വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

കിളിയന്തറ പുനരധിവാസ പദ്ധതി ഭവന സമുച്ചയം താക്കോല്‍ കൈമാറ്റം 9ന്

പായം ഗ്രാമപഞ്ചായത്തിലെ കിളിയന്തറ പുനരധിവാസ പദ്ധതി ഭവന സമുച്ചയം ഉദ്ഘാടനവും താക്കോല്‍ കൈമാറ്റവും ഫെബ്രുവരി ഒമ്പതിന് രാവിലെ 9.30ന് ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍ നിര്‍വഹിക്കും. കിളിയന്തറയില്‍ നടക്കുന്ന ചടങ്ങില്‍ അഡ്വ. സണ്ണി ജോസഫ് എം എല്‍ എ അധ്യക്ഷത വഹിക്കും. . മുന്‍ വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന്‍ വിശിഷ്ടാതിഥിയാകും. ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍, മുന്‍ എം എല്‍ എ എം വി ജയരാജന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യന്‍, പായം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി രജനി തുടങ്ങിയവര്‍ പങ്കെടുക്കും. ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ലിമിറ്റഡ് സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ചാണ് ഭവന സമുച്ചയം നിര്‍മ്മിച്ചത്.

റെഡ് സോണ്‍ ഏരിയ: നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണം

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ അതിര്‍ത്തി മതിലിന്റെ അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ റെഡ് സോണായി പ്രഖ്യാപിച്ചിട്ടുള്ളതിനാല്‍ ഡ്രോണ്‍ ഉപയോഗിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണം പാലിക്കണം. ഡ്രോണുകള്‍ എന്നറിയപ്പെടുന്ന പൈലറ്റഡ് എയര്‍ക്രാഫ്റ്റ് സിസ്റ്റങ്ങളുടെ ഉപയോഗം, സെര്‍ച്ച് ലൈറ്റുകള്‍, ബീം ലൈറ്റുകള്‍, ലേസര്‍ ലൈറ്റുകള്‍ എന്നിവയുടെ ഉപയോഗം, പട്ടം പറത്തല്‍ എന്നിവ റെഡ് സോണില്‍ നിരോധിച്ചിട്ടുണ്ട്. ഈ നിയന്ത്രണങ്ങള്‍ എല്ലാവരും നിര്‍ബന്ധമായി പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. വ്യോമയാന സുരക്ഷാ ചട്ടങ്ങളുടെ ലംഘനം നടത്തുന്നവര്‍ക്കെതിരെ പിഴയും പ്രോസിക്യൂഷന്‍ നടപടികളും ഉള്‍പ്പെടെയുള്ള നിയമപരമായ നടപടികള്‍ സ്വീകരിക്കും. വ്യോമയാന സുരക്ഷ ചട്ടങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ www.dgca.gov.in ലഭിക്കും.

വെറ്ററിനറി ബിരുദധാരികളെ നിയമിക്കുന്നു

മൃഗസംരക്ഷണ വകുപ്പ് കൂത്തുപറമ്പ്, തലശ്ശേരി, തളിപ്പറമ്പ് ബ്ലോക്കുകളില്‍ വൈകീട്ട് ആറ് മണി മുതല്‍ രാവിലെ ആറ് മണി വരെ വീട്ടുപടിക്കല്‍ മൃഗചികിത്സാ സേവനത്തിന് കരാറടിസ്ഥാനത്തില്‍ വെറ്ററിനറി ബിരുദധാരികളെ നിയമിക്കുന്നു. താല്‍പര്യമുള്ളവര്‍ കെവിസി രജിസ്‌ട്രേഷന്‍, ബിരുദം എന്നിവയുടെ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം ഫെബ്രുവരി 12ന് രാവിലെ 11 മണിക്ക് ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോണ്‍: 0497 2700267.

ദാക്ഷായണി വേലായുധന്‍ അവാര്‍ഡ്: അപേക്ഷ ക്ഷണിച്ചു

സ്ത്രീ ശാക്തീകരണത്തിനും പാര്‍ശ്വവല്‍കൃതരുടെ  ഉന്നമനത്തിനുമായി പ്രവര്‍ത്തിക്കുന്ന വനിതക്ക് നല്‍കുന്ന ദാക്ഷായണി വേലായുധന്‍ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. ഈ മേഖലയില്‍ പ്രാഗത്ഭ്യം  തെളിയിച്ചവരെയാണ് അവാര്‍ഡിന് പരിഗണിക്കുക. പ്രവര്‍ത്തന മേഖലയിലെ വ്യത്യസ്തവും  നൂതനവുമായ  പ്രവര്‍ത്തനങ്ങള്‍, നേട്ടങ്ങള്‍, പുരസ്‌കാരങ്ങള്‍ എന്നിവയെ  സംബന്ധിച്ച വിശദവിവരങ്ങള്‍, രേഖകള്‍, റിപ്പോര്‍ട്ട്  എന്നിവ നിശ്ചിത  മാതൃകയിലുളള അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. പൂരിപ്പിച്ച അപേക്ഷയും അനുബന്ധ രേഖകളും ഫെബ്രുവരി 15നകം അതാത് ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍ക്ക്  സമര്‍പ്പിക്കണം.  വിശദവിവരങ്ങള്‍  വകുപ്പിന്റെ wcd.kerala.gov.in   ലും ജില്ലാ വനിതാ ശിശുവികസന ഓഫീസിലും ലഭിക്കും. ഫോണ്‍: 0497 2700708.

പരിശീലന പരിപാടി 10ന്

ഇന്‍ഫര്‍മേഷന്‍ കേരളാ മിഷന്റെ നേതൃത്വത്തില്‍ ജില്ലയിലെ ലൈസന്‍സ് ബില്‍ഡിങ് സൂപ്പര്‍വൈസര്‍ എഞ്ചിനീയര്‍മാര്‍ക്കുള്ള പരിശീലന പരിപാടി ഫെബ്രുവരി 10ന് രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് മണി വരെ തലശ്ശേരി കോടിയേരി ബാലകൃഷ്ണന്‍ സ്മാരക ടൗണ്‍ ഹാളില്‍ നടക്കും. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളില്‍ കെ സ്മാര്‍ട്ട് ബില്‍ഡിങ് പെര്‍മിറ്റ് സംവിധാനം ഒരുക്കുന്നതിന്റെ ഭാഗമായാണ് പരിപാടി. പരിശീലന പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ https://docs.google.com/forms/d/e/1FAIpQLSdLKdF6Fs8_bQjjadP0TRnvnhD-kmtYocIN5-UVvCnpcLAgTw/viewform?vc=0&c=0&w=1&flr=0 എന്ന ലിങ്കില്‍ രജിസ്ട്രേഷന്‍ നടത്തണം.

ക്വിസ് മത്സരം നടത്തി

തലശ്ശേരി ഗവ.ബ്രണ്ണന്‍ കോളേജ് ഓഫ് ടീച്ചര്‍ എജുക്കേഷന്‍ സാമൂഹ്യശാസ്ത്ര വിഭാഗം ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച ജില്ലാതല ക്വിസ് മത്സരത്തില്‍ കൂത്തുപറമ്പ് എച്ച് എസ് എസ് തൊക്കിലങ്ങാടി വിജയികളായി. ഇന്ത്യ ഇതുവരെ എന്ന വിഷയത്തിലാണ് ക്വിസ് മത്സരം നടന്നത്.
തലശ്ശേരി സെന്റ് ജോസഫ് എച്ച് എസ് എസ് രണ്ടാം സ്ഥാനവും കൊട്ടില ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ മൂന്നാം സ്ഥാനവും നേടി.

ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം

അഴീക്കോട് ഗവ. വൃദ്ധസദനത്തില്‍ ദിവസവേതന അടിസ്ഥാനത്തില്‍ അക്കൗണ്ടന്റ് കം ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. യോഗ്യത: ബികോം, കമ്പ്യൂട്ടര്‍ പരിജ്ഞാനം. (എം എസ് ഓഫീസ് ആന്റ് ടാലി). അഴീക്കോട് ഗ്രാമപഞ്ചായത്ത് നിവാസികള്‍ക്കും പ്രവൃത്തി പരിചയമുള്ളവര്‍ക്കും മുന്‍ഗണന. ഫെബ്രുവരി 12ന് ഉച്ചക്ക് രണ്ട് മണിക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. യോഗ്യരായവര്‍ ബയോഡാറ്റ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും സഹിതം ഹാജരാകണം. പ്രായം 50 വയസ്സില്‍ താഴെ. ഫോണ്‍: 8714619982, 9446307870.

അക്കൗണ്ടിങ് കോഴ്സ് അപേക്ഷിക്കാം

കെല്‍ട്രോണിന്റെ തളിപ്പറമ്പ് നോളജ് സെന്ററില്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ്, ഡിപ്ലോമ ഇന്‍ ഓഫീസ് അക്കൗണ്ടിങ്, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ അക്കൗണ്ടിങ്, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ് വിത്ത് സെപ്ഷ്യലൈസേഷന്‍ ഇന്‍ ഇന്ത്യന്‍ ആന്റ് ഫോറിന്‍ അക്കൗണ്ടിങ് എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 0460 2205474,  8589815706.

ടീച്ചേഴ്സ് ട്രെയിനിങ് കോഴ്സ്

കെല്‍ട്രോണിന്റെ തളിപ്പറമ്പ് നോളജ് സെന്ററില്‍ പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ പ്രീ സ്‌കൂള്‍ ടീച്ചര്‍ ട്രെയിനിങ്, ഡിപ്ലോമ ഇന്‍ മോണ്ടിസ്സോറി ടീച്ചര്‍ ട്രെയിനിങ്  കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  ഫോണ്‍: 0460 2205474, 2954252, 9072592458,

ലേലം

മോട്ടോര്‍ വാഹന നികുതി കുടിശ്ശിക ഈടാക്കുന്നതിനായി ജപ്തി ചെയ്ത കേളകം അംശം ദേശത്ത് പ്രൊ.സര്‍വെ നം.കെ ടി ആര്‍ 412/2ല്‍ പെട്ട 0.0809 ഹെക്ടര്‍ വസ്തുവും അതിലുള്‍പ്പെട്ട സകലതും ഫെബ്രുവരി എട്ടിന് രാവിലെ 11.30ന് കേളകം വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും.  കൂടുതല്‍ വിവരങ്ങള്‍ കേളകം വില്ലേജ് ഓഫീസിലും ഇരിട്ടി താലൂക്ക് ഓഫീസിലും ലഭിക്കും.  ഫോണ്‍: 0490 2494910.
കണ്ണൂര്‍ ഗവ.പ്രസ് ക്വാര്‍ട്ടേഴ്സ് കോമ്പൗണ്ടിലുള്ള മരങ്ങള്‍ മുറിച്ചുമാറ്റുന്നതിനുള്ള ലേലം ഫെബ്രുവരി 19ന് രാവിലെ 11.30ന് നടത്തും. ഫോണ്‍: 0497 2747306.

About The Author