11 മണിക്ക് കെ എ പി നാലാം ബറ്റാലിയന്‍ ആസ്ഥാനത്ത് നടത്തും.  ഫോണ്‍: 0497 2781316.

ക്വട്ടേഷന്‍

ശ്രീകണ്ഠപുരം നഗരസഭയുടെ കീഴിലുള്ള ചേപ്പറമ്പ് ശാന്തിതീരം പൊതു ശ്മശാനം ഗ്യാസ് ക്രിമിറ്റോറിയമാക്കി നവീകരിക്കുന്നതിന് ഡിജിറ്റല്‍ കോണ്ടുര്‍ മാപ്പ് ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.  ഫെബ്രുവരി 17ന് വൈകിട്ട് അഞ്ച് മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍: 0460 2230261.

കണ്ണൂര്‍ പുഷ്പോത്സവത്തില്‍ ഇന്ന് (ഫെബ്രുവരി 17 ശനി)

രാവിലെ 10 മണി- കുട്ടി കര്‍ഷക സംഗമം- കാര്‍ഷിക ക്വിസ് മത്സരം, കൃഷിപ്പാട്ടുകള്‍

വൈകിട്ട് നാല് മണി- മുഖാമുഖം-ഛായാചിത്ര രചന
വൈകിട്ട് 6.30ന്- നൃത്തസംഗീതസന്ധ്യ, കലാഗുരുകുലം, തളാപ്പ്, കണ്ണൂര്‍

About The Author