‘മുഖ്യമന്ത്രിക്കും മകള്‍ക്കും എതിരെ അന്വേഷണം വേണം’; കുഴല്‍നാടന്റെ ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു

സിഎംആര്‍എല്‍ മാസപ്പടി വിവാദത്തില്‍ മാത്യൂ കുഴല്‍നാടന്റെ ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി. മുഖ്യമന്ത്രിക്കും മകള്‍ക്കും സിഎംആര്‍എല്ലിനും എതിരെ അന്വേഷണം വേണമെന്ന ആവശ്യപ്പെട്ടുള്ള കുഴല്‍നാടന്റെ ഹര്‍ജിയാണ് ഫയലില്‍ സ്വീകരിച്ചത്.

തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് ഹര്‍ജി സ്വീകരിച്ചത്. തുടര്‍ന്ന് വിജിലന്‍സിന് കോടതി നോട്ടീസ് അയച്ചു. കുഴല്‍നാടന്റെ പരാതിയില്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കണമെന്ന് വിജിലന്‍സിനോട് കോടതി ആവശ്യപ്പെട്ടു. കേസ് 14ന് വീണ്ടും പരിഗണിക്കും.

About The Author