വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

മാങ്ങാട്ടുപറമ്പ് അമ്മയും കുഞ്ഞും ആശുപത്രി പേവാര്‍ഡ് ഉദ്ഘാടനം ഏഴിന്

മാങ്ങാട്ടുപറമ്പ് ഇ കെ നായനാര്‍ സ്മാരക ഗവ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ പുതുതായി നിര്‍മ്മിച്ച കെ എച്ച് ആര്‍ ഡബ്ല്യൂ എസ് പേവാര്‍ഡിന്റെ ഉദ്ഘാടനം ഫെബ്രുവരി ഏഴിന് രാവിലെ ഒമ്പത് മണിക്ക് എം വി ഗോവിന്ദന്‍ മാസ്റ്റര്‍ എംഎല്‍എ നിര്‍വഹിക്കും. സംസ്ഥാന സര്‍ക്കാര്‍ പ്ലാന്‍ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിക്കുന്ന പുതിയ കാഷ്വാലിറ്റി കെട്ടിടത്തിന്റെ ശിലാസ്ഥാപനവും പൂര്‍ത്തിയാക്കിയ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും ഇതോടൊപ്പം നടക്കും. ആന്തൂര്‍ നഗരസഭ ചെയര്‍മാന്‍ പി മുകുന്ദന്‍ അധ്യക്ഷത വഹിക്കും. ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ മുഖ്യാതിഥിയാകും.
3.76 കോടി രൂപ ചെലവില്‍ 32 മുറികളോട് കൂടിയാണ് പേവാര്‍ഡ് നിര്‍മ്മിച്ചത്. പ്ലാന്‍ ഫണ്ടില്‍ നിന്നും അഞ്ചു കോടി രൂപയാണ് പുതിയ കാഷ്വാലിറ്റി കെട്ടിടത്തിനായി വകയിരുത്തിയത്. പ്ലാന്‍ ഫണ്ടില്‍ നിന്നും 1.39 കോടി രൂപ ചെലവില്‍ 400 കെ വി ട്രാന്‍സ്‌ഫോര്‍മര്‍, തുണി ഉണക്കാനുള്ള ഷെഡ്, അഗ്‌നിസുരക്ഷാ സംവിധാനത്തിന്റെ ഓവര്‍ഹെഡ്, അണ്ടര്‍ ഗ്രൗണ്ട് വാട്ടര്‍ ടാങ്ക്, പവര്‍ ലോണ്‍ട്രി വൈദ്യുതീകരണം, സിസിടിവി സംവിധാനം, കുടിവെള്ള സംഭരണി, മിന്നല്‍ രക്ഷാചാലകം എന്നിവയുടെ പ്രവൃത്തിയും പൂര്‍ത്തീകരിച്ചിട്ടുണ്ട്.


 
ജില്ലാ പഞ്ചായത്ത് ബജറ്റ് ഏഴിന്

ജില്ലാ പഞ്ചായത്ത് ബജറ്റ് യോഗം ഫെബ്രുവരി ഏഴിന് നടക്കും. രാവിലെ 10.30ന് ജില്ലാ പഞ്ചായത്ത് ഭരണ സമിതി ഹാളില്‍ ചേരുന്ന യോഗത്തില്‍ വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യന്‍ ബജറ്റ് അവതരിപ്പിക്കും.

സര്‍വ്വോദയ പക്ഷം ഖാദി റിബേറ്റ് മേള എട്ടിന്

ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ്, പയ്യന്നൂര്‍ ഖാദി കേന്ദ്രം എന്നിവയുടെ നേതൃത്വത്തില്‍ നടത്തുന്ന സര്‍വ്വോദയ പക്ഷം ഖാദി റിബേറ്റ് മേള ഫെബ്രുവരി എട്ടിന് രാവിലെ 11 മണിക്ക് കേരള ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ജയരാജന്‍ ഉദ്ഘാടനം ചെയ്യും. ഓട്ടോറിക്ഷ തൊഴിലാളികള്‍ക്ക് ഖാദി യൂണിഫോം വിതരണവും ഖാദി കൂള്‍ പാന്റ്‌സിന്റെ ലോഞ്ചിങ്ങും നടക്കും. ആദ്യ വില്‍പന ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ ഉദ്ഘാടനം ചെയ്യും. കണ്ണൂര്‍ ഖാദി ഗ്രാമ സൗഭാഗ്യയില്‍ നടക്കുന്ന ചടങ്ങില്‍ കോര്‍പ്പറേഷന്‍ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ സുരേഷ് ബാബു എളയാവൂര്‍ അധ്യക്ഷത വഹിക്കും.

ജില്ലാ ആസൂത്രണ സമിതി യോഗം

ജില്ലാ ആസൂത്രണ സമിതി യോഗം ഫെബ്രുവരി എട്ടിന് രാവിലെ 11 മണിക്ക് ജില്ലാ ആസൂത്രണ സമിതി കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

അപേക്ഷ ക്ഷണിച്ചു

സര്‍വ്വെയും ഭൂരേഖയും വകുപ്പിന് കീഴില്‍ ജില്ലയിലെ കുഴിച്ചാലില്‍ പ്രവര്‍ത്തിക്കുന്ന സര്‍വ്വെ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മോഡേണ്‍ സര്‍വ്വെ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. 30 ദിവസത്തെ കോഴ്സിന് എസ് എസ് എസ് എല്‍ സിയും 52 ദിവസത്തെ കോഴ്സിന് ഐ ടി ഐ സര്‍വ്വെ/ സിവില്‍, ചെയിന്‍ സര്‍വ്വെ, വി എച്ച് എസ് ഇ സര്‍വ്വെ എന്നിവയില്‍ ഏതെങ്കിലും യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോറവും കൂടുതല്‍ വിവരങ്ങളും www.dslr.kerala.gov.in ല്‍ ലഭിക്കും. ഫോണ്‍: 9495458505, 9895124813.

സീനിയോറിറ്റി ലിസ്റ്റ് (കരട്) പ്രസിദ്ധീകരിച്ചു

ജില്ലയിലെ വിവിധ വകുപ്പുകളിലുണ്ടാകുന്ന ഫുള്‍ടൈം ലാസ്റ്റ് ഗ്രേഡ്  ജീവനക്കാരുടെ ഒഴിവുകളിലേക്ക് പരിഗണിക്കപ്പെടുന്നതിന് സമ്മതമാണെന്ന് അറിയിച്ച പാര്‍ട്ട് ടൈം ജീവനക്കാരെ ഉള്‍പ്പെടുത്തി തയ്യാറാക്കിയ ജില്ലാതല പൊതു സീനിയോറിറ്റി ലിസ്റ്റിന്റെ കരട് പ്രസിദ്ധീകരിച്ചു.  കലക്ടറേറ്റ് നോട്ടീസ് ബോര്‍ഡ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, കലക്ടറേറ്റിലെ എ സെക്ഷന്‍ എന്നിവിടങ്ങളില്‍ ലിസ്റ്റ് പരിശോധനക്ക് ലഭിക്കും.  ലിസ്റ്റില്‍ ആക്ഷേപങ്ങളുണ്ടെങ്കില്‍ അതത് വകുപ്പിലെ ജില്ലാ മേധാവി മുഖേന രേഖാമൂലം ഫെബ്രുവരി 15നകം ജില്ലാ കലക്ടര്‍ക്ക് സമര്‍പ്പിക്കണം.

മൈക്രോബയോളജി ലക്ചറര്‍ ഒഴിവ്

ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ കീഴിലെ പത്തനംതിട്ട കോന്നിയിലെ കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസേര്‍ച്ച് ആന്റ് ഡെവലപ്പ്മെന്റിന്റെ കോളേജ് ഓഫ് ഇന്‍ഡിജനസ് ഫുഡ് ടെക്നോളജിയില്‍
മൈക്രോബയോളജി വിഭാഗത്തില്‍ ലക്ചററെ നിയമിക്കുന്നു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 23. അപേക്ഷ ഫോമിനും വിവരങ്ങള്‍ക്കും www.supplycokerala.comwww.cfrdkerala.in  എന്നിവ സന്ദര്‍ശിക്കുക.

പട്ടയകേസ് മാറ്റി

ഇരിട്ടി, തലശ്ശേരി ലാന്റ് ട്രിബ്യൂണലില്‍ ഫെബ്രുവരി ഏഴ്, എട്ട് തീയതികളില്‍ നടത്താനിരുന്ന ദേവസ്വം പട്ടയകേസുകളുടെ വിചാരണ മാര്‍ച്ച് 21, 22 തീയതികളിലേക്ക് മാറ്റിയതായി ഡെപ്യൂട്ടി കലക്ടര്‍ (ഡി എം) അറിയിച്ചു.

വിചാരണ മാറ്റി

ഫെബ്രുവരി എട്ട്, ഒമ്പത്, 13 തീയതികളില്‍ കൂത്തുപറമ്പ് ലാന്റ് ട്രിബ്യൂണലില്‍ നടത്താനിരുന്ന എല്ലാ വിചാരണ കേസുകളും മാര്‍ച്ച് നാലിലേക്ക് മാറ്റിയതായി കൂത്തുപറമ്പ് എല്‍ ആര്‍ തഹസില്‍ദാര്‍ അറിയിച്ചു.

ക്ലാര്‍ക്ക് ടൈപ്പിസ്റ്റ് ഒഴിവ്

ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ ക്ലാര്‍ക്ക് ടൈപ്പിസ്റ്റ് തസ്തികയില്‍ വിമുക്ത ഭടന്മാര്‍ക്കായി (പട്ടികജാതി/പട്ടികവര്‍ഗം) സംവരണം ചെയ്ത ഒരു താല്‍ക്കാലിക ഒഴിവുണ്ട്.
യോഗ്യത: എസ് എസ് എല്‍ സി, കെ ജി ടി ഇ ടൈപ്പ്റൈറ്റിങ് മലയാളം, ഇംഗ്ലീഷ് ലോവര്‍, കമ്പ്യൂട്ടര്‍ വേര്‍ഡ്പ്രൊസസിങ്/ തത്തുല്യം അല്ലെങ്കില്‍ പ്രതിരോധ സര്‍വീസില്‍ ക്ലര്‍ക്കായി 15 വര്‍ഷത്തെ പ്രവൃത്തി പരിചയം. പ്രായം 2022 ജനുവരി ഒന്നിന് 18നും 41നും ഇടയില്‍. യോഗ്യരായവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ഫെബ്രുവരി 17നകം പേര് രജിസ്റ്റര്‍ ചെയ്യണം.

About The Author