തൃപ്പൂണിത്തുറയിലെ തെക്കുംഭാഗത്ത് പടക്ക കടയിൽ ഉ​ഗ്ര സ്ഫോടനം; രണ്ടുപേർക്ക് ഗുരുതരമായി പരുക്കേറ്റു, തീ അണയ്ക്കാൻ ശ്രമം തുടരുന്നു

എറണാകുളം തൃപ്പൂണിത്തുറയിലെ തെക്കുംഭാഗത്ത് പടക്ക കടയ്ക്ക് തീപിടിച്ച് ഉ​ഗ്ര സ്ഫോടനമുണ്ടായി. വലിയ സ്ഫോടന ശബ്ദം കേട്ടതായി നാട്ടുകാർ പറയുന്നു. ഫയർ ഫോഴ്സ് എത്തി തീയണക്കാനുള്ള ശ്രമം തുടരുകയാണ്.അപകടത്തിൽ രണ്ടുപേർക്ക് ഗുരുതരമായി പരുക്കേറ്റു. എത്ര പേർക്ക് പരുക്കേറ്റുവെന്ന വിവരം ലഭ്യമായിട്ടില്ല. ഇരുവരെയും ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. 300 മീറ്റർ അപ്പുറത്തേക്ക് അവശിഷ്ടങ്ങൾ തെറിച്ചു വീണുവെന്നാണ് സമീപ വാസികൾ പറയുന്നത്.

 

About The Author