തിരുവനന്തപുരം കാരക്കാമണ്ഡപത്ത് ബസ് അപകടം: പതിനഞ്ചോളം പേർക്ക് പരുക്ക്

തിരുവനന്തപുരത്ത് ബസ് അപകടം. നേമം കാരക്കാമണ്ഡപത്താണ് ബസ് അപകടം ഉണ്ടായത്. അപകടത്തിൽ 15 ഓളം പേർക്ക് പരുക്ക്.രാവിലെ 9 മണിയോടെയായിരുന്നു സംഭവം. പരുക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുന്നു. ആർക്കും ഗുരുതര പരുക്കില്ല.

സംഭവ സ്ഥലത്ത് പൊലീസും നാട്ടുകാരും ചേർന്നാണ് അപകടത്തിൽ പെട്ടവരെ മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. സംഭവത്തിൽ പൊലീസ് കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികെയാണ്.

About The Author