വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

ഭിന്നശേഷി കലാമേള ‘തിളക്കം’ മൂന്നിന്

കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്തിന്റെ ഭിന്നശേഷി കലാമേള ‘തിളക്കം’ ഫെബ്രുവരി മൂന്നിന് രാവിലെ 9.30 മുതല്‍ കണ്ണപുരം ചുണ്ട ബഡ്‌സ് സ്‌കൂളില്‍ നടക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി പി ഷാജിര്‍ ഉദ്ഘാടനം ചെയ്യും.

ക്ഷീരസംഘം –  ഹരിതസംഘം – അവാർഡ് പ്രഖ്യാപിച്ചു

ജില്ലയിലെ മികച്ച  ക്ഷീരസംഘങ്ങൾക്കുള്ള അവാർഡുകൾ  പ്രഖ്യാപിച്ചു. കണ്ണപുരം ക്ഷീര വ്യവസായ സഹകരണ സംഘം, തലശ്ശേരി ക്ഷീര വ്യവസായ സഹകരണ സംഘം, പിണറായി ക്ഷീരോൽപാദക സഹകരണ സംഘം എന്നീ സംഘങ്ങൾക്കാണ് അവാർഡ്. ഫെബ്രുവരി ആറിന് കണ്ണൂർ ജില്ലാ ക്ഷീര സംഗമത്തിന്റെ ഭാഗമായി ചെറുതാഴത്തു നടക്കുന്ന പൊതു സമ്മേളനത്തിൽ അവാർഡുകൾ വിതരണം ചെയ്യും. ഫെബ്രുവരി 5 ന് പിലാത്തറയിലെ  ചെറുതാഴം സർവ്വീസ് സഹകരണ ബാങ്ക് അഗ്രി മാർട്ടിൽ നടക്കുന്ന ക്ഷീര സഹകാരി സംഗമത്തിൽ  എ പ്ലസ്, എ   ഗ്രേഡുകൾ ലഭിച്ച ഹരിത സംഘങ്ങൾക്കുള്ള  സർട്ടിഫിക്കറ്റ് വിതരണം ചെയ്യും.

ജില്ലയിലെ മുഴുവൻ ക്ഷീര സഹകരണ സംഘങ്ങളെ ഹരിതവും ശുചിത്വവുമുള്ള സ്ഥാപനങ്ങളാക്കി മാറ്റുന്നത് ലക്ഷ്യമിട്ട ക്യാമ്പയിന്റെ ആദ്യഘട്ടമായ ക്ഷീരസംഘം-ഹരിതസംഘം ക്യാമ്പയിൻ സർവ്വെ  പൂർത്തിയായി. 2023 നവംബർ 26 നാണ് സർവ്വെ തുടങ്ങിയത്.ക്ഷീര വികസന വകുപ്പ്, ഹരിത കേരള മിഷൻ, ശുചിത്വ മിഷൻ, തദ്ദേശ ഭരണ സ്ഥാപനങ്ങൾ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് സർവെ നടത്തിയത്. ക്ഷീര സഹകരണ സംഘങ്ങൾ ശുചിത്വവും ഹരിതവുമായ സ്ഥാപനങ്ങളായി മാറ്റുന്നതിനുള്ള വിശദമായ മാർഗ്ഗ നിർദ്ദേശങ്ങൾ നേരത്തേ ക്ഷീര സംഘങ്ങൾക്ക് നല്കിയിരുന്നു.
പരിസ്ഥിതി സംരക്ഷണ ബോധവൽക്കരണം, ക്ഷീര സ്ഥാപന ശുചിത്വം, ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ തുടങ്ങിയ കാര്യങ്ങളിലാണ് മാർഗ്ഗ നിർദ്ദേശങ്ങൾ നല്കിയിരുന്നത്. നേരിട്ടുള്ള പരിശോധനയിൽ ലഭിക്കുന്ന സ്കോറിന്റെ അടിസ്ഥാനത്തിൽ സംഘങ്ങൾക്ക് എ പ്ലസ് ,എ, ബി,എന്നീ ഗ്രേഡുകളാണ് നൽകിയത്.കമ്പ്യൂട്ടര്‍ കോഴ്‌സുകള്‍

എല്‍ ബി എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജിയുടെ കണ്ണൂര്‍ മേഖലാ കേന്ദ്രത്തില്‍ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍(സോഫ്‌റ്റ് വെയർ ), ഡാറ്റാ എന്‍ട്രി ആന്റ് ഓഫീസ് ഓട്ടോമേഷന്‍ എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ www.lbscentre.kerala.gov.in ല്‍ ലഭിക്കും. ഫോണ്‍: 04972702812.

മറൈന്‍ സ്ട്രക്ച്ചറല്‍ ഫിറ്റര്‍ കോഴ്സ്

പാലയാട് അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ മറൈന്‍ സ്ട്രക്ച്ചറല്‍ ഫിറ്റര്‍ കോഴ്സ്, ഫിറ്റ്‌നസ് ട്രെയിനര്‍ എന്നീ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. മറൈന്‍ സ്ട്രക്ച്ചറല്‍ ഫിറ്റര്‍ കോഴ്സില്‍ അര്‍ഹരായവര്‍ക്ക്  ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ നൂറ് ശതമാനം സ്‌കോളര്‍ഷിപ് ലഭിക്കും. ഫോണ്‍: 8075851148, 9633015813, 7907828369.

അധ്യാപക നിയമനം

തോട്ടട ഗവ ടെക്‌നിക്കല്‍ ഹൈസ്‌ക്കൂളില്‍ മലയാളം വിഭാഗത്തില്‍ പാര്‍ട്ട് ടൈം ഹൈസ്‌ക്കൂള്‍ അസിസ്റ്റന്റ് തസ്തികയില്‍ ഗസ്റ്റ് അധ്യാപകനെ നിയമിക്കുന്നു. യോഗ്യരായവര്‍ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റുകളുമായി ഫെബ്രുവരി അഞ്ചിന് രാവിലെ 10.30ന് ടെക്‌നിക്കല്‍ ഹൈസ്‌ക്കൂള്‍ സൂപ്രണ്ട് മുമ്പാകെ ഹാജരാകണം. ഫോണ്‍: 0497 2835260.

സംസ്ഥാന ശിശുക്ഷേമ സമിതി ബാലപാര്‍ലമെന്റ് 3ന്

സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ ജില്ലാ ശിശുക്ഷേമ സമിതി സംഘടിപ്പിക്കുന്ന ജില്ലാതല ബാലപാര്‍ലമെന്റ് ഫെബ്രുവരി മൂന്നിന് വൈകിട്ട് 3.30ന് കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറില്‍ നടക്കും. ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ മുഖ്യാതിഥിയാകും. ജനാധിപത്യ സംവിധാനങ്ങളുടെ ആവശ്യകത, പാര്‍ലമെന്റ് നടപടി ക്രമങ്ങളും അടിസ്ഥാന തത്വങ്ങളും കുട്ടികളെ പരിചയപ്പെടുത്തല്‍ എന്നിവയാണ് ബാലപാര്‍ലമെന്റിന്റെ ലക്ഷ്യം. യു പി, ഹൈസ്‌കൂള്‍, ഹയര്‍സെക്കണ്ടറി വിഭാഗങ്ങളിലായി 500 കുട്ടികള്‍ പാര്‍ലമെന്റില്‍ പങ്കെടുക്കും. തെരെഞ്ഞെടുത്ത 30 കുട്ടികള്‍ പാര്‍ലമെന്റ് നേതാക്കളായി പരിപാടി നയിക്കും.

വ്യോമസേനയില്‍ അഗ്നിവീര്‍:
പുരുഷന്മാര്‍ക്കും വനിതകള്‍ക്കും അപേക്ഷിക്കാം

വ്യോമസേനയില്‍ അഗ്‌നിവീര്‍ തെരഞ്ഞെടുപ്പിനുള്ള (അഗ്‌നിവീര്‍വായു-01/2025) വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പുരുഷന്മാര്‍ക്കും വനിതകള്‍ക്കും അപേക്ഷിക്കാം. അപേക്ഷകര്‍ അവിവാഹിതരായിരിക്കണം. ഓണ്‍ലൈനായി ഫെബ്രുവരി ആറ് വരെ അപേക്ഷിക്കാം.  2004 ജനുവരി രണ്ടിനും 2007 ജൂലായ് രണ്ടിനും ഇടയില്‍ ജനിച്ചവരാവണം അപേക്ഷകർ . വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം http://agnipathvayu.cdac.in/ ല്‍ ലഭിക്കും. മാര്‍ച്ച് 17 മുതല്‍ ഓണ്‍ലൈന്‍ പരീക്ഷ ആരംഭിക്കും.

പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍-ഹൈസ്കൂൾ ടീച്ചർ (അറബിക്); ഇന്റര്‍വ്യൂ 9ന്

ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക് – സെക്കന്റ് – എന്‍ സി എ – ഒ ബി സി – 295/2022),  പാര്‍ട്ട് ടൈം ഹൈസ്‌കൂള്‍  ടീച്ചര്‍ (അറബിക് – 400/2020) തസ്തികകളുടെ തെരഞ്ഞെടുപ്പിനായി 2023 ഒക്ടോബര്‍ 11, ഏപ്രില്‍ അഞ്ച് തീയതികളില്‍ പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുകയും ഒറ്റത്തവണ പ്രമാണ പരിശോധന പൂര്‍ത്തിയാക്കുകയും ചെയ്ത ഉദ്യോഗാര്‍ഥികളുടെ അഭിമുഖം ഫെബ്രുവരി ഒമ്പതിന് ജില്ലാ പി എസ് സി ഓഫീസില്‍ നടത്തും.  ഉദ്യോഗാര്‍ഥികള്‍ക്ക്  പ്രൊഫൈല്‍ മെസേജ്, ഫോണ്‍ മെസേജ് എന്നിവ നല്‍കിയിട്ടുണ്ട്. ഒ ടി ആര്‍ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുത്ത അഡ്മിഷന്‍ ടിക്കറ്റ്, ബയോഡാറ്റ ഫോം, വണ്‍ ടൈം വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ്, മറ്റ് എല്ലാ അസ്സല്‍ പ്രമാണങ്ങളും കമ്മീഷന്‍ അംഗീകരിച്ച ഏതെങ്കിലും ഒരു തിരിച്ചറിയല്‍ രേഖയും സഹിതം ഹാജരാകണം.

ഓവര്‍സിയര്‍ നിയമനം

സമഗ്രശിക്ഷാ കേരളം ജില്ലാ കാര്യാലയത്തില്‍ ഓവര്‍സിയറെ നിയമിക്കുന്നു. സിവില്‍ എഞ്ചിനീയറിങ് ഡിപ്ലോമ, മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കില്‍ സിവില്‍ എഞ്ചിനീയറിങ്ങില്‍ ബിടെക്ക്/ ബി ഇ, ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം എന്നിങ്ങനെയാണ്  യോഗ്യത. താല്‍പര്യമുള്ളവര്‍ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതമുള്ള അപേക്ഷ ഫെബ്രുവരി എട്ടിന് വൈകിട്ട് അഞ്ച് മണിക്കകം ssakannur@gmail.com ലേക്ക് അയക്കണം. ഫോണ്‍: 0497 2707993.

അപേക്ഷ ക്ഷണിച്ചു

സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പറേഷന്‍ സ്വയം തൊഴില്‍ വായ്പക്ക് ജില്ലയിലെ തൊഴില്‍രഹിതരായ പട്ടികജാതി പട്ടികവര്‍ഗത്തില്‍പ്പെട്ട യുവതീ യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.പരമാവധി നാല് ലക്ഷം രൂപയാണ് വായ്പ. കുടുംബ വാര്‍ഷിക വരുമാനം മൂന്ന് ലക്ഷം രൂപയില്‍ താഴെയുള്ള 18നും 55നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. തുകക്ക് ആവശ്യമായ ജാമ്യം ഹാജരാക്കണം. ഫോണ്‍: 0497 2705036, 9400068513.

കെല്‍ട്രോണില്‍ കമ്പ്യൂട്ടര്‍ കോഴ്സുകള്‍

കെല്‍ട്രോണിന്റെ തളിപ്പറമ്പ് നോളജ് സെന്ററില്‍  വിവിധ കമ്പ്യൂട്ടര്‍ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു.  ഡിപ്ലോമ കോഴ്സുകളായ പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഗ്രാഫിക്സ് ആന്റ് ഡിജിറ്റല്‍ഫിലിം മേക്കിങ് ടെക്നിക്സ്, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍  ലോജിസ്റ്റിക്സ് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ്, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ആന്റ് നെറ്റ്  വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ഇ ഗാഡ്ജറ്റ് ടെക്നോളജി, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഫയര്‍ ആന്റ് സേഫ്റ്റി, സര്‍ട്ടിഫിക്കറ്റ് കോഴ്സുകളായ വേഡ് പ്രൊസസിങ് ആന്റ് ഡാറ്റാ എന്‍ട്രി, ഓഫീസ് ഓട്ടോമേഷന്‍, അഡ്വാന്‍സ്ഡ് ഗ്രാഫിക് ഡിസൈന്‍ എന്നിവയിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ഫോണ്‍: 0460 2205474.

ക്ഷേമനിധി വിഹിതം അടക്കണം

കേരള മദ്രസാധ്യാപക ക്ഷേമനിധിയില്‍ 2023- 24 സാമ്പത്തിക ക്ഷേമനിധി വിഹിതം അടക്കാന്‍ ബാക്കിയുള്ളവര്‍ മാര്‍ച്ച് 10നകം അടക്കണമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

ലേലം

മോട്ടോര്‍ വാഹന നികുതി കുടിശ്ശിക ഈടാക്കുന്നതിനായി ജപ്തി ചെയ്ത കെ എല്‍ 58 എക്സ് 3970 നമ്പര്‍ വാഹനം ഫെബ്രുവരി 27ന് രാവിലെ 11 മണിക്ക് കൂത്തുപറമ്പ് വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ കൂത്തുപറമ്പ് വില്ലേജ് ഓഫീസിലും തലശ്ശേരി റവന്യൂ റിക്കവറി ഓഫീസിലും ലഭിക്കും.

About The Author