വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

നവകേരള സദസ്സ് മുഖാമുഖം: സംഘാടക സമിതി യോഗം ആറിന്

നവകേരള സദസ്സിന്റെ തുടര്‍ച്ചയായി സംസ്ഥാനത്തെ പട്ടിക ജാതി, പട്ടികവര്‍ഗ വിഭാഗങ്ങളിലെ പ്രതിനിധികളുമായുള്ള മുഖാമുഖം പരിപാടിയുടെ സംഘാടകസമിതി യോഗം ഫെബ്രുവരി ആറിന് ഉച്ചക്ക് 2.30ന് നടക്കും. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന പരിപാടിയില്‍ പട്ടികജാതി, പട്ടികവര്‍ഗ വികസന വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിക്കും.

അപേക്ഷ ക്ഷണിച്ചു

ദേശീയ ദൗത്യം പദ്ധതിക്ക് കീഴില്‍ ജൂനിയര്‍ കണ്‍സല്‍ട്ടന്റ് തസ്തികയില്‍ കരാര്‍ നിയമനം നടത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമര്‍പ്പിക്കുന്നതിന്  www.arogyakeralam.gov.in സന്ദര്‍ശിക്കുക. ഫെബ്രുവരി 13ന് വൈകിട്ട് അഞ്ച് മണി വരെ അപേക്ഷ സ്വീകരിക്കും.

 
വെറ്ററിനറി ബിരുദധാരികളെ നിയമിക്കുന്നു
മൃഗസംരക്ഷണ വകുപ്പിന്റെ ടെലി വെറ്ററിനറി യൂണിറ്റിലേക്ക് കരാറടിസ്ഥാനത്തില്‍ വെറ്ററിനറി ബിരുദധാരികളെ നിയമിക്കുന്നു. രാത്രികാല മൃഗചികിത്സാ സേവനത്തിന് താല്‍പര്യമുള്ളവര്‍ അസ്സല്‍ ബിരുദ സര്‍ട്ടിഫിക്കറ്റും കെവിഎസ്സി രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും അവയുടെ പകര്‍പ്പും സഹിതം ഫെബ്രുവരി ആറിന് രാവിലെ 10.30ന് ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോണ്‍: 0497 2700267.

ആര്‍ ടി എ യോഗം

ആര്‍  ടി എ യോഗം ഫെബ്രുവരി 20ന് രാവിലെ 11 മണിക്ക് കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ ചേരും.

ഡോക്ടര്‍ നിയമനം

നാറാത്ത് എഫ് എച്ച് സിയില്‍ സായാഹ്ന ഒ പിയില്‍ താല്‍ക്കാലിക ഡോക്ടറെ നിയമിക്കുന്നു. യോഗ്യരായവര്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഫെബ്രുവരി ഒമ്പതിന് രാവിലെ 10.30ന് നാറാത്ത് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം.

പരിശീലന കോഴ്‌സ്

കണ്ണൂര്‍ ഗവ. എഞ്ചിനീയറിങ് കോളേജ് ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്‌സ് വിഭാഗത്തിന്റെ കമ്മ്യൂണിറ്റി ഡവലെപ്‌മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി ഇലക്ട്രിക്കല്‍ മെഷര്‍മെന്റ്‌സ്, എസി -ഡിസി ടെസ്റ്റിംഗ് എന്നിവയില്‍ പ്രായോഗിക പരിശീലന കോഴ്‌സ് നടത്തുന്നു. താല്‍പര്യമുള്ളവര്‍ കോളേജിലെ തുടര്‍ വിദ്യാഭ്യാസ കേന്ദ്രവുമായി ബന്ധപ്പെടുക. ഫോണ്‍ 9037372999.

പട്ടയകേസ് മാറ്റി

ഫെബ്രുവരി ആറ്, ഏഴ്  തീയതികളില്‍ കലക്ടറേറ്റില്‍ വിചാരണക്ക് വെച്ച കണ്ണൂര്‍ താലൂക്കിലെ ദേവസ്വം പട്ടയ കേസുകള്‍ മാര്‍ച്ച് 12, 13 തീയതികളിലേക്ക് മാറ്റിയതായി ഡെപ്യൂട്ടി കലക്ടര്‍ (എല്‍ ആര്‍) അറിയിച്ചു.

ലേലം

കെ എ പി നാലാം ബറ്റാലിയന്‍ അധീനതയിലുള്ള കശുമാവുകളില്‍ നിന്നും 2024 ഫെബ്രുവരി മുതല്‍ ജൂണ്‍ 30 വരെയുള്ള കാലയളവില്‍ കശുവണ്ടി ശേഖരിക്കുന്നതിനുള്ള അവകാശം ഫെബ്രുവരി 13ന് രാവിലെ 11 മണിക്ക് ബറ്റാലിയന്‍ ആസ്ഥാനത്ത് ലേലം ചെയ്യും.
കെ എ പി നാലാം ബറ്റാലിയന്‍ അധീനതയിലുള്ള ഭൂമിയിലെ തെങ്ങ്, മാവ്, പ്ലാവ് എന്നിവയില്‍ നിന്നുള്ള കായ്ഫലങ്ങള്‍ 2024 ഫെബ്രുവരി മുതല്‍ ഡിസംബര്‍ 31 വരെ ശേഖരിക്കുന്നതിനുള്ള അവകാശം ഫെബ്രുവരി 13ന് രാവിലെ 11.30ന് ബറ്റാലിയന്‍ ആസ്ഥാനത്ത് ലേലം ചെയ്യും.  ഫോണ്‍:  0497 2781316.

കോടതി കുടിശ്ശിക ഈടാക്കുന്നതിനായി ജപ്തി ചെയ്ത മയ്യില്‍ അംശം ദേശത്ത് റീ സ നമ്പര്‍ 75/102ല്‍ പെട്ട 0.0243 ഹെക്ടര്‍ വസ്തു ഫെബ്രുവരി 13ന് രാവിലെ 11.30ന് മയ്യില്‍ വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും.  കൂടുതല്‍ വിവരങ്ങള്‍ മയ്യില്‍ വില്ലേജ് ഓഫീസിലും തളിപ്പറമ്പ് താലൂക്ക് ഓഫീസിലും ലഭിക്കും.

പൊതുമരാമത്ത് നിരത്തുകള്‍ ഭാഗം കണ്ണൂര്‍ അസിസ്റ്റന്റ് എഞ്ചിനീയറുടെ കാര്യാലയത്തിന്റെ കീഴിലുള്ള റോഡരികിലെ മരം ഫെബ്രുവരി എട്ടിന് രാവിലെ 11 മണിക്ക് കാര്യാലയത്തില്‍ ലേലം ചെയ്യും.

About The Author